കളിയാക്കിയവർ കാണുന്നുണ്ടോ ഗോപി സുന്ദറും അമൃതയും തമ്മിലുള്ള സ്നേഹം , ഇരുവരുടെയും സ്നേഹനിമിഷം കണ്ട് കണ്ണ് തള്ളി സോഷ്യൽ ലോകവും ആരാധകരും , സംഭവം വൈറലാകുന്നു

കഴിഞ്ഞ കുറേ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താര ദമ്പതികളാണ് അമൃതയും, ഗോപി സുന്ദറും. തങ്ങളുടെ പ്രണയം ഇരുവരും പരസ്യമാക്കിയതിന് പിന്നാലെയാണ് ഇവരെ സംബന്ധിക്കുന്ന വിശേഷങ്ങൾ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത്. പ്രണയം പരസ്യമാക്കിയതിന് പിന്നാലെ അമൃതയും, ഗോപി സുന്ദറും ക്ഷേത്ര ദർശനത്തിൻ്റെ തിരക്കിലാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ രണ്ടുപേരും ദർശനത്തിനെത്തിയത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങൾക്കും, വീഡിയോകൾക്കും വരുന്ന വിമർശനങ്ങൾക്കും രണ്ടു പേരും ഉരുളയ്ക്ക് ഉപ്പേരിയെന്ന പാകത്തിൽ മറുപടിയും നൽകാറുണ്ട്. തങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെയായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംഗീത വിരുന്നിലും രണ്ടുപേരും ഒരുമിച്ചെത്തി പാടി തകർക്കുകയിരുന്നു.

ഇപ്പോഴിതാ  ഇരുവരെയും സംബന്ധിക്കുന്ന പുതിയ വിശേഷമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. തിരുവനന്തപുരത്ത് ക്ഷേത്ര ദർശനത്തിനെത്തിയ അമൃതയും, ഗോപി സുന്ദറും ക്ഷേത്രത്തിൻ്റെ മുൻവശത്തെ പടവിൽ നിൽക്കുന്ന ചിത്രം ഗോപി സുന്ദർ പങ്കുവെച്ചിരുന്നു. നല്ല വെയിൽ അനുഭവപ്പെടുന്ന പടവുകളിൽ നിൽക്കുമ്പോൾ കാൽ വേദനിക്കുവാനും, ചുട്ടുപൊള്ളുവാനുമുള്ള സാധ്യത വളരെ കൂടുതലാണ് ഈ സാഹചര്യം മനസിലാക്കിയ ഗോപി സുന്ദർ അമൃതയുടെ കാലുകൾ പൊള്ളാതിരിക്കാൻ തൻ്റെ കാലിൽ കിടന്ന ഷൂ ഒരെണ്ണം നൽകി അതിന് മുകളിലായിട്ടാണ് അമൃതയെ നിർത്തിയിരിക്കുന്നത്. വളരെ സന്തോഷത്തോടെ ചിരിച്ചുക്കൊണ്ടാണ് അമൃതയെയും, ഗോപിസുന്ദറിനെയും ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിൽ ഒരു ഷൂ ഗോപിയുടെ കാലിലും, മറ്റൊരെണ്ണം അമൃതയുടെ കാലിലുമാണെന്ന് ആരാധകരും കണ്ടുപിടിക്കുകയിരുന്നു.

ചിത്രത്തിന് താഴെ നിരവധിയാളുകൾ ഈ കാര്യം ചൂണ്ടി കാണിക്കുകയും ചെയ്തു. ഗോപി സുന്ദറിന് അമൃതയോടുള്ള സ്നേഹവും, കരുതലും കണ്ടോ എന്നു തുടങ്ങി രസകരമായ കമെന്റുകൾ അനവധിയുണ്ട്. ഗോപി സുന്ദർ ചെയതത് നല്ല പ്രവൃത്തിയാണെന്നും, അയാളുടെ മനുഷ്യത്വമാണ് അത് വഴി പ്രകടമാകുന്നതെന്നുമാണ് മറ്റു ചിലർ അഭിപ്രായപ്പെടുന്നത്. വലിയൊരു വിഭാഗം അമൃതയെയും, ഗോപി സുന്ദറിനെയും വിമർശിച്ച് രംഗത്തെത്തുമ്പോൾ ഇരുവരെയും പിന്തുണക്കാനും ആളുകൾ രംഗത്തുണ്ട്. അമൃതയും, ഗോപിയും ചേർന്ന് നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ച് ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്ക്ക് ’ എന്ന അടിക്കുറിപ്പോടെയാണ്‌ സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിരുന്നത്. അങ്ങനെയാണ് ഇരുവരും പ്രണയത്തിലാണെന്നും, വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലുള്ള ചർച്ചകൾക്ക് ചൂടു പിടിക്കാൻ തുടങ്ങിയത്.

അനാവശ്യ ഗോസിപ്പുകളാൽ സമൂഹ മാധ്യമങ്ങളിൽ തങ്ങളെ സംബന്ധിക്കുന്ന വാർത്തകൾ പങ്കുവെക്കപ്പെട്ടതുകൊണ്ടാകാം പ്രണയത്തിലാണെന്നും, ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നതായും വെളിപ്പെടുത്തി രണ്ടു പേരും രംഗത്തെത്തിയത്. എന്നാൽ വിവാഹിതരായെന്ന വാർത്ത ഔദ്യോഗികമായി രണ്ടു പേരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതെ സമയംഅതീവ ഭക്തരായ ഇരുവരും നിലവിൽ ക്ഷേത്ര ദർശനനങ്ങളുടെ തിരക്കിലാണെന്നും, ഒരു മാസത്തോളം കൊച്ചിയിൽ കാണുമെന്നും, പിന്നീട് ഹൈദരാബാദിലേയ്ക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

Articles You May Like

x