തട്ടം പിടിച്ചു വലിക്കല്ലേ അനിലാഞ്ചി ചെടിയേ, പാർട്ടി സംസ്ഥാന സമതി അംഗമാണ്..ഏതോ സ്വതന്ത്ര ഒട്ടോറിക്ഷ മുട്ടി കിടപ്പിലായി എന്നാണ് നാട്ടുവർത്തമാനം..പക്ഷെ ആനതലയുള്ള ഗണപതി മിത്താണ് ശാസ്ത്രമല്ല…ആ നിലപാടിൽ മാറ്റമൊന്നുമില്ല…; തട്ടം വിവാദത്തിൽ സിപിഎമ്മിനെ പരിഹസിച്ച് ഹരീഷ് പേരടി

മലപ്പുറത്തെ പെൺകുട്ടികളുടെ തട്ടത്തെ കുറിച്ചുള്ള പരാമർശത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാറിന്റെ പരിഹസിച്ച് നടൻ ഹരീഷ് പേരടി. അനിൽകുമാറിന്റെ പരാമർശത്തിനെതിരെ ആദ്യം രംഗത്തെത്തിയ കെ ടി ജലീലിനെ സ്വതന്ത്ര ഓട്ടോറിക്ഷയോടാണ് ഹരീഷ് പേരടി ഉപമിച്ചത്. സ്വതന്ത്ര ഓട്ടോറിക്ഷ മുട്ടി പരിക്കേറ്റ് കിടപ്പിലായി എന്നാണ് നാട്ടുവാർത്തമാനമെന്നാണ് ഹരീഷ് പേരടി പറയുന്നത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

തട്ടം പിടിച്ചു വലിക്കല്ലേ അനിലാഞ്ചി ചെടിയേ…പാർട്ടി സംസ്ഥാന സമതി അംഗമാണ്..ഏതോ സ്വതന്ത്ര ഒട്ടോറിക്ഷ മുട്ടി കിടപ്പിലായി എന്നാണ് നാട്ടുവർത്തമാനം..പക്ഷെ ആനതലയുള്ള ഗണപതി മിത്താണ് ശാസ്ത്രമല്ല…ആ നിലപാടിൽ മാറ്റമൊന്നുമില്ല…പറയാൻ മറന്നു പോയി…ഹരീഷ് പേരടി പണ്ടേ സംഘിയാണ്…അപ്പോ എല്ലാം പറഞ്ഞപോലെ ഇന്നത്തെ യോഗം അവസാനിച്ചിരിക്കുന്നു…ലാൽ സലാം …

പോസ്റ്റിന് താഴെ ‘പാർട്ടി ചൂണ്ടിക്കാട്ടിയത് ഒരു കമ്മ്യൂണിസ്റ്റ്കാരനെന്ന നിലയിൽ ഏറ്റെടുക്കുന്നു. പാർട്ടി നിലപാട് ഉയർത്തിപ്പിടിക്കും എന്ന അനിൽകുമാറിന്റെ പോസ്റ്ററും ഷെയർ ചെയ്തിട്ടുണ്ട്.

തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായാണെന്നതായിരുന്നു സിപിഎം സംസ്ഥാന സമിതി അംഗം അനിൽകുമാറിന്റെ വിവാദ പരാമർശം. ഇതോടെ മുൻമന്ത്രി കെ.ടി. ജലീൽ, എ.എം. ആരിഫ് എം.പി. ഇരുവിഭാഗം സമസ്ത നേതാക്കൾ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

Articles You May Like

x