എൺപത് പവനും, മാസ ചെലവവിന് 1500 രൂപയും, മകളെ പൊന്നുപോലെ നോക്കാമെന്ന് ഉറപ്പും നൽകി ; ചേർത്തല നവ വധുവിൻ്റെ കൊ, ല,പാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാതാപിതാക്കൾ

ആവർത്തിക്കപ്പെടരുതെന്ന് എത്ര തവണ പറയുന്നുവോ അത്രയും തവണ വീണ്ടും കേൾക്കുന്ന ഒന്നാണ് സ്ത്രീധന പീ, ഡ, നങ്ങളും, ഇതേ ചൊല്ലിയുള്ള മ,രണങ്ങളും. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ചേർത്തലയിൽ ഏറെ ഞെട്ടലുണ്ടാക്കിയ മരണമായിരുന്നു നവവധു ഹെനയുടെ മരണം. തുടക്കം മുതലേ മ,രണത്തിൽ വലിയ രീതിയിലുള്ള ദുരൂഹത ആരോപിച്ച് ഹെനയുടെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. സ്വാഭാവിക മരണമല്ല  മക്കളുടേതെന്നും, കൊ ലപാതകമാണെന്നുമായിരുന്നു ഹെനയുടെ കുടുംബം ആരോപിച്ചത്. ഒരു സാധാരണ മരണമായി കണക്കാക്കപ്പെടുമായിരുന്ന ഹെനയുടെ മരണത്തിൽ നിർണായകമായത് ബന്ധുക്കളുടെ സംശയവും, പോസ്റ്റ് മോർട്ടത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായിരുന്നു. കഴിഞ്ഞ മാസം (മെയ് – 26 ) നാണ് ഹെനയെ ഭർതൃവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുളിമുറിയിൽ ഹെന തളർന്ന് വീണ് മരിച്ചെന്നായിരുന്നു ഭർത്താവ് അപ്പുക്കുട്ടൻ പറഞ്ഞത്. തുടർന്ന് ബന്ധുക്കൾ  ഹെനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ശരീരത്തിലെ മുറിവുകളിൽ ഡോക്ടർമാർക്ക് സംശയം തോന്നുകയും, ഇതേത്തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഭർത്താവ് കുറ്റം സമ്മതിക്കുകയുമായിരുന്നു. സ്വാഭാവിക മരണമല്ലെന്നും, കൊലപാതകമാണെന്നും അതോടെ തെളിയുകയായിരുന്നു. ഭർത്താവ് അപ്പുക്കുട്ടൻ കുറ്റം സമ്മതിച്ച സാഹചര്യത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പിന്നീട് കൊ, ല, പാതക കേസായി രജിസ്റ്റർ ചെയ്യുകയായിരുന്നു. അതെസമയം ഹെനയുടെ മരണവുമായി ബന്ധപ്പെട്ട് ചില നിർണായക വെളിപ്പെടുത്തലുകളാണിപ്പോൾ കുടുംബം നടത്തുന്നത്. മകൾക്ക് ചെറിയ രീതിയിലുള്ള മാനസിക പ്രശ്നങ്ങളുള്ള കാര്യം അപ്പുക്കുട്ടന് അറിയാമായിരുന്നെന്നും, കുഴപ്പമില്ല 80 പവനും, മാസ ചെലവിനായി 1500 രൂപയും തന്നാൽ മകളെ പൊന്നുപോലെ സംരക്ഷിക്കാം എന്നു പറഞ്ഞാണ് മകളെ വിവാഹം കഴിച്ചതെന്നും, അപ്പുക്കുട്ടൻ ആവശ്യപ്പെട്ടതെല്ലാം മകൾക്ക് നൽകിയിട്ടുണ്ടെന്നും, എന്നാൽ അയാൾ മകളെ ഉപദ്രവിക്കുമായിരുന്നെന്നും, ഇത് മനസിലാക്കി അച്ഛൻ മകളെ തിരിച്ച് വിളിക്കാൻ  വീട്ടിലേയ്ക്ക് പോയപ്പോൾ  വരുന്നില്ലെന്നായിരുന്നു ഹെനയുടെ മറുപടിയൊന്നും വീട്ടുകാർ പറയുന്നു.

അപ്പുക്കുട്ടൻ പറഞ്ഞതെല്ലാം നൽകിയിട്ടും, പിന്നെയും അയാൾ ഹെനയുടെ പിതാവിൽ നിന്നും 7 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും, ഇത് നല്കാൻ വിസമ്മതിച്ചതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായതെന്നും ഹെനയുടെ പിതാവ് പറഞ്ഞു. ഏഴു മാസം മുൻപായിരുന്നു അപ്പുക്കുട്ടൻ ഹെനയെ വിവാഹം കഴിച്ചത്. കൊല്ലം സ്വദേശി അപ്പുക്കുട്ടൻ പാരമ്പര്യമായി നാട്ടു വൈദ്യം ചെയ്തു വരുന്ന നാട്ടിലെ പേരുകേട്ട ആളാണ്. ഇരുവരും തമ്മിൽ വിവാഹത്തിന് ശേഷം പല കാര്യങ്ങളിലും വഴക്ക് ഇടുമായിരുന്നെന്നും,നല്ല രീതിയിൽ വസ്ത്രം ധരിക്കാത്തതിനും, കുളിക്കാത്തതിനും ഉൾപ്പടെയായിരുന്നു വഴക്കെന്നും അയൽക്കാർ പറയുന്നു. ഹെന മരണപ്പെടുന്ന ദിവസം അപ്പുക്കുട്ടൻ കുളിമുറിയിൽ വെച്ച് ഹെനയുടെ തലയിൽ എണ്ണ തേച്ച് കൊടുക്കുകയും, ഇത് ഇഷ്ടപ്പെടാത്തെ വന്ന ഹെന കൈതട്ടി മാറ്റിയത് അപ്പുക്കുട്ടനെ ചൊടിപ്പിച്ചു.

അപ്പുക്കുട്ടൻ ഹെനയുടെ തല പിടിച്ച് ചുമരിൽ ഇടിക്കുകയും, കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു. എന്നാൽ ഹെന ബോധം കെട്ട് വീണു എന്ന് പറഞ്ഞായിരുന്നു അപ്പുക്കുട്ടൻ എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്.  മൃതദേഹം സംസ്‌കരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ബന്ധുക്കളുടെ സംശയം ശരിയെന്ന് വെക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചത്. അതേസമയം പ്രതി കുറ്റം സമ്മതിച്ചതോടെ ഒരു നാടിനെ ഒന്നാകെ ഞെട്ടിച്ച നാടകീയ കൊലപാതകത്തിലെ ചുരുളുകൾ അഴിഞ്ഞു വീഴുകയായിരുന്നു.

x