Latest News

ശുദ്ധജലക്ഷാമം കൊണ്ട് വലയുന്ന കുട്ടനാട്ടുകാർക്ക് സഹായവുമായി മോഹൻലാൽ; രാജ്യാന്തര നിലവാരമുള്ള ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാൻ്റ് സമ്മാനിച്ചു

ശുദ്ധജലക്ഷാമം കൊണ്ട് വലയുന്ന കുട്ടനാട്ടിന് രാജ്യാന്തര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് ഒരുക്കി നടൻ മോഹൻലാൽ. കുട്ടനാട്ടിലെ എടത്വ ഒന്നാം വാർഡിലെ ജനങ്ങൾക്ക് ആശ്വാസമായി ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റാണ് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ഒരുക്കിയത്. പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ ഉൾപ്പെടെ ആയിരത്തിലധികം ജനങ്ങൾക്ക് BIS നിലവാരത്തിലുള്ള ശുദ്ധമായ കുടിവെള്ളം നൽകാൻ പൂർണമായും സൗരോർജ ഗ്രിഡിൽ പ്രവർത്തിക്കുന്ന പ്ലാന്റിന് കഴിയുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു.

പ്രതിമാസം ഒൻപതു ലക്ഷം ലിറ്റർ കുടിവെള്ളം നല്കാൻ ശേഷി ഉള്ള പ്ലാന്റാണ് വിശ്വശാന്തിയും EYGDS -മായി ചേർന്ന് സ്ഥാപിച്ചിരിക്കുന്നത്. ഗുണഭോക്താക്കൾക്ക് നല്കിയിരിക്കുന്ന ഇലക്ട്രോണിക് കാർഡ് ഉപയോഗിച്ചു ഓരോ കുടുംബത്തിനും ആവശ്യമായ ശുദ്ധജലം പ്ലാന്റിൽനിന്നും സൗജന്യമായി എടുക്കാം. ബാറ്ററികൾ ഉപയോഗിക്കാതെ ഗ്രിഡിലേക്കു വൈദ്യുതി നേരിട്ട് നൽകുന്ന സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതിനാൽ പ്ലാന്റ് സീറോ കാർബൺ എമിഷൻ ഉറപ്പു നൽകുന്നതോടോപ്പം പൂർണമായും പ്രകൃതി സൗഹൃദവുമാണ്‌.

കുട്ടനാട്ടിലെ ഭൂജലത്തിൽ സാധാരണയായി കണ്ടുവരുന്നതും ആരോഗ്യത്തിനു ഹാനികരവുമായ ഇരുമ്പ്, കാൽസ്യം, ക്ലോറൈഡ്, ഹെവി മെറ്റൽസ് തുടങ്ങിയവ നീക്കം ചെയ്യുന്നതിനോടൊപ്പം കോളിഫോം, ഇ കോളി തുടങ്ങിയ രോഗകാരികളായ ബാക്റ്റീരിയകളെയും ഇല്ലാതാക്കാൻ കഴിവുള്ളതാണ് പ്ലാന്റ്.

ലോക പരിസ്ഥി ദിനത്തിൽ വിശ്വശാന്തി മാനേജിങ് ഡയറക്ടർ മേജർ രവി പ്ലാന്റ് ജനങ്ങൾക്ക് സമർപിച്ചു. കുടിവെള്ള ലഭ്യതയ്ക്കുള്ള ഇലക്ട്രോണിക് കാർഡിൻ്റെ വിതരണം വിശ്വശാന്തി ഡയറക്ടർ സജീവ് സോമൻ നിർവഹിച്ചു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago