മകളെ കാണണമെന്ന ആവശ്യവുമായി നടൻ ബാല; താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നതാരമാണ് ബാല. കളഭം എന്നാൽ മലയാള ചിത്രത്തിൽ അഭിനയിച്ചതോട് കൂടി താരം തമിഴകത്തിനും മലയാളികൾക്കും ഒരുപോലെ പ്രിയങ്കരനായി മാറി. മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ നടനായും സഹനടനായും തിളങ്ങുവാൻ താരത്തിന് അവസരം ലഭിച്ചു. ഉണ്ണിമുകൻ നായകനായി എത്തിയ ഷെഫിക്കിന്റെ സന്തോഷമാണ് താരത്തിന്റെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട നടൻ ഭബാലയുടെ ആരോഗ്യം നിലയിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെ പ്രതികരിക്കുന്നത്.

ഉണ്ണിമുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ, നിർമ്മാതാവ് ബാദുഷ, പി ആർ ഓ വിപിൻകുമാർ, ലുലു മീഡിയ ഹെഡ് സ്വരാജ് എന്നിവർ കൊച്ചി അമൃത ആശുപത്രിയിലെത്തി ബാലയെ സന്ദർശിച്ചിരുന്നു. തങ്ങളുടെ സന്ദർശനത്തെക്കുറിച്ചും ബാലയുടെ നിലവിലെ സ്ഥിതിയിൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് ബാദുഷ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു. “ഉണ്ണിമുകുന്ദനും ഞാനും വിഷ്ണു മോഹനും സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്ന് നടൻ ബാലയെ സന്ദർശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവിൽ മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. ചെന്നൈയിൽ നിന്നും സഹോദരൻ ശിവ ഹോസ്പിറ്റലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അതിനുശേഷം കൂടുതൽ വിവരങ്ങൾ ഡോക്ടർ ഒഫീഷ്യൽ കുറിപ്പായി അറിയിക്കും.

ദയവായി മറ്റു തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക” എന്നാണ് ബാദുഷ പറഞ്ഞത്. ആരോഗ്യം തൃപ്തിപ്പെടുന്നതിനുവേണ്ടി ബാലയ്ക്ക് മരുന്നു നൽകിയിട്ടുണ്ട് എന്നും മരുന്നിനോട് ശരീരം പ്രചരിക്കുന്നതറിയാൻ 24 മുതൽ 48 മണിക്കൂർ വരെ ആവശ്യമാണെന്ന് ബാദുഷ തന്റെ കുറുപ്പിൽ പങ്കുവയ്ക്കുകയുണ്ടായി. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകിട്ടാണ് ബാലയെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലാണ് നിലവിൽ താരം ചികിത്സയിൽ ഉള്ളതെന്ന് ആശുപത്രി വൃത്തം പറയുന്നു. ബാലയുടെ അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ആശുപത്രിയിൽ ബാലയ്ക്ക് സമീപം ഉള്ളത്.

തമിഴ്നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കാൻ ആണ് ആലോചന എന്നും ആശുപത്രി പിആർഒ അറിയിച്ചു. കരൾ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ഇതേസമയം തന്നെ ബാല മകളെ കാണണമെന്ന ആവശ്യമുന്നയിച്ചു എന്നും മകളെ ആശുപത്രിയിൽ എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും ബാദുഷ പറയുകയുണ്ടായി. താരം ആശുപത്രിയിൽ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ നിരവധി പേരാണ് ബാലയുടെ ആരോഗ്യം മെച്ചപ്പെടുന്നതിനുള്ള പ്രാർത്ഥനയും ആശ്വാസവാക്കുകളുമായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Articles You May Like

x