നിധിനയുടെ അച്ഛൻ ആരാണ്? , നേരിട്ട ജീവിതദുരന്തങ്ങൾ , അമ്മേ എന്നാണ് അഭിഷേക്ക് എന്നെ വിളിച്ചിരുന്നത് ; ആദ്യമായി മനസ്സ് തുറന്ന് നിധിനയുടെ അമ്മ

കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞു നിന്ന പ്രണയപ്പകയിൽ പൊലിഞ്ഞു തീർന്ന നിധിനമോളുടെ മുഖം മലയാളികൾ മറന്നു കാണില്ല. പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിൽ നടന്ന സംഭവം മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. പ്രണയം കൊലയാളിയായി ജീവനെടുത്ത നിരവധി മുഖങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പ്രണയം നിരസിച്ചതിന്റെ പേരിൽ തീവെച്ചും, വെടിവെച്ചും, കഴുത്തറുത്തും പെൺകുട്ടികളെ കൊല്ലുന്നത് ഇന്ന് സാധാരണമായിരിക്കുകയാണ്. നിലവിൽ നിധിന മോളാണ് കേരളത്തിലെ അവസാനത്തെ ഇര. നിധിനയെ കൂടുതൽ അറിഞ്ഞപ്പോൾ അവൾ കടന്നു വന്ന കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും കഥ ആരുടെയും കരളലിയിപ്പിക്കുന്നതാണ്.

അമ്മ മാത്രമുള്ള നിധിനമോൾ വളരെയധികം കഷ്ടപ്പാടിലൂടെയാണ് വളർന്ന് വന്നത്. വീട്ടുജോലി ചെയ്തും തയ്യൽ ജോലിചെയ്തുമാണ് അമ്മ ബിന്ദു മകളെ വളർത്തിയത്. പ്രണയപ്പകയിൽ അഭിജിത് ബൈജു എന്ന ചെറുപ്പക്കാരൻ ഇല്ലാതാക്കിയത് രോഗിയായ ഒരമ്മയുടെ ഏക ആശ്രയത്തെയും സ്വപ്നത്തെയും. എറണാകുളത്തെ ഫ്ലാറ്റിൽ മാനസ എന്ന പെൺകുട്ടിയെ ആണ്സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതിന്റെ ഞെട്ടൽ മാറുന്നതിനു മുന്നെയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മറ്റൊരു സംഭവം. ഇപ്പോൾ നിധിനമോൾ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചും നിധിനയുടെ അച്ഛനെക്കുറിച്ചും വെളിപ്പെടുത്തുകയാണ് നിധിനയുടെ അമ്മ ബിന്ദു.

നിരവധി ദുരിതങ്ങളിലൂടെയും പട്ടിണിയിലൂടെയുമാണ് നിധിനമോളും താനും കടന്നു വന്നതെന്ന് ബിന്ദു പറയുന്നു. രോഗിയായ തന്റെ ആശ്രയമായിരുന്നു മകൾ നിധിന. നിധിനയുടെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കിലും അവരുമായി വലിയ അടുപ്പമില്ല എന്നും ബിന്ദു പറയുന്നു. എന്നാൽ മകളുമായി സംസാരിക്കാറുണ്ടെന്നും താൻ അച്ഛനെ വെറുക്കണമെന്നു മകളോട് ഇതുവരെ പറഞ്ഞിട്ടില്ല എന്നും നിധിനയുടെ അമ്മ പറയുന്നു. നിധിനയുടെ സംസ്ക്കാരച്ചടങ്ങിനും മരണ ശേഷവും അച്ഛൻ വന്നിരുന്നു. തന്റെ മകളോട് അച്ഛനെ സ്നേഹിക്കണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളുവെന്നും വെറുക്കണമെന്നു പറഞ്ഞു കൊടുത്തിട്ടില്ലായെന്നും അദ്ദേഹത്തെ ഒന്നിനും കുറ്റപ്പെടുത്തുന്നില്ല എന്നും തന്റെ കുടുംബ പശ്ചാത്തലത്തിൽ വന്ന ഒരു ബന്ധമായിരുന്നു അതെന്നും അതിനെപ്പറ്റി കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ലായെന്നും നിധിനയുടെ അമ്മ പറയുന്നു.

സാമ്പത്തികമായി തങ്ങളെ സഹായിക്കാൻ അദ്ദേഹത്തിന് കഴിയില്ല. എല്ലാം ബന്ധുക്കൾക്ക് അറിയാവുന്നതാണ്. അദ്ദേഹത്തിനും കുടുംബവും ബന്ധുക്കളും ഉള്ളതാണ് അതുകൊണ്ട് തന്നെ കരിവാരിത്തേക്കാണോ വ്യക്തിഹത്യ നടത്താനോ താൻ ആഗ്രഹിക്കുന്നില്ലായെന്നു ബിന്ദു പറയുന്നു. പ്രതിയായ അഭിഷേക് ബൈജുവിന്റെ അമ്മ നിധിനയുടെ ഫീസ് അടച്ചിരുന്നു. എന്നാൽ തങ്ങൾ അവരോട് ആവശ്യപ്പെട്ടിട്ടല്ല എന്നും ഇങ്ങോട്ട് പറഞ്ഞതാണെന്നും ഒരു മാസത്തിനു ശേഷം പണം തിരികെ നൽകിയെന്നും ബിന്ദു വ്യക്തമാക്കി. നിഥിനയും അഭിഷേകും തമ്മിൽ നല്ല സുഹൃത്തുക്കൾ ആയിരുന്നുവെന്നും ഇങ്ങനെ എന്തിനു ചെയ്തുവെന്ന് അറിയില്ല എന്നും പ്രതിക്ക് കടുത്ത ശിക്ഷ വാങ്ങി നൽകുമെന്നും മകൾക്ക് നീതികിട്ടണമെന്നും ബിന്ദു പറയുന്നു.

പാലാ സെന്റ് തോമസ് കോളേജിൽ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേരളക്കരയെ ഞെട്ടിച്ച ഈ ദാരുണ സംഭവം നടന്നത്. പരീക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയായ അഭിഷേക് ബൈജു നിധിനയെ കോളേജിൽ കാത്തുനിന്നു കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കഴുത്തറുത്തതിന് ശേഷം പോലീസ് വരുന്നതുവരെ പ്രതി ശാന്തനായി ഇരുന്നുവെന്നു സുരക്ഷ ജീവനക്കാരൻ പറഞ്ഞു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതാണ് പ്രതിയെ കൊലപാതകത്തിലേക്ക് പ്രകോപിപ്പിക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.

Articles You May Like

x