ബൈക്കിന്റെ ഉടമസ്ഥനെ അന്വേഷിച്ചു പോയ സുനിൽ കണ്ടത് നഗ്നയായി കൈകാലുകൾ കെട്ടപ്പെട്ട നിലയിൽ ശ്രുതി നിലത്തു കിടക്കുന്നതാണ്

എന്നത്തേയും പോലെ താൻ ജോലി നോക്കുന്ന എയർഫോഴ്‌സ്‌ സ്റ്റേഷനിൽ ജോലിക്കായി പോവുകയായിരുന്നു സുനിൽ. പോകുന്ന വഴിയിൽ വിജനമായ ഒരു സ്ഥലത്തു ഒരു ബൈക്ക് ഇരിക്കുന്നത് സുനിലിന്റെ ശ്രദ്ധയിൽ പെട്ടു. ആ പരിസരത്തെങ്ങും ആരേയും കണ്ടതുമില്ല. തീരെ സമയമില്ലാത്തതു കൊണ്ട് സുനിൽ അതത്ര കാര്യമാക്കി എടുത്തില്ല. എന്നാൽ ജോലി കഴിഞ്ഞു ഏറെ വൈകി തിരികെ വരുമ്പോഴും ആ ബൈക്ക് അതേ സ്ഥലത്തു തന്നെ ഇരിക്കുകയായിരുന്നു. ഇതിൽ പന്തികേട് തോന്നിയ സുനിൽ തന്റെ വണ്ടി നിർത്തി ആ പരിസരം പരിശോധിക്കാൻ തുടങ്ങി.

ബൈക്ക് ഇരുന്നതിന് ചുറ്റുപാടും ഒക്കെ സുനിൽ പരിശോധിച്ചെങ്കിലും ആരേയും അവിടെയൊന്നും കണ്ടില്ല. അടുത്തെങ്ങും വീടുകളുമില്ല. അങ്ങനെയാണ് സുനിൽ തൊട്ടടുത്തുള്ള ഒരു വിനോദസഞ്ചാരികൾ വരാറുള്ള ഡാമിനോട് ചേർന്നുള്ള ഒരു സ്ഥലത്തു കൂടെ പരിശോധിക്കാനായി തീരുമാനിക്കുന്നത്. അധികമാർക്കും അറിയാത്ത വളരെ ഒറ്റപ്പെട്ടു മാത്രം സഞ്ചാരികൾ വന്നു പോകാറുള്ള ഒരു സ്ഥലമായിരുന്നു അത്. അങ്ങോട്ടേക്ക് ഇറങ്ങി ചെന്ന സുനിൽ കണ്ടത് പരിഭ്രാന്തനായി ഒരു വൃദ്ധൻ ഓടി വരുന്നതാണ്.

അവിടെ താഴെ ഒരു പെൺകുട്ടിയെ വിവസ്ത്രരാക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടതായി ആ വൃദ്ധൻ സുനിലിനോട് പറഞ്ഞു. സുനിൽ ഉടൻ തന്നെ അവിടേക്ക് പോയി നോക്കുമ്പോൾ കുത്തേറ്റു മരണപ്പെട്ട നിലയിൽ വസ്ത്രങ്ങൾ ഒന്നുമില്ലാതെ ഒരു പെൺകുട്ടിയുടെ ശരീരവും കുറച്ചു അപ്പുറത്തായി തലയ്ക്കു ക്ഷതമേറ്റ നിലയിൽ ഒരു ആൺകുട്ടിയുടെ ശരീരവും കണ്ടെത്തി. ഇരുവരും വിവസ്ത്രരാക്കപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. പെൺകുട്ടിയുടെ കയ്യും വായും കെട്ടിയിട്ട നിലയിലായിരുന്നു. അയാൾ ഉടൻതന്നെ ഈ വിവരം പോലീസിൽ അറിയിക്കുകയും പോലീസും ഫോറെൻസിക്ക് വിദഗ്ദ്ധരും എത്തി പ്രാഥമിക പരിശോധനകൾ നടത്തി.

ബോഡി കണ്ട പരിസര പ്രദേശങ്ങൾ പരിശോധിക്കുമ്പോഴാണ് ആ ചെറുപ്പക്കാരന്റെ പാന്റ്സ് പൊലീസിന് ലഭിക്കുന്നത്. അതിൽ നിന്നും അയാളുടെ ഐഡി കാർഡും അവർക്ക് ലഭിച്ചു. ഇതിനിടയിലാണ് 3 കോളേജ് വിദ്യാർത്ഥികളെ അതിന്റെ പരിസര പ്രദേശത്തു വെച്ച് പോലീസ് കാണുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ അവർ SIT കോളേജിലെ വിദ്യാർത്ഥികൾ ആണെന്നും, സർതാക്കും ശ്രുതിയുമാണ് ഈ കൊല്ലപ്പെട്ടവർ എന്നും ,ഇവർ തങ്ങളുടെ കോളേജിലാണ് പഠിക്കുന്നത് എന്നും ഇരുവരും ഇഷ്ട്ടത്തിലായിരുന്നു എന്നും പോലീസ് മനസിലാക്കുന്നത്. കഴിഞ്ഞ ദിവസം അവധി ആയതിനാൽ ഇരുവരും കൂടി യാത്ര പോയതാണെന്നും പോലീസിനോട് അവർ പറഞ്ഞു.

ഇന്ത്യയെ തന്നെ ഞെട്ടിച്ച പൊലീസിന് ഒരുപാട് കുഴപ്പിച്ച ലോനാവാലാ ഇരട്ട കൊലപാതക കേസ് വലിയ മാധ്യമ ശ്രദ്ധ നേടി. പ്രതികളെ പിടിക്കാനാകാതെ പോലീസ് കുഴഞ്ഞു. വിദ്യാർത്ഥി പ്രതിഷേധങ്ങൾ രാജ്യമെങ്ങും അലയടിച്ചു. ആയിരത്തോളം പേരെ ചോദ്യം ചെയ്യുകയും പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചു. അങ്ങനെയാണ് പോലീസിനൊരു ഫോൺ കാൾ ലഭിക്കുന്നത്. അങ്ങനെയാണ് പ്രമാദമായ ലോണാവാലാ കേസിന്റെ ചുരുളഴിയുന്നത്.

അവധി ദിവസം ആയതിനാൽ ഒരു ചെറിയ യാത്ര പോകാൻ സർത്താകും ശ്രുതിയും തീരുമാനിക്കുകയായിരുന്നു. യാത്രാമധ്യേ ഷാബിർ എന്ന വ്യക്തിയുമായി സർത്താക് വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. സരിതക്കും ശ്രുതിയും അതിനു ശേഷമാണു ആളൊഴിഞ്ഞ സംഭവ സ്ഥലത്തേക്ക് പോകുന്നത്. എന്നാൽ ഇവരറിയാതെ ഷാബിർ ഇവരെ പിന്തുടർന്നു. ഇവർ ഇരിക്കുന്ന സ്ഥലം മനസിലാക്കിയ ഷബീർ തന്റെ സുഹൃത്തായ അഷ്‌റഫ് അലിയെയും കൂട്ടി അങ്ങോട്ടെത്തി. അവിടെയുണ്ടായിരുന്ന സർതാക്കിനെയും ശ്രുതിയെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങളും ഫോണും ഒക്കെ മോഷ്ടിച്ചു. അതിനു ശേഷമാണു ഇവർ സർത്താക്കിനോട് വസ്ത്രങ്ങൾ ഊരാൻ ആവശ്യപ്പെടുന്നത്. ശ്രുതിയെ അപായപ്പെടുത്തിയാലോ എന്ന് കരുതി സർത്താക്ക് അവരെ അനുസരിച്ചു.

എന്നാൽ അതിനു ശേഷം ശ്രുതിയോടു വസ്ത്രങ്ങൾ ഊരാൻ ആവശ്യപ്പെട്ടതോടെയാണ് സർത്താക് ഇവരെ പ്രതിരോധിക്കാൻ ശ്രമിച്ചത്. അതോടെ ഇവർ അവിടെയുണ്ടായിരുന്ന കരിങ്കല്ല് ഉപയോഗിച്ച് സർത്താക്കിനെ ക്രൂരമായി മർദിച്ചു. ഇത് കണ്ട ശ്രുതി അവർ ആവശ്യപ്പെട്ടതുപോലെ തന്റെ വസ്ത്രങ്ങൾ അഴിക്കുകയായിരുന്നു. എന്നാൽ തന്നെ അവർ ഉപദ്രവിക്കും എന്ന് ഉറപ്പായപ്പോഴാണ് ശ്രുതി ബഹളം വെക്കാൻ തുടങ്ങിയത്. ഇതാണ് ശ്രുതിയെ കുത്തി കൊലപ്പെടുത്താൻ ഉള്ള കാരണമായി പ്രതികൾ പറഞ്ഞത്. മഹാരാഷ്ട്രയിലെ ലോണാവാലയിൽ 2017 ഏപ്രിൽ മൂന്നിനാണ് ഈ നടുക്കുന്ന സംഭവം അരങ്ങേറിയത് .

Articles You May Like

x