“അവനെയും അതുപോലെ കൊല്ലണം സാറേ ” നെഞ്ചുപൊട്ടി കരഞ്ഞ് ഡോക്ടർ വന്ദനയുടെ ‘അമ്മ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി യുവ ഡോക്ടർ വന്ദനാദാസിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പോലീസ് ചികിത്സയ്ക്കായി എത്തിച്ച കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപ് ആണ് ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയത്. ആശുപത്രിയിലെ പരിശോധനയ്ക്കിടെ അഞ്ച് തവണയാണ് ഡോക്ടർക്ക് കുത്തേറ്റത്. ഇയാളുടെ ആക്രമണത്തിൽ പോലീസുകാർ ഉൾപ്പെടെയുള്ളവർക്കും കുത്തേറ്റിരുന്നു. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുച്ചിറ കെജി മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായ വന്ദനയാണ് കൊല്ലപ്പെട്ടത്.

മകൾ ഡോക്ടർ ആകണമെന്ന മാതാപിതാക്കളുടെ ആഗ്രഹം സഫലമാക്കിയ വന്ദന ജോലികിടയിൽ കൊല്ലപ്പെട്ട ഞെട്ടലിലാണ് മാതാപിതാക്കളും നാട്ടുകാരും. ഒരു നല്ല ഗൈനക്കോളജിസ്റ്റ് ആകണമെന്ന ആഗ്രഹമാണ് വന്ദനയെ മുന്നോട്ട് നയിച്ചിരുന്നത്. ആ ലക്ഷ്യത്തിലേക്ക് അടുക്കവെയാണ് ഹൗസേർജൻസിയുടെ ഭാഗമായുള്ള ജോലി വന്ദന കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ പ്രതിയുടെ ആക്രമണത്തിൽ അതിദാരുണമായാണ് വന്ദന കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ ആണ് വന്ദന എംബിബിഎസ് പൂർത്തിയാക്കിയത്. കുറവിലങ്ങാട് ഡിപോൾ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. പഠനത്തിൽ ഏറെ മികവ് പുലർത്തിയ വന്ദന അക്കാലത്ത് തന്നെ എംബിബിഎസ് കിട്ടാനുള്ള തീവ്ര തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു. ഡോക്ടർ ആയി കാണണമെന്ന മാതാപിതാക്കളുടെ സ്വപ്നം സഫലീകരിക്കുക മാത്രമായിരുന്നു വന്ദനയ്ക്ക് മുന്നിൽ ഉണ്ടായിരുന്നു ഏക ലക്ഷ്യം. മകൾ ലക്ഷ്യം കൈവരിച്ചതോടെ വീടിനു മുന്നിൽ ഡോക്ടർ വന്ദനാദാസ് എംബിബിഎസ് എന്ന ബോർഡും സ്ഥാപിച്ചു

സർജിക്കൽ കത്രിക കൊണ്ട് ശരീരത്തിൽ ആറ് കുത്തേറ്റ വന്ദനയുടെ മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ്. ആക്രമണത്തിന് പിന്നാലെ ബലപ്രയോഗത്തിലൂടെയാണ് പോലീസ് പ്രതിയെ കീഴ്പെടുത്തിയത്. ഇതിനിടെ പോലീസുകാർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വന്ദനയുടെ അമ്മ പോലീസ് ഉദ്യോഗസ്ഥരുടെ കൈപിടിച്ച് കരഞ്ഞ് പറയുന്ന വാക്കുകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. തൻറെ മകളെ കൊലപ്പെടുത്തിയവനെ അതുപോലെ കൊല്ലണമെന്നും വെറുതെ വിടരുതെന്ന് ആണ് അമ്മ നെഞ്ചുപൊട്ടി പറയുന്നത്. വന്ദനയുടെ അമ്മയുടെ ആവശ്യം തന്നെയാണ് കേരളത്തിലെ എല്ലാ അമ്മമാരും ഉന്നയിച്ചു കൊണ്ടിരിക്കുന്നത്.

Articles You May Like

x