അച്ഛൻ വാങ്ങിയ പുത്തനുടുപ്പും പുതിയ ബാഗുമായി ഋതുട്ടൻ സ്കൂളിലേക്ക് , അച്ഛൻ സുധി സ്വർഗത്തിലിരുന്ന് അനുഗ്രഹിക്കുന്നുണ്ട് എന്ന് സോഷ്യൽ ലോകം

കഴിഞ്ഞദിവസം വളരെയധികം വേദന നിറച്ച ഒരു വാർത്തയായിരുന്നു കലാകാരനായ കൊല്ലം സുധിയുടെ മരണവാർത്ത. വലിയ ഞെട്ടലോടെ ആയിരുന്നു പ്രേക്ഷകരെല്ലാവരും ഈ ഒരു വാർത്ത അറിഞ്ഞിരുന്നത്. അവസാനത്തെ സ്റ്റാർ മാജിക്ക് എപ്പിസോഡും പുറത്തു വന്നിരുന്നു. എപ്പിസോഡ് കണ്ട് എല്ലാവരും ഒരേപോലെ വേദനയിലായി എന്നതാണ് സത്യം. കാരണം സുധി ഈ പരിപാടിയിൽ പറയുന്ന കാര്യങ്ങൾ ഓരോരുത്തരെയും വേദനയിലാഴ്ത്താൻ കഴിവുള്ളതായിരുന്നു . ഇളയ മകനായി ഋതുൽ ഈ വർഷമാണ് ആദ്യമായി സ്കൂളിലേക്ക് പോയിരിക്കുന്നത്. മൂത്തമകൻ പ്ലസ് ടു പൂർത്തീകരിച്ചിരിക്കുകയാണ്. ഈ വർഷത്തിലെ ആദ്യത്തെ സ്കൂൾ ദിവസം മകന് സ്കൂളിലേക്ക് ഒരുക്കി വിടുന്ന സുധിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

അച്ഛനെയും അമ്മയെയും സംബന്ധിച്ച് സ്വന്തം കുഞ്ഞിനെ ആദ്യമായി അറിവിൻറെ പാഠങ്ങൾ പഠിപ്പിക്കാൻ വിടുന്നത് വളരെയധികം സന്തോഷം നിറഞ്ഞ ഒരു നിമിഷമാണ്. ഈ ഒരു നിമിഷത്തിൽ സുധിയും ഒരുപാട് സന്തോഷിച്ചിട്ടുണ്ട് എന്ന് ചിത്രം കാണുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ആ ചിത്രത്തിന് വലിയ ആയുസ്സ് ഉണ്ടായിരുന്നില്ല എന്നതാണ്. ഇപ്പോൾ പ്രേക്ഷകരെയും വേദനയിലാഴ്ത്തിയിരിക്കുന്നത്. മകന് സ്കൂളിൽ പോകുമ്പോൾ ഏറ്റവും ഇഷ്ടം ചോക്ലേറ്റും ലെയിസും ഒക്കെയാണ് എന്ന് പരിപാടിയിൽ സുധി പറയുകയും ചെയ്തിരുന്നു. സുധിയുടെ എല്ലാകാലത്തെയും വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് വേണം എന്നത്. ഫ്ലവേഴ്സ് ചാനലും സുരാജ് വെഞ്ഞാറമൂട് ഒക്കെ ചേർന്ന് ആ മോഹം പൂർത്തീകരിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഇതിനിടയിൽ സുധിയുടെ പുതിയ ചിത്രവും പുറത്തു വന്നിരുന്നു.

ആ സിനിമ കാണണമെന്ന് സുധി ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ആ സിനിമയുടെ ഭാഗമായി മാറിയത് അല്ലാതെ അത് കാണാൻ സാധിച്ചില്ല. ഇതെല്ലാം തന്നെ ഒരു വേദനയായി പ്രേക്ഷകരിൽ നിലനിൽക്കുകയാണ് എന്ത് കിട്ടിയാലും സുധിക്ക് പകരം ആവില്ല എന്നാണ് ഭാര്യ രേണു പറയുന്നത്. കഷ്ടപ്പാടും പ്രയാസങ്ങളും ഒക്കെ ഉണ്ടായിരുന്നുവെങ്കിലും സാരമില്ല സുധി ചേട്ടൻ കൂടെയുണ്ടായിരുന്നല്ലോ എന്നത് ഒരു ആശ്വാസമായിരുന്നു. അത് നഷ്ടമായതാണ് ഏറ്റവും വലിയ വേദന എന്നാണ് രേണു പറയുന്നത്. ഈ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. കുടുംബത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു വ്യക്തിയായിരുന്നു സുധി. രണ്ടാം വിവാഹത്തിനു ശേഷം ആയിരുന്നു വളരെ സന്തോഷകരമായി സുധി ഒന്ന് ജീവിച്ചു തുടങ്ങിയത്. എന്നാൽ അതിനിടയിലും വിധി വില്ലനായി വന്നു. വിധിയുടെ പ്രഹരം സുധിയെ വീണ്ടും വീണ്ടും പിന്തുടരുകയായിരുന്നു എന്നതാണ് സത്യം.

x