ശബരിമലക്ക് പോകാൻ വ്രതമെടുത്ത് മാലയിട്ട വൈദീകനെ സഭ പുറത്താക്കി; ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ്, ഇതിനായി സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഫാ. മനോജ്

ശബരിമലക്ക് പോകാൻ വ്രതമെടുത്ത് മാലയിട്ട വൈദീകനായ മനോജിനെ സഭ പുറത്താക്കി. 41 ദിവസത്തെ വ്രതമെടുത്ത് ഈ മാസം 20നാണ് ആംഗ്ളിക്കൻ പുരോഹിതനായ ഫാദർ ഡോ. മനോജ് ശബരിമല കയറുന്നത്. കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചാകും മലകയറ്റം. വ്രതം പൂർത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്‌ക്കൽ.

ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് തിരുവനന്തപുരം, ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായ ഫാ. മനോജ് (50). ഒപ്പം മറ്റ് മതങ്ങളെയും പഠിക്കും. ഇതിനായി സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ക്രിസ്ത്യൻ പുരോഹിതൻ റവ.ഡോ. മനോജ് കെ ജിക്കെതിെരെ സഭാ നടപടി. വിശ്വാസ ലംഘനം ആരോപിച്ച് ഫാദർ മനോജിന്റെ ശുശ്രൂഷാ ലൈസൻസും തിരിച്ചറിയൽ കാർഡും സഭ റദ്ദാക്കി.

ആംഗ്ലിക്കൻ പുരോഹിതൻ ഫാദർ മനോജിന്റെ ശബരിമല സന്ദർശനം സംബന്ധിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് ഏറെ ചർച്ചയായതോടെ മറ്റ് മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു. ഇതേ തുടർന്നാണ് ഫാദർ മനോജിനെതിരെ നടപടിയെടുക്കാൻ ആംഗ്ലിക്കൻ സഭ തീരുമാനിച്ചത്.

41 ദിവസത്തെ വ്രതത്തിന് ശേഷം ശബരിമല കയറുന്ന ആംഗ്ലിക്കൻ പുരോഹിതൻ ഫാദർ ഡോ. മലകയറുന്നത് എല്ലാ ആചാരാനുഷ്ഠാനങ്ങളോടെയും നടക്കും. വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് 20-ന് തിരുമല മഹാദേവ ക്ഷേത്രത്തിൽ ചടങ്ങുകൾ. തിരുവനന്തപുരം ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായ ഫാ. മനോജ് (50). ഒപ്പം മറ്റു മതങ്ങളും പഠിക്കും. ഇതിനായി മ, തം ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.

പുരോഹിതന്റെ ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു. ഫാദർ വിശ്വാസ പ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടി. എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ലെന്നും ഫാദർ മനോജ് വ്യക്തമാക്കി. താൻ വൃതം പൂർത്തിയാക്കി ശബരിമല പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കാണും എന്ന് തറപ്പിച്ച് പറയുകയാണ്‌ ഫാ മനോജ് ഇപ്പോൾ. ശബരിമലദർശനത്തിന് ശേഷം തന്റെ പ്രൊഫഷണൽ ജീവിതത്തിലും ആത്മീയജീവിതത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കുമെന്നാണ് കരുതുന്നതെന്ന് ഫാദർ പറയുന്നു. തത്വമസി എന്നത് ലോകം ഉൾക്കൊള്ളേണ്ട സത്യമാണ് എന്ന് ഫാദർ വിശ്വസിക്കുന്നു. തത്വമസി ദർശനമാണ് തന്നെ അയ്യപ്പനിലേക്ക് അടുപ്പിച്ചതെന്ന് ഫാദർ കൂട്ടിച്ചേർത്തു.

എന്നാല്‍ നീക്കം ചെയ്യപ്പെട്ട പഴയനിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരേ നടപടി സ്വീകരിച്ചതെന്ന് ഫാദര്‍ മനോജ് കേരള പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും ശബരിമല ദര്‍ശനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഫാദര്‍ മനോജ് വ്യക്തമാക്കി.

x