പ്രവാസികൾ കേരളത്തിലേക്ക് വരുന്നതിലും നല്ലത് അവിടെത്തന്നെ കഴിയുന്നത്; വിദേശികൾക്ക് ബിസിനസ് ചെയ്ത് സന്തോഷം കണ്ടെത്താനുള്ള സാഹചര്യം കേരളത്തിൽ ഇല്ല: ഗണേഷ് കുമാർ എംഎൽഎ

അഭിനേതാവ്, സാമൂഹിക പ്രവർത്തകൻ എന്നി നിലകളിൽ തന്റേതായ വ്യക്തിത്വവും സ്ഥാനവും ഉറപ്പിച്ച താരമാണ് ഗണേഷ് കുമാർ. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം തന്റെ പാർട്ടിയോ മുന്നണിയോ ഒന്നും നോക്കാതെ വ്യക്തമായ അഭിപ്രായവും നിലപാടും പല സന്ദർഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ അത്തരത്തിൽ ഗണേഷ് കുമാർ പറഞ്ഞിരിക്കുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവർ കേരളത്തിലേക്ക് വരരുതെന്നും ഉള്ള പൈസ ബാങ്കിൽ ഇടാനുമാണ് ഗണേഷ് കുമാർ നിർദ്ദേശിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… പൊന്മുട്ടയിടുന്ന താറാവിനെ കൊന്നിട്ട് കേരളത്തിൽ ചെന്ന് ചവിട്ടി താറാവിന്റെ ചവിട്ടു കൊള്ളുന്നത് എന്തിനാണ്.

ഇപ്പോഴുള്ള ജോലിയും സ്വകാര്യങ്ങളുമായി സന്തോഷത്തോടെ കഴിയാനും അദ്ദേഹം പ്രവാസികളോട് നിർദ്ദേശിക്കുന്നുണ്ട്. കേരളം അതിന് തക്കവിധത്തിൽ ഉയർന്നിട്ടില്ല എന്നും പ്രവാസികൾ കേരളത്തിലേക്ക് വന്നാൽ ചവിട്ട് കിട്ടും എന്നും ഗണേഷ് കുമാർ എംഎൽഎ പറയുന്നുണ്ട്. ഇവിടെ ബിസിനസ് ആരംഭിക്കുന്നതിലും നല്ലത് കാശ് ബാങ്കിലിട്ട് സൂക്ഷിക്കുന്നതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇടതുപക്ഷ രാഷ്ട്രീയ മുന്നണിയിൽ വിശ്വസിക്കുന്ന അദ്ദേഹം പരോക്ഷത്തിലാണെങ്കിൽ പോലും സ്വന്തം മുന്നണിയുടെ ഭരണത്തെക്കുറിച്ച് നടത്തുന്ന മുന്നറിയിപ്പ് ആളുകൾക്കിടയിൽ വലിയ ചലനം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഈ അഭിപ്രായം ഇപ്പോൾ പ്രവാസി ലോകവും ഏറ്റെടുത്ത് കഴിഞ്ഞു.

പിണറായി സർക്കാർ രണ്ടര വർഷം പൂർത്തീകരിക്കുമ്പോൾ മന്ത്രിസ്ഥാനത്തേക്ക് ആളുകൾ പ്രതീക്ഷിക്കുന്ന വ്യക്തിയാണ് ഗണേഷ് കുമാർ. എന്നാൽ മുഖ്യമന്ത്രിക്ക് എതിരെ ഗണേഷ് കുമാർ നടത്തുന്ന പല അഭിപ്രായങ്ങളും അദ്ദേഹത്തിനെ മന്ത്രിസ്ഥാനത്തുനിന്നും അകറ്റി നിർത്തുന്നത് തന്നെയാണ്. പിണറായി വിജയനെ മുൾമുനയിൽ നിർത്തുന്ന അഭിപ്രായങ്ങളാണ് പല ഘട്ടത്തിലും ഗണേഷ് കുമാർ തുറന്നു പറഞ്ഞിട്ടുള്ളത്. നിയമസഭയിൽ പോലും പോലീസിനെതിരെ വിമർശനം ഉന്നയിക്കുവാൻ യാതൊരു മടിയും കാണിക്കാത്ത ഗണേഷ് കുമാർ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയും നിരവധി പരാതികൾ ഇതിനോടകം പുറപ്പെടുവിച്ചു കഴിഞ്ഞു. കാമ്പുള്ള കാര്യങ്ങൾ വ്യക്തമായി പറയുന്നതുകൊണ്ട് തന്നെ ഗണേഷ് കുമാറിന്റെ ഈ വാക്കുകളും ഇപ്പോൾ മാധ്യമങ്ങൾ അടക്കം ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയത്തിൽ തിളങ്ങിനിൽക്കുമ്പോൾ തന്നെ അഭിനയരംഗത്തും ഇദ്ദേഹം സജീവ സാന്നിധ്യമാണ്.

Articles You May Like

x