പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം, മെഡിസിന് പഠിക്കാൻ വീട്ടിലെ ബുദ്ധിമുട്ടുകൾ തടസ്സമായി, 17 കാരൻ ആത്മഹത്യ ചെയ്തു

ഇന്നത്തെ കാലത്തെ കുട്ടികൾ വിദ്യാഭ്യാസമേഖലയിൽ വളരെയധികം മികവ് പുലർത്തുന്നവരാണ്. മുൻപൊക്കെ പെൺകുട്ടികൾ മാത്രമായിരുന്നു പഠനത്തിൽ മുൻപന്തിയിൽ നിന്നിരുന്നത്. എന്നാൽ പെൺകുട്ടികളെ കടത്തിവിടുന്ന വിജയം തന്നെയാണ് വിദ്യാഭ്യാസ മേഖലയിൽ ആൺകുട്ടികൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ന് എല്ലാ മേഖലയിലും ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ പഠിച്ചു വരികയാണ്. മെഡിസിൻ, നഴ്സിംഗ്, എഞ്ചിനീയറിങ് അടക്കമുള്ള എല്ലാ മേഖലയിലും ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ പഠിച് മുന്നേറുമ്പോൾ ചിലർക്കെങ്കിലും പഠനത്തിന് വീട്ടിലെ സാമ്പത്തികം ഒരു തടസ്സമായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ മെഡിസിന് പോകാൻ ആഗ്രഹമുണ്ടായിട്ടും വീട്ടിലെ സാമ്പത്തികം തടസ്സമായതോടെ ആത്മഹത്യ ചെയ്ത 17 കാരനാണ് വാർത്താമാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്

പ്ലസ്ടുവിന് മികച്ച മാർഗ് നേടിയ അഭിജിത്ത് ആണ് ബുധനാഴ്ച രാത്രി 11:30 യോടെ മരണത്തിന് കീഴടങ്ങിയത്. പ്ലസ് ടു റിസൾട്ട് ശേഷം ഉപരിപഠനത്തിന് തയ്യാറെടുക്കവേ ഉപരിപഠനത്തിന് വീട്ടിലെ സാമ്പത്തികം പ്രതിസന്ധി സൃഷ്ടിച്ചപ്പോഴാണ് അഭിജിത്ത് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെയാണ് കാസർഗോഡ് ദർഹാസിൽ എട്ടാക്കാനം സ്വദേശി കെ ആർ അഭിജിത്ത് മരിച്ചത്.പ്ലസ് ടു പഠനം കഴിഞ്ഞിരിക്കുകയായിരുന്ന അഭിജിത്ത് സുഹൃത്തുക്കൾക്കൊപ്പം ബാംഗ്ലൂരിൽ മെഡിസിന് ചേരാൻ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ കുടുംബത്തിൻറെ സാമ്പത്തിക പരാധീനതയിൽ വിഷമിച്ച വിദ്യാർത്ഥി ഇക്കഴിഞ്ഞ അഞ്ചാം തീയതി രാത്രിയോടെയാണ് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിരയിൽ കാണപ്പെട്ട അഭിജിത്തിനെ ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെ തീവ്രഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരവെയാണ് വിദ്യാർത്ഥി കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയത്

അഭിജിത്ത് മരിക്കുന്നതിനു മുൻപ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. അഭിജിത്തിന് ഒരു സഹോദരൻ കൂടിയുണ്ട്. വേറെയും കോഴ്സുകൾ നമ്മുടെ നാട്ടിൽ നിലവിൽ ഇരിക്കുമ്പോൾ എന്തിനാണ് ചില നിർബന്ധങ്ങൾ കാരണം കുട്ടികൾ മരണത്തിന് കീഴടങ്ങുന്നത് എന്ന് അടക്കമുള്ള നിരവധി ചോദ്യങ്ങൾ വാർത്തയ്ക്ക് താഴെ ആളുകൾ കുറിക്കുന്നുണ്ട്. ഇന്നത്തെ കുട്ടികൾക്ക് ജീവൻറെയും ജീവിതത്തിന്റെയും വിലയറിയില്ല എന്നും അതുകൊണ്ടാണ് ചെറിയ കാര്യങ്ങൾക്ക് പോലും ആത്മഹത്യാ പ്രവണത കാണിക്കുന്നതെന്ന് ആണ് ആളുകൾ പറയുന്നത്. പ്രതിസന്ധികളിലും പരാധീനതയിലും തളരാതെ പഠിച് നല്ല നിലയിൽ എത്തുന്ന നിരവധി കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. അഭിജിത്തിനെ പോലെയുള്ള കുട്ടികൾ അവരെ മാതൃക ആകണമെന്നാണ് ആളുകൾ പറയുന്നത്.

x