അനാഥമന്ദിരത്തിൽ വളർന്നവളെ ജീവിതസഖിയാക്കി; എന്നാൽ ബിരിയാണി സാഹോദരനറെ വീട്ടിൽ കൊടുത്തയച്ചതിന് കോടാലി കൊണ്ട് സ്വന്തം ഭർത്താവിനോട് ചെയ്‌തത്‌

കഴിഞ്ഞ ദിവസം നടന്ന ദാരുണമായ കൊലപാത വാർത്ത കേട്ട നടുക്കത്തിൽ നിന്ന് പുതുപള്ളിയിലെ പയ്യപ്പാടിയിലെ നാടും നാട്ടുകാരും വിട്ടുമാറിയിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്ന സിജുവിനയാണ് ഭാര്യ റോസന്ന കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി കടന്നു കളഞ്ഞത്. അനാഥാലയത്തിൽ വളർന്ന റോസന്നയെ ജീവിത സഖിയാക്കി സിജു കൂടെ കൂട്ടുകയായിരുന്നു. ജീവിതം നൽകിയ സിജുവിനെ തന്നെ ഭാര്യ കൊലപ്പെടുത്തിയതും നാടിനെ നടുക്കിയ വാർത്തയായിരുന്നു. സിജുവിന്റെ യഥാർത്ഥ പേര് മാത്യു എബ്രഹാം എന്നാണ്. മരണപ്പെടുമ്പോൾ അദ്ദേഹത്തിന് 48 വയസ്സായിരുന്നു. നാടിനും നാട്ടുകാർക്കും വലിയ സഹായിയായിരുന്ന സിജുവിൻറെ മരണ വാർത്ത ആദ്യം അറിഞ്ഞത് സഹോദരനാണ്.

ഭാര്യയും ഭർത്താവും ഏറെ നാളുകളായി പിണക്കത്തിൽ ആയിരുന്നു. സിജു വീട്ടിലേക്ക് കൊടുക്കുന്നതിനേക്കാൾ സമ്പാദ്യം സഹോദരന്റ വീട്ടിൽ കൊടുക്കുന്നത് റോസന്നയ്ക്ക് താൽപര്യമുണ്ടായിരുന്ന കാര്യമല്ല. ഇതു സംബന്ധിച്ചു ഇരുവരും നിരവധി തവണ വഴക്കുകളും ഉണ്ടായിരുന്നു .മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസന്ന ഇടക്ക് വീടു വിട്ട് പോകുന്ന പതിവുണ്ടായിരുന്നു എന്ന് നാട്ടുകാരും അറിയിക്കുന്നു. ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ തന്നെയാണ് ഇത്തരത്തിലുള്ള കൊലപാതകത്തിലേക്ക് റോസന്നയെ നയിച്ചത്. ഭർത്താവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം വെളുപ്പിന് 5 30ന് മകനെയും കൂട്ടി നാടുവിടാൻ ഒരുങ്ങുകയായിരുന്നു. 5 .30 ന് അമ്മയും മകനും വീടുവിട്ട് പോകുന്നത് കണ്ട ദൃക്സാക്ഷികൾ ഉണ്ടായിരുന്നു .

8 മണിയായിട്ടും വാതിൽ തുറക്കാതെ ഇരുന്നപ്പോൾ സഹോദരൻറെ കുട്ടിയാണ് വീട്ടിലേക്ക് അന്വേഷിച് ചെന്നത്. ചെന്നപ്പോൾ കണ്ടത് സിജു രക്തത്തിൽ കുളിച്ച് കിടക്കുന്നത് ആയിരുന്നു ,ഉടനെതന്നെ നാട്ടുകാരും ബന്ധുക്കളും എല്ലാവരും സംഭവ സ്ഥലത്തെത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മണർക്കാട് നിന്ന് അമ്മയേയും മകനേയും പിടികൂടുകയും ചെയ്തു .ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് പോലീസ് തെളിവെടുപ്പിനെത്തിച്ചത്.തെളിവെടുപ്പിനെത്തിച്ച റോസന്നയുടെ മൊഴിയിൽനിന്ന് വീട്ടിൽ പതിവായി വഴക്കു നടക്കുന്നുണ്ടെന്നും മനസ്സിലായി ,മദ്യപാനത്തിനും ദുർനടപ്പിനും പുറമേ അയാൾ സ്വന്തം വീട്ടിലേക്കാൾ സഹോദരന്റെ വീട്ടിലേക്ക് സമ്പാദ്യങ്ങൾ നൽകുന്നതായിരുന്നു റോസന്നയെ ഏറെ പ്രകോപിപ്പിച്ചത്.

ഈ കാരണം പറഞ്ഞ് നിരന്തരമായ വീട്ടിൽ പ്രശ്നം ഉണ്ടാവുകയായിരുന്നു ,മരിക്കുന്നതിനു മുൻപ് മൂന്നു ദിവസമായി വീട്ടിൽ ആഹാരം വെച്ചിരുന്നില്ല. ഈ സമയം സഹോദരന്റെ വീട്ടിൽനിന്ന് ആഹാരം കൊണ്ടുവന്ന് മകനും സിജുവും കഴിക്കുമായിരുന്നു. സംഭവം നടക്കുന്ന അന്നുരാത്രി സഹോദരൻറെ വീട്ടിൽ നിന്ന് ബിരിയാണി കൊണ്ടുവരികയും അത് കഴിച്ച് ബാക്കി വന്ന ഭക്ഷണം സഹോദരൻറെ വീട്ടിലേക്ക് തന്നെ കൊടുത്തയക്കുകയും ചെയ്തു. ഇതായിരുന്നു റോസന്നയെ കൂടുതൽ പ്രകോപിപ്പിച്ചത് .സംഭവ സ്ഥലത്തു നിന്ന് തെളിവെടുക്കലും മൊഴി എടുക്കലും കഴിഞ്ഞതിനുശേഷം ഭാര്യയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ഇവരുടെ മകൻ ജോയലിനെ സഹോദരൻറെ വീട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. തുടർന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം പൊതു, ദർശനത്തിന് വെച്ചു ശേഷം വെള്ളൂക്കുട്ട പള്ളിയിൽ സംസ്കരിച്ചു.

Articles You May Like

x