പ്രണവ് മരിക്കും മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഏവരുടെയും കണ്ണ് നിറയ്ക്കുന്നു

ബൈക്ക് അപകടത്തിൽപ്പെട്ട് ശരീരം തളർന്ന വീൽചെയറിൽ ആയിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി ആളുകൾക്ക് പ്രചോദനമായിരുന്ന വ്യക്തിയാണ് തൃശൂർ കണ്ണികര സ്വദേശിയായ പ്രണവ്. ഇനിമുതൽ പ്രണവ് എല്ലാവർക്കും ഒരു ഓർമ്മ മാത്രമാണ്. ഇന്ന് രാവിലെയാണ് രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനിലയിൽ പ്രേണവിനെ ആശുപത്രിയിൽ എത്തിക്കുന്നത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 31 വയസ്സുകാരായ പ്രണവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ജീവിതം മുഴുവനായി തകർന്നടിഞ്ഞു എന്ന പ്രണവ് വിശ്വസിച്ചിരുന്ന കാലത്താണ് സോഷ്യൽ മീഡിയയിലൂടെ ഷഹാന എന്ന പെൺകുട്ടിയെ പ്രണവ് പരിചയപ്പെടുന്നത്. പിന്നീട് പ്രണവിന്റെ ജീവിതസഖിയായി ഷഹാന മാറി.

വ്യത്യസ്ത മതവിഭാഗങ്ങളിൽ ആയിരുന്ന രണ്ടുപേരും എതിർപ്പുകളെ അവഗണിച്ച് 2020 മാർച്ച് നാലിനായിരുന്നു വിവാഹിതരാകുന്നത്. ഇപ്പോഴിതാ മരിക്കും മുൻപ് പ്രണവ് പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് . ദിവസങ്ങൾക്ക് മുൻപ് തന്റെ ജീവന്റെ പാതി ഷഹാനയുടെ മുഖം നെഞ്ചിൽ പച്ചകുത്തി ഷഹാനയ്ക്ക് പ്രണവ് സർപ്രൈസ് നൽകിയിരുന്നു .. ഈ സർപ്രൈസ് വിഡിയോയാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് . ഷഹാനയെ നെഞ്ചിലേറ്റി പ്രണവ് യാത്രയായി എന്നതാണ് സത്യം. എട്ടുവർഷം മുൻപ് ആയിരുന്നു പ്രണവിന്റെ ജീവിതം മാറ്റിമറിച്ച അപകടം നടക്കുന്നത്. തുടർന്നാണ് സോഷ്യൽ മീഡിയയിലൂടെ ഷഹാനയെ പരിചയപ്പെടുന്നത്. തുടർന്ന് ഇത് വിവാഹത്തിൽ കലാശിക്കുകയായിരുന്നു ചെയ്തത്. ഇരുവരും അമ്പലനടയിൽ വച്ച് വിവാഹിതരാകുന്ന ചിത്രവും സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ശരീരം തളർന്ന് ജീവിതം അവസാനിച്ചു എന്ന് വിശ്വസിക്കുന്നവർക്ക് ഒരു വലിയ പ്രതീക്ഷയും പ്രചോദനവും ആയിരുന്നു പ്രണവ് എന്ന് പറയണം.

റോഡ് സുരക്ഷ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിൽ ഒക്കെ തന്നെ പ്രണവ് സജീവമായിരുന്നു. ആരോഗ്യനിലയിൽ ഉണ്ടായ മാറ്റം വലിയതോതിൽ തന്നെ എല്ലാവർക്കും പ്രതീക്ഷ നൽകുന്നതും ആയിരുന്നു.  അധികം വൈകാതെ തന്നെ പ്രണവ് എഴുന്നേറ്റ് നടക്കും എന്നായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. ആ പ്രതീക്ഷയെയും ഒറ്റയടിക്ക് ഇല്ലാതാക്കിയാണ് ജീവിതത്തോട് യാത്ര പറഞ്ഞുകൊണ്ട് പ്രണവ് പോയത്. അവസാന നിമിഷവും തന്റെ പ്രിയപ്പെട്ടവളുടെ ചിത്രം പ്രണവിന്റെ നെഞ്ചിൽ ഉണ്ടായിരുന്നു എന്നതാണ് ഇപ്പോൾ എല്ലാവരും ഓർമ്മിക്കുന്ന ഒരു കാര്യം. എന്തൊ ഒരു ദൈവവിധി പോലെ ആ കാലങ്ങളിൽ ഷഹാനയുടെ ചിത്രം പ്രണവ് നെഞ്ചിൽ കോറിയിട്ടിരുന്നു. ഒരിക്കലും മറക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നതുപോലെ. ഒരു പ്രണയകാലത്തിന്റെ ഓർമ്മയ്ക്ക് എന്നതുപോലെ. പ്രണവിന്റെ വിയോഗം ഒരിക്കലും ഷഹാനയ്ക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ല. അത് ഷഹാനയെ തളർത്തി കളഞ്ഞിട്ടുണ്ടാവും എന്നത് ഉറപ്പാണ്. ഷഹാനയ്ക്ക് ഈ ഒരു അവസരത്തിൽ പിടിച്ചു നിൽക്കുവാനുള്ള ശക്തി ഈശ്വരന്മാർ നൽകട്ടെ എന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ കമന്റ് ചെയ്യുന്നത് .

Articles You May Like

x