“ഇനിയൊരിക്കലും നടക്കാൻ കഴിയില്ല എന്നറിഞ്ഞതോടെ 6 വർഷത്തോളം ജീവനോളം സ്നേഹിച്ചവൾ ഉപേക്ഷിച്ചു ; വിധി ചുറ്റും നിന്ന് ആ,ക്ര, മി,ച്ചപ്പോഴാണ് മാലാഖയെപ്പോലെ ഷഹാനയുടെ കടന്നുവരവ് “

ശരീരം തളർന്ന് ജീവിതം വീൽചെയറിൽ ആയി എന്ന് വിശ്വസിച്ച തൃശ്ശൂർ സ്വദേശി പ്രണവിന്റെ ജീവിതത്തിലേക്ക് ഒരു അത്ഭുതം പോലെയായിരുന്നു ഷഹാന എന്ന മാലാഖ കടന്നുവരുന്നത് എന്ന് പറയണം. ഇവരുടെ ഈ ഒത്തുചേർ കേരളക്കര ഒന്നാകെ നെഞ്ചോട് ചേർക്കുകയും ചെയ്തിരുന്നു അത്രത്തോളം ഇഷ്ടത്തോടെയാണ് ഈ വാർത്ത എല്ലാവരും സ്വീകരിച്ചിരുന്നത്. ഇപ്പോൾ പ്രണവിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ഷഹാനയായിരിക്കും. 2020 മാർച്ച് നാലിന് കൊടുങ്ങല്ലൂർ ആലക്ഷേത്രത്തിൽ വച്ചാണ് ഇവരുടെ വിവാഹം നടക്കുന്നത്.ആറു വർഷം മുൻപ് ജൂൺ 29ന് കുതിരതടം പൂന്തോപ്പിൽ നടന്ന ബൈക്ക് അപകടത്തിലായിരുന്നു പ്രണവിന്റെ ശരീരം വീൽചെയറിലേക്ക് മാറ്റപ്പെടുന്നത്.

പ്രണവ് വീൽ ചെയറിലായതോടെ ജീവന്റെ ജീവനായി സ്നേഹിച്ച പെൺകുട്ടി പോലും പ്രണവിനെ ഉപേക്ഷിച്ചു പോകുകയായിരുന്നു . ഇതോടെ അകെ തകർന്നുപോയ പ്രണവിന് കൂട്ടായി ഒപ്പമുണ്ടായിരുന്നത് സുഹൃത്തുക്കളും കുടുംബക്കാരുമായിരുന്നു . എന്നാൽ പ്രണവിന്റെ അവസ്ഥ കണ്ട് ഒരാൾ ജീവിതത്തിൽ നിന്നും ഇറങ്ങിപോയപ്പോൾ മറ്റൊരു മാലാഖ പ്രണവിന്റെ ജീവിതത്തിലേക്ക് എത്തുകയും ചെയ്തു . ആ മാലാഖയായിരുന്നു ഷഹാന. കൂട്ടുകാരെയും വീട്ടുകാരെയും നാട്ടുകാരെയും ഒക്കെ അവഗണിച്ചുകൊണ്ടാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലേക്ക് എത്തിയത് .പ്രണവിന്റെ മുൻപ് പങ്കുവെച്ച വാക്കുകൾ ഇങ്ങനെ “വിധി തന്നെ ഒറ്റപ്പെടുത്താതിരുന്നത് സുഹൃത്തുക്കളുടെ രൂപത്തിലാണ് . സുഹൃത്തുക്കൾ മാത്രമായിരുന്നു അന്ന് തങ്ങൾക്ക് ഒപ്പം നിന്നിരുന്നത്” എനിക്ക് ആക്സിഡന്റ് പറ്റിയതും കാമുകി എന്നെ ഇട്ടിട്ട് പോയതും ഒക്കെ നന്നായി. കാരണം അതുകൊണ്ടാണല്ലോ എനിക്ക് ഷഹാനയെ കിട്ടിയത്. വിധി എന്നെ ഇങ്ങനെ ആക്കിയില്ലായിരുന്നുവെങ്കിൽ എനിക്ക് ഈ സൗഭാഗ്യങ്ങൾ ഒന്നും തന്നെ കിട്ടുമായിരുന്നില്ല.

അതുകൊണ്ടു തന്നെ എനിക്കെന്റെ ജീവിതം ഇങ്ങനെ ആയതിൽ ഒരു പരിഭവവും ഇല്ല. സന്തോഷം മാത്രമേയുള്ളൂ എന്നെ പിന്തുണയ്ക്കുന്ന എന്നെ സ്നേഹിക്കുന്ന ഞാൻ അറിയാതെ എന്നെ അറിയുന്ന എല്ലാവർക്കും ഒരുപാട് നന്ദി ” . പ്രണവിന്റെ ആ വാക്കുകളും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടിയിരുന്നു . വളരെ അപ്രതീക്ഷിതമായി പ്രണവിന്റെ ജീവിതത്തിലേക്ക് വന്ന് പ്രണവിന്റെ ജീവിതത്തിൽ നിറച്ചാർത്തുകൾ ചാർത്തിയ പെൺകുട്ടിയാണ് ഷഹാന. ഷഹാനയുടെ വീട്ടുകാരെല്ലാവരും എതിർത്തിട്ടും പ്രണവിനൊപ്പം മാത്രമേ ജീവിക്കുവെന്ന ഒരു നിലപാടിൽ ആയിരുന്നു ഷഹാന. ഒന്നോ രണ്ടോ ദിവസം കൊണ്ട് തീർന്നു പോകുന്നതല്ല പ്രണവിനോടുള്ള സ്നേഹം എന്ന് പലവട്ടമായി ഷഹാന തെളിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ ജീവന്റെ പാതി ഷഹാനയെ ഒറ്റക്കാക്കി പ്രണവ് വിടപറഞ്ഞിരിക്കുകയാണ് .

Articles You May Like

x