അവയവക്കച്ചവട അന്വേഷണം സ്റ്റേറ്റിൽ ലെവലിലേക്ക് നീങ്ങാൻ സഹായിച്ച പ്രധാനപ്പെട്ട വ്യക്തിയാണ് ജഗദീഷിന്റെ ഭാര്യ രമ, വൈറലായി കുറിപ്പ്

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ ജഗദീഷിനെ ഒഴിച്ച് നിർത്തിയ ഒരു സിനിമ മലയാളത്തിൽ ഒരുകാലത്ത് ഇല്ലായിരുന്നു. ഇന്നും അഭിനയരംഗത്തും സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരത്തെപ്പോലെ തന്നെ താരത്തിന്റെ ഭാര്യ രമയും മാധ്യമങ്ങളുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഫോറൻസിക് ഡോക്ടർ ആയ രമ തൻറെ 61 വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്. ചിക്കൻപോക്സ് രോഗിയെ പരിശോധിച്ചപ്പോൾ ലഭിച്ച വൈറസ് മൂലമാണ് രമ അസുഖബാധിത ആയത്. ജീവിതാവസാനം വരെ ഫൈറ്റ് ചെയ്താണ് രമ മരണത്തിന് കീഴടങ്ങിയത് എന്ന് മുൻപ് ജഗദീഷ് പറയുകയുണ്ടായി. ഇപ്പോൾ താരത്തിന്റെ വാക്കുകൾ കൂടുതൽ അർത്ഥവത്താക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു കൊണ്ടിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇതാണ് രമ
ഏതു രമ ആണെന്നോ
ഡോക്ടർ രമ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന, നടൻ ജഗദീഷിന്റെ ഭാര്യ..

അതിലെന്താണ് എന്നല്ലേ

ഈ അവയവ കച്ചവടം, എബിന്റെ മരണത്തെ തുടർന്ന് ഉയർന്നു വന്ന നൂറായിരം പ്രശ്നങ്ങളും, ഒളിച്ചു വക്കലുകളും, അഴിമതിയുടെ ക്ളീൻ ചിറ്റുകളും നൽകപ്പെട്ടപ്പോൾ താൻ ഒപ്പ് ഇട്ടിട്ടില്ലെന്നും, വ്യാജ രേഖകൾ ഉണ്ടാക്കിയിട്ടുണ്ട്, അതിനാൽ അന്വേഷണം സ്റ്റേറ്റ് ലെവൽലേക്ക് നീങ്ങാനും സഹായിച്ച ഏറ്റവും പ്രധാനപ്പെട്ട വ്യക്തി..

വേണമെങ്കിൽ കോടികൾ കൈമടക്ക് മേടിച്ചു വായടച്ചു മിണ്ടാതിരിക്കാമായിരുന്നു, ജീവിതകാലം മുഴുവൻ ഫോറെൻസിക് രംഗത്ത് തിളങ്ങി നിന്ന വ്യക്തി, ഫോറെൻസിക് ഡിപ്പാർട്മെന്റ് ഹെഡ് , ഇഷ്ടം പോലെ ഉന്നത തല ബന്ധങ്ങൾ ഒന്ന് കണ്ണടച്ചിരുന്നുവെങ്കിൽ ആരും ഒന്നും ഒരുപക്ഷെ കണ്ടു പിടിക്കില്ലായിരുന്നു, അല്ലെങ്കിൽ വീണ്ടും വർഷങ്ങളോളം നമ്മൾ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെട്ടേനെ..

മൺ മറഞ്ഞു പോയെങ്കിലും പ്രിയപ്പെട്ട രമ ചേച്ചി നന്ദിയുണ്ട്, പ്രതീക്ഷയുടെ ഒരു തിരി തെളിയിച്ചിട്ടാണ് നിങ്ങൾ ഈ ഭൂമിയിൽ നിന്നും പോയത്..

സത്യം ഒരു നാൾ മറ നീക്കി പുറത്തു വരുക തന്നെ ചെയ്യും..

ഗണപതി സാറിന്റെ പോരാട്ടത്തിൽ ഡോക്ടർ രമയെയും ഓർക്കുന്നു..

സത്യ സന്ധമായി നിങ്ങൾ പറഞ്ഞ വാക്കുകൾ ഒരു മാഫിയയെ തന്നെ പുറത്തു കൊണ്ടുവരുവാൻ സഹായിച്ചിരിക്കുന്നു പ്രിയപ്പെട്ട രമ ചേച്ചി.. ഇതൊക്കെ കാണുവാൻ നിങ്ങൾ ബാക്കി ആയില്ലല്ലോ എന്ന ദുഃഖം മാത്രം..

x