എയ്ഡ്സിനെ തോല്പിച്ചവൻ പക്ഷേ പ്രണയത്തിൽ തളർന്നുപോയി ; മാതാപിതാക്കളേയും സഹോദരിയേയും നഷ്ടപ്പെട്ടിട്ടും പിടിച്ചുനിന്ന ബെൻസൺ പ്രണയനൈരാശ്യത്തിൽ ആത്മഹത്യ ചെയ്തു

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് എയ്ഡ്‌സ് ബാധിച്ച് ബെന്‍സി എന്ന പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയിരുന്നു. മാതാപിതാക്കളില്‍ നിന്ന് ലഭിച്ച എയ്ഡ്‌സ് രോഗവുമായി മല്ലിട്ട ബെന്‍സിയുടെ സഹോദരനായ ബെന്‍സണ്‍ എന്ന 26കാരന്‍ ഞായറാഴ്ച തന്റെ ജീവിതം സ്വയം അവസാനിപ്പിച്ചു. പ്രണയ നൈരാശ്യത്തെത്തുടര്‍ന്ന് കൊട്ടാരക്കരയിലെ ബന്ധുവീട്ടിലെ കിടപ്പുമുറിയിലാണ് ആ ജീവിതം അവസാനിച്ചത്. കൊല്ലത്ത് ആദ്യമായി എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയാണ് ബെന്‍സണ്‍. അങ്ങനെ വിവേചനവും അവഗണനയുമില്ലാത്ത ലോകത്തേക്ക് അവന്‍ യാത്രയായി.

കൊല്ലം കുമ്മല്ലൂർ ബിൻസി ബംഗ്ലാവിൽ പരേതരായ സികെ ചാണ്ടിയുടെയും മേരി ജോണിന്റെയും മക്കളാണ് ബെൻസനും ബെൻസിയും. 97ൽ ചാണ്ടിയും മൂന്ന് വർഷങ്ങൾക്ക് ശേഷം മേരിയും മരിച്ചതോടെ മുത്തച്‌ഛൻ ഗീവർഗീസ് ജോണിയുടെയും മുത്തശ്ശി സാലമ്മയുടെയും സംരക്ഷണത്തിലായിരുന്നു ബെൻസിയും ബെൻസനും. മാതാപിതാക്കളില്‍ നിന്ന് ലഭിച്ച എയ്ഡ്‌സ് രോഗബാധയില്‍ ദുരിതങ്ങളുടെ കനല്‍വഴികളാണ് ആ കുട്ടിക്കാലം മുതല്‍ക്കേ ബെന്‍സിക്കും ബെന്‍സണും നേരിടേണ്ടി വന്നത്. ബെന്‍സി നഴ്‌സറി സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് കുട്ടികള്‍ എച്ച്‌ഐവി ബാധിതരാണ് എന്നറിയുന്നത്. തുടര്‍ന്ന് ഇരുവരേയും കൈതക്കുഴി സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു.എയ്ഡ്‌സ് രോഗബാധിതരായ മാതാപിതാക്കളുടെ മക്കള്‍ എന്നായിരുന്നു അന്ന് സമൂഹം അവര്‍ക്ക് ചാര്‍ത്തി നല്‍കിയ മേല്‍വിലാസം. എന്നാൽ, എച്ച്ഐവി പോസിറ്റീവായ കുട്ടികളെ പഠിപ്പിക്കാൻ പാടില്ലെന്ന ആവശ്യമായി സ്കൂൾ പിടിഐ രംഗത്തുവന്നു. തുടർന്ന് കുട്ടികളെ സമീപത്തെ ലൈബ്രറിയിൽ ഇരുത്തി പ്രത്യേകം അധ്യാപകരെ നിയമിച്ച് പഠിപ്പിച്ചു. സന്നദ്ധസംഘടനകളും സർക്കാരും ആരോഗ്യവകുപ്പും ഇടപെട്ട് നടത്തിയ ബോധവത്കരണത്തിനൊടുവിൽ കുട്ടികളെ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ മുറിയിലിരുത്തി പഠിപ്പിച്ചു.

2003 സെപ്തംബര്‍ 28ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്തിരുവനന്തപുരം പ്രസ് ക്ലബില്‍ വെച്ച് ഈ കുട്ടികളെ കാണുകയും അവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള ചികിത്സാച്ചെലവ് ശരിയാക്കുകയും ചെയ്തു.2005 ജനുവരി 12ന് ഗീവര്‍ഗീസ് ജോണി മരണപ്പെട്ടു. പിന്നീട് കാഴ്ച ശക്തിയില്ലാത്ത മുത്തശ്ശി സാലമ്മയുടെ സംരക്ഷണത്തിലായിരുന്നു കുട്ടികള്‍യ സംസ്ഥാന ഭരണകൂടവും വിവിധ സന്നദ്ധ സംഘടനകളും സുമനസ്സുകളുടെ കാരുണ്യവുമൊക്കെ ചികിത്സാ സഹായവുമായി ഇടയ്ക്കിടെ ഇവരെ സമീപിച്ചു. എങ്കിലും ചികിത്സയ്ക്ക് വലിയ തുക ആവശ്യമായതിനാല്‍ അത് കണ്ടെത്താന്‍ മുത്തശ്ശി ഏറെ വിഷിച്ചിരുന്നു.2010 ല്‍ തലച്ചോറിലുണ്ടായ അണുബാധ മൂലെ ബെന്‍സി മരണപ്പെടുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മുത്തശ്ശിയും മരണത്തിന് കീഴടങ്ങി.

പിന്നീട് ബെന്‍സണ്‍ ബന്ധുവിന്റെ സംരക്ഷണത്തിലായി. ബന്ധുവിന്റെ കച്ചവട സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതല ബെന്‍സനായി. ജീവിതത്തിലെ പ്രതിസന്ധികളെ തരണെ ചെയ്ത് കുറവുകളെപ്പറ്റി ആകുലപ്പെടാതെയായിരുന്നു ബെന്‍സണ്‍ ജീവിതത്തെ നേരിട്ടിരുന്നത്. പ്രണയത്തില്‍ പാകപ്പിഴവ് വന്നതോടെയാണ് ബെന്‍സന്റെ ആ ആത്മവിശ്വാസം ചോര്‍ന്നത്. കാമുകിയുമായി പിണങ്ങിയതോടെ ഒരാഴ്ച്ചയായി മാനസിക സമ്മര്‍ദത്തിലായിരുന്നു. ഒടുവില്‍ ആത്മഹത്യയില്‍ അഭയം പ്രാപിച്ചു. പ്രണയ നൈരാശ്യം മൂലമാണ് ആത്മഹത്യയെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു.

x