Latest News

അപകടത്തിൽ ബൈക്ക് യാത്രികന്റെ എല്ലിന് പൊട്ടൽ ഇല്ലാത്തതുകൊണ്ട് കേസെടുക്കാൻ കഴിയില്ല; പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെയും വനിതാ ഡോക്ടറെയും സംരക്ഷിക്കാൻ വിചിത്രമായ ന്യായവുമായി നിയമപാലകർ

അപകടങ്ങളും നിയമലംഘനങ്ങളും തടയുവാൻ ക്യാമറ ഉൾപ്പടെ കേരളത്തിൻറെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ചപ്പോൾ തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ചില നിയമലംഘനങ്ങളും അതിക്രമങ്ങളും ഉണ്ടാകുന്നു എന്നതിൻറെ നേർസൂചനയാണ് ഇന്ന് എറണാകുളത്ത് സംഭവിച്ച വാർത്ത. എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാർ ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ നടപടി എടുക്കാതെ ഇരിക്കുന്ന പോലീസിൻറെ പ്രവർത്തിയാണ് ഇപ്പോൾ ജനങ്ങളെ ഒന്നാകെ രോക്ഷത്തിൽ ആക്കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനെയും വനിതാ ഡോക്ടറെയും സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായി ആരോപണവും ഒരു ഭാഗത്ത് ഉയരുന്നുണ്ട്. എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തിരിഞ്ഞു പോലും നോക്കാതെ പാഞ്ഞുപോയ കാർ 2 കിലോമീറ്റർ അപ്പുറം ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തുകയായിരുന്നു. നാലുദിവസം പിന്നിട്ടിട്ടും ഇടിച്ചവർക്കെതിരെ നടപടിയെടുക്കാതെ പോലീസ് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിലാണ്. വ്യാഴാഴ്ച രാത്രി കടവന്ത്ര സിഐ മനുരാജും വനിതാ ഡോക്ടറും സഞ്ചരിച്ച കാറാണ് എതിർ ദിശയിൽ എത്തിയ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചത്. അപകടം ഉണ്ടായിട്ടും വാഹനം നിർത്താതെ പോവുകയും അപകട ശേഷം രണ്ട് കിലോമീറ്റർ അകലെ മാറി വില്ലിങ്ടൺ ഐലൻഡിലേക്കുള്ള റോഡിൽ ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തുകയും ആയിരുന്നു. അപകടത്തിന് പിന്നാലെ കാറിനെ രണ്ടു ബൈക്കുകളിലായി എത്തിയ നാല് യുവാക്കൾ പിന്തുടർന്നപ്പോഴാണ് കാറിൽ ഉണ്ടായിരുന്നത് വനിതാ ഡോക്ടറും സിഐയും ആണെന്ന് മനസ്സിലായത്

പോലീസ് സ്ഥലത്തെങ്കിലും ഇരുവരെയും പോകാൻ അനുവദിക്കുകയും പിന്നീട് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ആയിരുന്നു. അപകടത്തിൽ യുവാവിന്റെ എല്ലിന് പൊട്ടൽ ഇല്ലാത്തതു കൊണ്ട് തന്നെ കേസെടുക്കാൻ കഴിയില്ലെന്ന വിചിത്ര ന്യായവും പോലീസ് പറയുന്നുണ്ട്. കേസ് അന്വേഷിക്കുന്ന തോപ്പുംപടി പോലീസ് പറയുന്നത് അപകടമുണ്ടായ സ്ഥലത്ത് കാർ നിർത്താഞ്ഞത് ഗതാഗതപ്പുരക്ക് ഒഴിവാക്കാൻ ആണെന്ന വാദമാണ്. നിയമം സമൂഹത്തിലുള്ള എല്ലാവർക്കും ഒരുപോലെ ആകണമെന്നും ഇത്തരത്തിൽ നിയമപാലകർ തന്നെ നിയമം ലംഘിക്കുമ്പോൾ മറ്റുള്ളവർ നോക്കുകുത്തികളായി അവശേഷിക്കേണ്ട അവസ്ഥയാണിതെന്നും വലിയ രീതിയിലുള്ള വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥനും വനിതാ ഡോക്ടർക്കും പകരം സാധാരണക്കാരായ ആരെങ്കിലും ആയിരുന്നു കാറിൽ ഉണ്ടായിരുന്നതെങ്കിൽ ഇന്നയാൾ ജയിലിലാവുകയോ അല്ലെങ്കിൽ ഭീമമായ ഒരു തുക നഷ്ടപരിഹാരം നൽകേണ്ട സ്ഥിതി ഉണ്ടാവുകയോ ചെയ്തേനെ എന്നും പരിഹാസം ഉയരുന്നു.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago