Latest News

ജന്മനാ കൈകളില്ലാത്ത കണ്മണി,കേരള സർവകലാശാല പരീക്ഷയിൽ സ്വന്തമാക്കിയ നേട്ടം കണ്ടോ? അഭിനന്ദനവുമായി സോഷ്യൽ മീഡിയ

പരിമിതികൾക്ക് മുൻപിൽ തോറ്റ് കൊടുക്കാൻ തയ്യറാകാതെ കഠിന പ്രയത്നം കൊണ്ടും, ഉറച്ച ആതമവിശ്വാസം കൊണ്ടും തങ്ങളുടെ ജീവിതം മറ്റുള്ളവർക്ക് മുൻപിൽ മാതൃകയാക്കുകയും, അനവധി ആളുകൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന മനുഷ്യർ നമ്മുക്ക് ചുറ്റുമുണ്ട്. എല്ലാം തികഞ്ഞവരെന്ന് സ്വയം നടിക്കുകയും, സാഹചര്യങ്ങളെയും, വിധിയെയും പഴി ചാരി ഒളിക്കച്ചോടാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് മുൻപിൽ അഭിമാനമായി മാറുകയാണ് ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനി കൺമണി.

ജന്മനാ കൈകളില്ലാതെയായിരുന്നു കണ്മണി ജനിച്ചത്. പക്ഷേ അതൊരു പോരായ്‌മയായോ, പരിമിതിയായോ അവർ ഒരിക്കലും കണ്ടിരുന്നില്ല. എപ്പോഴും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി സൂക്ഷിക്കുന്ന പ്രകൃതകാരിയാണ് കൺമണി. തൻ്റെ ശാരീരിക ബുദ്ധിമുട്ടുകളെയും, പ്രയാസങ്ങളെയും മുഴുവൻ അതിജീവിച്ച കഥ ഏറെ ആത്മവിശ്വാസത്തോടെയാണ് കൺമണി പങ്കുവെക്കാറുള്ളത്.  പഠനത്തിലും, കലാരംഗങ്ങളിലും എന്നു വേണ്ട എല്ലാറ്റിലും ഏറെ മുൻപന്തിയിലാണ് കൺമണി.

ഇപ്പോഴിതാ കൺമണിയുടെ മികവിനെ തേടി വലിയൊരു അംഗീകാരം കടന്നു വന്നിരിക്കുകയാണ്. കേരള സർവകലാശാല പരീക്ഷയിൽ മിന്നുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ്.  ബിപിഎ (വോകൽ) കോഴ്സായിരുന്നു പഠന മേഖലയായി കൺമണി തെരെഞ്ഞെടുത്തത്. പരീക്ഷയിൽ ഒന്നാം റാങ്കാണ് കൺമണി നേടിയിരിക്കുന്നത്. ജന്മനാ ഈശ്വരൻ കൈകൾ കൊടുത്തില്ലെങ്കിലും, തൻറെ ലക്ഷ്യങ്ങളിലേയ്ക്കും, സ്വപ്നങ്ങളിലേയ്ക്കും പറന്നെത്താൻ അത് ഒരു തടസ്സമല്ലെന്ന് മിന്നും നേട്ടത്തിലൂടെ തെളിയിക്കുകയാണ് കൺമണി.

തിരുവനന്തപുരം സ്വാതിതിരുനാൾ ഗവൺമെൻറ് സംഗീത കോളേജിലാണ് കൺമണി പഠിക്കുന്നത്. സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടുക എന്നതാണ് കൺമണിയുടെ ഏറ്റവും വലിയ ആഗ്രഹം. ജി ശശികുമാർ, രേഖ ദമ്പതികളുടെ മകളാണ് കൺമണി. സ്കൂളിൽ പഠിക്കുന്ന കാലം മുതലേ കലോത്സവ വേദികളിലെ നിറ സാനിധ്യമായിരുന്നു കൺമണി. പഠനരംഗങ്ങളിലും, കലാ രംഗങ്ങളിലും ഒരുപോലെ ശോഭിക്കുവാൻ കൺമണിയ്ക്ക് സാധിച്ചു. പഠനത്തിലും, സംഗീതത്തിലും മാത്രമല്ല, ചിത്ര രചനയിലും മിടുക്കിയാണ് കൺമണി. കൈകളുടെ സഹായം കൂടാതെ കാൽ മാത്രം ഉപയോഗിച്ച് നിരവധി ചിത്രങ്ങളാണ് മനോഹരമായി കൺമണി വരച്ചിരിക്കുന്നത്.

കച്ചേരികൾ അവതരിപ്പിക്കുന്ന നിലയിലും കൺമണി സുപരിചിതയാണ്. 2019 – ൽ സർഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിൻ്റെ പുരസ്കാരവും കൺമണിയെ തേടിയെത്തിയിരുന്നു. ഇവയ്‌ക്കെല്ലാം പുറമേ സ്വന്തമായി ഒരു യുട്യൂബ് ചാനലും കൺമണി ആരംഭിച്ചിട്ടുണ്ട്. തൻ്റെ വിശേഷങ്ങൾ യുട്യൂബ് ചാനൽ വഴി അവർ പങ്കുവെക്കാറുമുണ്ട്. താൻ ചെയ്യുന്ന എല്ലാ പ്രവൃത്തികളുടെയും വീഡിയോ ചിത്രീകരിക്കുകയും അത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്യുന്ന കൺമണിയ്ക്ക് വലിയൊരു വിഭാഗം ഫാൻസും, ഫോളോവേഴ്സുമുണ്ട്.  കൺമണിയ്ക്ക് ഒരു സഹോദരനാണുള്ളത്. മണികണ്ഠൻ എന്നാണ് സഹോദരൻ്റെ പേര്. സഹോദരിയുടെ ചിത്ര രചനയിലും മറ്റുമായി മണികണ്ഠനും സഹായിക്കാറുണ്ട്. അച്ഛനും, അമ്മയും, സഹോദരനും അടങ്ങുന്ന കുടുംബത്തിൻ്റെ പൂർണ പിന്തുണയും, പ്രോത്സാഹനവും തനിയ്ക്ക് ലഭിക്കുന്നുണ്ടെന്നും, അവർ നൽകുന്ന സ്നേഹവും, സപ്പോർട്ടുമാണ് തൻ്റെ വിജയമെന്നാണ് കൺമണി പറയുന്നത്.

RAJEESH

Recent Posts

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു, അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്: ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന്…

2 months ago