Television

ഇനിയൊരിക്കലും തനിക്ക് കാണണ്ടാ എന്ന് ജാസ്‌മിൻ പറഞ്ഞ ആ ഉമ്മ ഇതാണ് ; ജാസ്മിന്റെ ഉമ്മക്ക് പറയാനുള്ളത്

ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ജാസ്മിൻ മൂസ. മികച്ച പ്രകടനം ഷോയിൽ കാഴ്ച വെക്കാൻ ജാസ്‌മിന് സാധിച്ചിരുന്നു. എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി രണ്ട് വിവാഹം കഴിപ്പിച്ചതും അതിലൂടെ ജാസ്മിൻ അനുഭവിക്കേണ്ടി വന്ന ശാരീരിക – മാനസിക പീഡനങ്ങൾ മനസിലാക്കാൻ തയ്യാറാകാതെ അവരെ വീട്ടുകാരും, ബന്ധുക്കളും മാനസികമായി തളർത്താൻ ശ്രമിച്ചപ്പോൾ സ്വയം രക്ഷയ്ക്കായി ജാസ്മിൻ വീടും, നാടും ഉപേക്ഷിച്ച് ഇറങ്ങി പോരുകയായിരുന്നു.

എന്നെങ്കിലും വീട്ടിലേയ്ക്ക് ഒരു തിരിച്ച്പോക്ക് തനിയ്ക്ക് ഉണ്ടാകുമോ എന്ന് ജാസ്മിനോട് ബിഗ് ബോസ് മത്സരാർത്ഥിയും, അവരുടെ സുഹൃത്ത് കൂടിയായ അപർണ ചോദിച്ചപ്പോൾ വീട്ടുകാർ എല്ലാവരും ഇപ്പോൾ ഷോ കാണുന്നുണ്ടാവുന്നില്ലെന്ന്, ജാസ്മിൻ പറഞ്ഞപ്പോൾ എങ്ങാനും ഷോ കണ്ട് വീട്ടിൽ നിന്ന് തിരികെ വിളിച്ചാൽ താൻ പോകുമോ എന്ന അപർണയുടെ വീണ്ടുമുള്ള ചോദ്യത്തിന് ജാസ്മിൻ അന്ന് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. അതിന് സീറോ ചാന്‍സ് പോലും ഇല്ലെന്നും, ഞാന്‍ പോവില്ലെന്നും, തനിയ്ക്ക് പോവണമെന്ന തോന്നല്‍ പോലും ഇല്ലെന്നായിരുന്നു. ഒരിക്കൽ പോലും ഒരു മടങ്ങി പോക്ക് താൻ ആഗ്രഹിക്കുന്നില്ലെന്ന് ജാസ്മിൻ തീർത്ത് പറയുകയായിരുന്നു.

എപ്പോഴെങ്കിലും വീട്ടുകാർക്ക് മാപ്പ് കൊടുക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി അതൊക്കെ താൻ പണ്ടേ കൊടുത്ത് ഒഴിവാക്കിയതാണെന്നും, അവരുമായി സഹകരിച്ച് പോവേണ്ട ആവശ്യം തനിയ്ക്ക് ഇല്ലെന്നും ഒരൊറ്റ കുഴപ്പമേ ഉള്ളു വീടിൻ്റെ അഡ്രസിൽ വരുന്ന എടിഎം തനിയ്ക്ക് കിട്ടിയാൽ മതിയായിരുന്നു എന്നായിരുന്നു. വീട്ടിൽ ആരാണ് തന്നെ ഏറ്റവും അധികം വേദനിപ്പിച്ചതെന്ന ചോദ്യത്തിന് മറുത്തൊന്ന് ചിന്തിക്കാതെ തൻ്റെ ഉമ്മ എന്നായിരുന്നു ജാസ്മിൻ നൽകിയ മറുപടി.

അവർ തന്നെ ഒരിക്കലും മനസിലാക്കിയിരുന്നില്ലെന്നും, എല്ലാം സഹിച്ച്, ക്ഷമിച്ച് വിവാഹ ബന്ധം വേർപ്പെടുത്തി വീട്ടിൽ തിരിച്ചെത്തുമ്പോൾ മറ്റുള്ളവർ എന്ത് പറയും എന്നത് ആലോചിച്ചാണ് ഉമ്മ ആശങ്കപ്പെട്ടിരുന്നതെന്നും ജാസ്മിൻ പറയുന്നു. തങ്ങളുടെ വീട്ടിൽ മറ്റ് വീടുകളിലുള്ള പോലെ സഹോദര സ്നേഹമില്ലായിരുന്നെന്നും, അനിയത്തിമാർ വിവാഹം കഴിച്ച് കുട്ടികളുമായി സുഖമായി ജീവിക്കുകയാണെന്നും തനിയ്ക്ക് അങ്ങോട്ട് പോകണമെന്നോ അവരെ കാണാമെന്നോ ഒരു തരിപോലും ആഗ്രഹം ഇല്ലാത്തതുകൊണ്ട് ഒരു പ്രശ്നവുമില്ലെന്ന ഉറച്ച മറുപടിയിലായിരുന്നു ജാസ്മിൻ. ഇപ്പോഴിതാ ജാസ്‍മിനെക്കുറിച്ച് അവരുടെ ഉമ്മ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ജാസ്മിൻ്റെ ഉമ്മയുടെ വാക്കുകൾ …

തൻ്റെ മകളോട് തനിയ്ക്ക് ഒരു തരത്തിലുളള ദേഷ്യവും ഇല്ലെന്നും, അവളെ താൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നും അവൾ ഇങ്ങനെയൊക്കെ ആവാൻ കാരണം ഒരു പരിധിവരെ താനാണെന്നും, അവളുടെ ഇഷ്ടങ്ങളും,ആഗ്രഹങ്ങളും മനസിലാക്കാൻ താൻ തയ്യാറായില്ലെന്നും ഒരു ഉമ്മയുടെ ആശങ്കയും,സ്വാർത്ഥതതയും മാത്രം വെച്ചാണ് താൻ അവളോട് പെരുമാറിയതെന്നും ഉമ്മ പറയുന്നു. ഒരിക്കലും ആളുകൾ അവളെ മോശക്കാരിയാക്കി വിലയിരുത്തതെന്നും, ഇന്ന് കാണുന്ന തരത്തിൽ തൻ്റെ മകൾ എത്തിയിട്ടുണ്ടെങ്കിൽ, അത്ര മാത്രം അവളുടെ മനസ് കട്ടിയുള്ളതായിട്ടുണ്ടെങ്കിൽ രണ്ട് വിവാഹത്തിലൂടെയും അവൾ അനുഭവിച്ച യാതനകളിൽ നിന്നാണ് ഇതെന്നാണ് ജാസ്മിൻ്റെ ഉമ്മ പറയുന്നത്.

രണ്ടാം വിവാഹത്തിൽ അവൾ അനുഭവിച്ചത് വലിയ മാനസിക – ശാരീരിക പീഡനങ്ങൾ ആയിരുന്നെന്നും അത്രമാത്രം കയ്പ്പേറിയ അനുഭവങ്ങൾ അവർ അനുഭവിച്ചതായും,ഇന്ന് കാണുന്ന തരത്തിൽ അവൾ മാറിയത് ആ അനുഭവങ്ങളിൽ നിന്നാണെന്നും ഉമ്മ സൂചിപ്പിച്ചു. മകളോട് തനിയ്ക്ക് ഒരു പരിഭവവും ഇല്ലെന്നും അവൾ മടങ്ങി വരുന്നതിനായി താൻ ആഗ്രഹിക്കുന്നെന്നും, അവൾക്കുവേണ്ടി എപ്പോഴും ഈ വാതിൽ തുറന്നിടുമെന്നും ജാസ്മിൻ്റെ ഉമ്മ കൂട്ടിച്ചേർത്തു.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago