മാസം തികയും മുന്നേ കാത്തിരുന്ന കണ്മണിയെത്തി;താരദമ്പതികൾക്ക് ആശംസകളുമായി ആരാധകർ

ഹിന്ദി ടെലിവിഷൻ രംഗത്ത് നിരവധി ആരാധകരുള്ള താരദമ്പതികൾ ആണ് ദീപിക കക്കറും ഷുഹൈബ് ഇബ്രാഹിം. ഓൺ സ്ക്രീനിലെ ഹിറ്റ് ജോഡികളായി ഇവർ ജീവിതത്തിൽ ഒന്നിച്ചപ്പോൾ താരങ്ങളെക്കാൾ ഏറെ സന്തോഷിച്ചത് ആരാധകർ തന്നെയാണ്. 2018ലാണ് ഇരുവരും വിവാഹിതരായത് വിവാഹശേഷം ദീപിക ഇസ്ലാം മതം സ്വീകരിച്ച് രേഖകളിൽ ഹൈസ എന്ന പേര് മാറ്റി. അടുത്തിടെ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വരുന്നതിന്റെ സന്തോഷവും താരങ്ങൾ പങ്കുവെച്ചു. യൂട്യൂബ് ചാനലിലൂടെ ഗർഭകാലത്തെ വിശേഷങ്ങൾ എല്ലാം ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവിൽ ആണ് ഇവർക്ക് ഒരാൺകുഞ്ഞ് പിറന്നിരിക്കുന്നത്. കുഞ്ഞ് ജനിച്ചിരിക്കുന്നത് എങ്കിലും പേടിക്കാൻ ഒന്നുമില്ലെന്ന് ഷുഹൈബ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി

ദീപികയുടെയും ഷുഹൈബിന്റെയും കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ. കഴിഞ്ഞ ദിവസം തന്റെ സ്കാനിംഗ് വിവരങ്ങൾ ദീപിക യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഗർഭപാത്രത്തിൽ ഫ്ലൂയിഡ് കുറവുണ്ട് അതിനാൽ ശ്രദ്ധിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. മുമ്പൊരിക്കൽ ദീപിക ഗർഭിണി ആയിരുന്നെങ്കിൽ അത് അലസി പോവുകയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ വലിയ ശ്രദ്ധ താരം ആരോഗ്യത്തിന് നൽകിയിരുന്നു. അന്നത്തെ വിഷമഘട്ടത്തെക്കുറിച്ച് മുൻപ് താരം തുറന്നു സംസാരിച്ചിട്ടുണ്ട്. മാനസികമായി ഒരുപാട് തകർന്നു പോയിരുന്നു എന്നാണ് ദീപിക പറഞ്ഞത്. അന്നൊക്കെ തനിക്ക് ധൈര്യം തന്നത് ഭർത്താവാണ്. ഒരിക്കൽ പോലും അദ്ദേഹമോ വീട്ടുകാരും എന്റെ മുന്നിൽ വിഷമിച്ചു നിന്നില്ല. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് ആ ദുഃഖത്തിൽ നിന്ന് പുറത്തുവരാൻ കഴിഞ്ഞതെന്നും ദീപിക വ്യക്തമാക്കുകയുണ്ടായി

ഗർഭിണിയായി ആറാമത്തെ ആഴ്ചയാണ് അബോഷൻ നടന്നത്. അതിനുശേഷം ദീപികയുടെ ആരോഗ്യം മോശമായി. നന്നായി വണ്ണം വെച്ചു. എന്നാൽ നടന്നതെന്തെന്ന് മനസ്സിലാകാതെ പലരും ദീപികയ്ക്ക് വണ്ണം കൂടിയെന്ന് സോഷ്യൽ മീഡിയയിലൂടെ കുറ്റപ്പെടുത്തി എന്നായിരുന്നു അന്ന് ഷിഹൈബ് പറഞ്ഞത്. കുഞ്ഞു പിറന്നശേഷം അഭിനയരംഗത്തേക്ക് ഇല്ലെന്ന് ദീപിക നേരത്തെ തന്നെ വ്യക്തമാക്കുകയുണ്ടായി. വർഷങ്ങളായി ജോലി ചെയ്യുകയാണ്, ഇനി വീട്ടമ്മയായി കഴിയാനാണ് ആഗ്രഹിക്കുന്നത്. ദീപികയുടെ രണ്ടാം വിവാഹമായിരുന്നു കഴിഞ്ഞത്. 2015 താരം ആദ്യ വിവാഹബന്ധം അവസാനിപ്പിക്കുകയായിരുന്നു. 2018 ഭോപ്പാലിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. മുൻ ബിഗ് ബോസ് മത്സരാർത്ഥി കൂടിയാണ് ദീപിക.

x