Latest News

18 കോടിയുടെ മരുന്നിന് വേണ്ടി കാത്തുനിൽക്കാതെ വേദനകളില്ലാത്ത ലോകത്തേക്ക് ഇമ്രാൻ യാത്രയായി , കണ്ണ് നിറഞ്ഞ് കേരളക്കര

കേരളക്കരയെയും മലയാളികളെയും കണ്ണീരിലാഴ്ത്തി അപൂർവ്വരോഗം ബാധിച്ച ഇമ്രാൻ മുഹമ്മദ് വേദനനകളില്ലാത്ത ലോകത്തേക്ക് യാത്രയായി . സ്‌പൈനൽ മസ്ക്കുലാർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച ഇമ്രാന് വേണ്ടി ലോകം മുഴുവൻ സഹായഹസ്തങ്ങൾ നീട്ടുകയും 18 കോടി ചികിത്സ ചിലവിന് 16 കോടിവരെ സമാഹരിക്കുകയും ചെയ്തിരുന്നു . എന്നാൽ പതിനെട്ട് കോടിയുടെ കാരുണ്യത്തിന് കാത്തുനിൽക്കാതെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇമ്രാൻ ചൊവ്വാഴ്ച രാത്രി മ, രണത്തിന് കീഴടങ്ങിയത് . പെട്ടന്നുള്ള അണുബാധയാണ് ആറു വയസുകാരനായ ഇമ്രാൻ മുഹമ്മദിന്റെ മ, രണകാരണം .അങ്ങാടിപ്പുറം പഞ്ചായത്തിലെ എറന്തോട് കുളങ്ങര റമീസ -ആരിഫ് ദമ്പതികളുടെ മകനാണ് ഇമ്രാൻ മുഹമ്മദ്

കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഇമ്രാൻ മുഹമ്മദ് അപൂർവ രോഗമായ സ്‌പൈനൽ മസ്ക്കുലാർ അട്രോഫി ബാധിച്ചു ചികിത്സയിലായിരുന്നു . ചികിത്സയ്ക്ക് ആവിശ്യമായ ഭീമമമായ തുകയായ 18 കോടി സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഏവരും . ചകിത്സ ചിലവായ 18 കോടി ആവിശ്യമായ സാഹചര്യത്തിൽ പതിനാറരക്കോടി വരെ സമാഹരിച്ചപ്പോഴാണ് ഏവരെയും കണ്ണീരിലാഴ്ത്തി ഇമ്രാൻ മുഹമ്മദ് വിടപറഞ്ഞത് . ജനിച്ചു 17 ദിവസമായപ്പോൾ തന്നെ ഇമ്രാന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു . ഇമ്രാന്റെ ജീവൻ പിടിച്ചുനിർത്താൻ പല ആശുപത്രികളിലും കയറിയ ശേഷമാണു മെഡിക്കൽ കോളേജിൽ എത്തുന്നത് .അപൂർവ രോഗത്തെത്തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി ഇമ്രാൻ വെന്റിലേറ്ററിൽ ആയിരുന്നു . ജനിതക രോഗമായ സ്‌പൈനൽ മസ്ക്കുലാർ അട്രോഫി കുട്ടികളുടെ ശരീരത്തിലെ പേശികളെ ദുർബലമാക്കുകയും മറ്റൊരാളുടെ സഹായം ലഭിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഈ രോഗം ബാധിച്ചാൽ സംഭവിക്കുന്നത് . ഈ രോഗത്തിന് ഇന്ത്യയിൽ മരുന്ന് കണ്ടുപിടിച്ചിട്ടില്ലങ്കിലും വിദേശ രാജ്യങ്ങളിൽ ഈ അപൂർവ രോഗത്തിനുള്ള മരുന്ന് ലഭ്യമാണ് ..

എന്നാൽ ഭീമമായ തുകയാണ് ഈ അപൂർവമായ രോഗം ബാധിച്ചാൽ ചികിത്സ ചിലവായി വേണ്ടിവരിക . എന്നാൽ ആറു വയസുകാരനായ ഇമ്രാൻ മുഹമ്മദിന്റെ ജീവൻ തിരിച്ചുപിടിക്കാനും വിലകൂടിയ മരുന്ന് ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യാനും അതിനാവശ്യമായുള്ള ഭീമമായ തുക ഏവരും സ്വരൂപിക്കുകയായിരുന്നു . 18 കോടിയായിരുന്നു ഇമ്രാന്റെ ചികിത്സയ്ക്ക് ആവിശ്യമായി വേണ്ടിയിരുന്നത് . സന്മനസ്സുള്ള ആളുകൾ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും സഹായഹസ്തങ്ങൾ നീട്ടിയപ്പോൾ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പതിനാറരക്കോടി എന്ന ഭീമമായ തുക സ്വരൂപിക്കാൻ സാധിച്ചിരുന്നു.. ഇമ്രാന്റെ ചികിത്സ ചിലവിനു വേണ്ടി മങ്കട എം എൽ എ മഞ്ഞളാം കുഴി അലി ചികിത്സ സഹായസമിതി രൂപീകരിച്ചിരുന്നു . മലയാളികൾ ഒരേപോലെ ഇമ്രാന്റെ ചികിത്സയ്ക്കായി കൈകോർക്കുകയും ചെയ്തിരുന്നു . എന്നാൽ 18 കോടിയുടെ കാരുണ്യത്തിന് കാത്തുനിൽക്കാതെ ഏവരെയും കണ്ണീരിലാഴ്ത്തി ഇമ്രാൻ യാത്രയാവുകയായിരുന്നു

 

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago