മലയാളി പ്രേഷകരുടെ പ്രിയ നടി കെപിഎസി ലളിത വിടവാങ്ങി , കണ്ണീരോടെ സിനിമാലോകവും ആരാധകരും

മലയാളി പ്രേഷകരുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളായ കെപിഎസി ലളിത അന്തരിച്ചു . 74 വയസായിരുന്നു . തൃപ്പൂണിത്തറയിലുള്ള വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത് . ഏറെ കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു .. സ്വഭാവിക അഭിനയ ശൈലികൊണ്ടും വെത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും ഏറെ സ്രെദ്ധപിടിച്ചുപറ്റിയ താരമായിരുന്നു കെപിഎസി ലളിത. 500 ൽ അധികം ചിത്രങ്ങളിൽ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രെധ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് . തനിക്ക് ലഭിക്കുന്ന ഏത് വേഷവും അതിന്റെ തനിമയോടെ കൈകാര്യം ചെയ്യാനും മികച്ചതാക്കാനും താരത്തിന് 100 ശതമാനം സാധിച്ചിട്ടുണ്ട് . നാടകരംഗത്ത് നിന്നും സിനിമാലോകത്തേക്ക് എത്തിയ താരം 1970 ൽ പുറത്തിറങ്ങിയ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയത് . പിന്നീട് 1978 ൽ സംവിധയകൻ ഭരതനെ വിവാഹം ചെയ്തു .

1947 ഫെബ്രുവരി 25 ന് കായംകുളത്താണ് മഹേശ്വരിയമ്മ എന്ന ലളിത ജനിച്ചത് . ചങ്ങനാശേരി ഗീത ആർട്സ് ക്ലബ് ന്റെ ബലി എന്ന നാടകത്തിലൂടെയാണ് ആദ്യമായി അഭിനയലോകത്തേക്ക് ലളിത അരങ്ങേറിയത് . പിന്നീടാണ് കെപിഎസി യിലേക്ക് താരം എത്തുന്നത് .
നാടകവേദിയിൽ നിന്നും സിനിമാലോകത്തേക്ക് എത്തിയ കെപിഎസി ലളിത പിന്നീട് സിനിമയിൽ സജീവ സാന്നിധ്യമായി മാറുകയായിരുന്നു . വെത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ സിനിമാപ്രേക്ഷകരുടെ ശ്രെധ നേടിയെടുക്കാൻ കെപിഎസി ലളിതയ്ക്ക് സാധിച്ചു . 1975 ൽ പുറത്തിറങ്ങിയ നീലപൊന്മാൻ , 1978 ൽ പുറത്തിറങ്ങിയ ആരവം , 1990 ൽ പുറത്തിറങ്ങിയ അമരം , 1991 ൽ പുറത്തിറങ്ങിയ കടിഞ്ഞൂൽ കല്യാണം , സന്ദേശം , ഗോഡ് ഫാദർ എന്നി ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു .

1990 ൽ അടൂർ ഗോപാലകൃഷ്ണൻ തിരഥയെഴുതി സംവിദാനം ചെയ്ത് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മതിലുകൾ എന്ന ചിത്രത്തിലൂടെ നാരായണി എന്ന കഥാപാത്രത്തിലൂടെ ശബ്‌ദ സാന്നിധ്യവുമായി എത്തി ഏറെ അഭിനന്ദനം നേടിയെടുത്തിരുന്നു .ഇതിനോടകം തന്നെ 500 ൽ അധികം ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട് .. റോജിൻ തോമസ് തിരക്കഥയെഴുതി സംവിദാനം ചെയ്ത “ഹോം ” എന്ന ചിത്രമാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം . മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മ പർവ്വം ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം . നിരവധി വ്യത്യസ്ത കഥാപാത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ കെപിഎസി ലളിതയുടെ വിയോഗം മലയാള സിനിമാലോകത്തിനു തീരാ നഷ്ടം തന്നെയാണ് . ആരാധകരെയും സിനിമാലോകത്തെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞ കെപിഎസി ലളിതയ്ക്ക് കണ്ണീരിൽ കുതിർന്ന ആ, ദരാ, ഞ്ജലികൾ.

x