ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ മുത്തമിട്ട ആദ്യത്തെ രാജ്യം, അഭിമാനം വാനോളം ഉയർത്തി ഇന്ത്യ

ഇന്ത്യയുടെ നേട്ടം അങ്ങ് ചന്ദ്രനോളം എത്തിയിട്ട് മിനിറ്റുകൾ മാത്രമാണ് പിന്നിടുന്നത്. ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ചന്ദ്രൻ ത്രിവർണം അണിഞ്ഞു. ഇന്ത്യയ്ക്ക് അഭിമാനമായി ചന്ദ്രയാൻ മൂന്ന് ലാൻഡ് മൊഡ്യൂൾ കയ്യടികളുടെയും വിജയാരവങ്ങളുടെയും ചന്ദ്രനിൽ സോഫ്റ്റ് ലാന്റ് ചെയ്ത വിവരം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ മുത്തം ഇട്ട ആദ്യത്തെ രാജ്യം എന്ന് ഇനി ഇന്ത്യ അറിയപ്പെടും. ചാന്ദ്രയാൻ രണ്ടിന്റെ പരാജയം എല്ലാവരെയും വിഷമിപ്പിച്ചതിന് പിന്നാലെയാണ് ഒരുപാട് പേരുടെ പ്രാർത്ഥനകളും പ്രതീക്ഷകളുമായി ഇപ്പോൾ ചാന്ദ്രയാൻ മൂന്ന് സാക്ഷാത്കാരം നിർവൃതി അണിഞ്ഞിരിക്കുന്നത്. ഇന്നത്തെ ചന്ദ്രൻറെ അവസ്ഥയും ടെലിമെട്രി വിവരങ്ങളും വിശകലനം ചെയ്താണ് സുരക്ഷിതമായി ലാൻഡർ ഇറക്കാൻ ആകുമോ എന്ന് പരിശോധിച്ചത്

തുടർന്ന് ഇറക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ലാൻഡിങ് ടുവിന് മണിക്കൂറുകൾക്ക് മുൻപ് അപ്‌ലോഡ് ചെയ്തു. വൈകിട്ട് 5 45 ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ഇറക്കൽ പ്രക്രിയ ആരംഭിച്ചത്. ലാൻഡറിലെ 4 ട്രസ്റ്റ് എഞ്ചിനുകൾ ആണ് വേഗം കുറച്ച് സംവിധാനം ഇറങ്ങാൻ സഹായിച്ചത്. യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു മുൻപ് ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ളത്. ഇനി ആ പട്ടികയിൽ ഇന്ത്യയുടെ പേരും എഴുതപ്പെടും. നിലവിൽ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന് ചുറ്റും ഭ്രമണം ചെയ്യുന്ന ചാന്ദ്രയാൻ 3 ലാൻഡറിന്റെ വേഗം നിശ്ചയിച്ചത് പോലെ കുറയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ലാൻഡിങ് 27 ലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.

സോഫ്റ്റ് ലാൻഡിങ് സാധ്യമാക്കാൻ സാധിക്കാതെ ഇരുന്നതാണ് ചാന്ദ്രയാൻ രണ്ട് പൂർണവിജയം ആകാതിരുന്നതിന് കാരണമായത്. 2019ലെ ഈ ദൗത്യത്തിന്റെ വിജയകരമായ ആവർത്തനമാണ് ചാന്ദ്രയാൻ 3 ലക്ഷ്യമിട്ടത്. ആദ്യപരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് നാലുവർഷം എടുത്ത് ലാൻഡറിൽ നിരവധി മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ ചാന്ദ്രയാൻ 3 വിക്ഷേപിച്ചത്. അഞ്ചാമത്തെ എൻജിൻ ഒഴിവാക്കിയതും കാലുകൾക്ക് ശക്തി വർധിപ്പിച്ചതും അൽഗോരിതങ്ങളിൽ മാറ്റം വരുത്തിയത് ഒക്കെ സോളാർപാനലിന്റെ വ്യാപ്തി വർധി വർധിപ്പിച്ചതും പുതിയ സെക്കൻഡുകൾ ഉൾപ്പെടുത്തിയത് മടക്കമുള്ള പരിഷ്കാരണങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ചാന്ദ്ര പരിവേഷണ പാരമ്പരയിലെ മൂന്നാമത്തെ ദൗത്യമാണ് ചാന്ദ്രയാൻ 3. ജൂലൈ 14ന് വിക്ഷേപിച്ച് ഓഗസ്റ്റ് അഞ്ചിന് വിജയകരമായി ചന്ദ്രൻറെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. ഇന്ന് വിജയകരമായി സോഫ്റ്റ്‌ ലാൻഡിങ്ങും പൂർത്തിയാക്കി.

x