Latest News

ജീവൻ തട്ടിയെടുക്കാൻ ശ്രെമിച്ച 5 പേരുടെയും ജീവനുകൾ തിരികെ പിടിച്ച ആ ദൈവത്തിന്റെ കരങ്ങൾ ഇതാണ്

“ദൈവമാണ് ഈ രണ്ടു കൊച്ചു മക്കളെ ഈ പുഴയിൽ എത്തിച്ചത് അവർ വന്നില്ലായിരുന്നുവെങ്കിൽ ഞങ്ങൾ 5 പേരും ഇവിടെ മുങ്ങി മരിക്കുമായിരുന്നു ” പുഴയിൽ നിന്ന് രക്ഷപെട്ട ഏറ്റവും മുതിർന്ന അംഗമായ സജിതയുടെ വാക്കുകളാണ് ഇത് നാദാപുരതുള്ള വെള്ളിയോടുള്ള പുഴയിലായിരുന്നു ഈ സംഭവം നടന്നത്

വെള്ളിയോടുള്ള ഗവ. ഹയർ സെക്കൻഡറി സ്കൂളിനു അടുത്തുള്ള പുഴയിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു 5 പേർ അടങ്ങുന്ന കുടുംബം എന്നാൽ ഇവർ വെള്ളത്തിൽ അകപെടുകയായിരുന്നു പക്ഷെ ആ സമയത്ത് പരിസരത്തെങ്ങും ആരുമില്ലായിരുന്നു ഒരു പക്ഷെ ആ 5 പേരും മരണത്തെ മുഖാമുഖം കണ്ട് കാണും അവർ രക്ഷപെടുത്താൻ നിലവിളിക്കാൻ തുടങ്ങിരുന്നു. ആ സമയത്താണ് എവിടെ നിന്നോ രണ്ടു വിദ്യാർത്ഥികൾ പുഴയിൽ എടുത്ത് ചാടി അതി സാഹസികമായ് ആ 5 പേരുടെയും ജീവൻ രക്ഷിച്ചത്

ഹൈടെക് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന 15 വയസുള്ള മുഹൈമിനും ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ പഠിക്കുന്ന 14 വയസുള്ള ഷാമിലുമാണ് ആ 5 പേരുടെയും ജീവൻ രക്ഷിച്ചത് പുഴയിൽ മുങ്ങിത്താഴ്ന്ന ആ 5 പേർ ഇവരാണ് പരപ്പുപാറയിലെ വ്യാപാരി സുരേന്ദ്രന്റെ 22 വയസുള്ള മകൾ ബിൻഷി സുരേന്ദ്രന്റെ സഹോദരി സൗമിനിയുടെ മകൾ ബെംഗളൂരുവിൽ നിന്നെത്തിയ 36 വയസുള്ള സജിത ഇവരുടെ 13 വയസുള്ള മകൻ സിഥുൻ മറ്റൊരു സഹോദരിയായ ഷീജയുടെ മക്കളായ 23 വയസായ ആശിലി, 15 വയസുള്ള അഥുൻ എന്നിവരാണ് വെള്ളത്തിൽ അകപ്പെട്ട് പോയത്

ഈ അഞ്ചു പേരയുമാണ് ഷാമിലും മുഹൈമിനും ചേർന്ന് രക്ഷപെടുത്തിയത് സ്കൂളിലെ ഗ്രൗണ്ടിൽ ഫുട്ബാൾ കളിയും കഴിഞ്ഞ് കൈയും കാലും കഴുകാൻ പുഴയിലോട്ട് പോയതായിരുന്നു മുഹൈമിനും ഷാമിലും ഈ അഞ്ചു പേരുടെയും ബഹളം കേട്ടത് അങ്ങോട്ട് നോക്കിയ അവർ ആദ്യം കരുതിയത് 5 പേരും വെള്ളത്തിൽ നീന്തി കളിക്കുകയാണെന്നാണ്. പിന്നീടാണ് അവർ ശ്രദ്ധിച്ചപ്പോൾ രക്ഷിക്കണേ എന്നുള്ള വിളിയായിരുന്നു എന്ന് മനസിലായത് പിന്നെ ഒട്ടും സമയം കളയാതെ സ്വന്തം ജീവൻ പോലും നോക്കാതെ അവർ രണ്ടു പേരും പുഴയിൽ എടുത്ത് ചാടി 5 പേരേയും കരയ്ക്ക് എത്തിക്കുകയായിരുന്നു രെക്ഷപെട്ടതിന് ശേഷം സജിത പറഞ്ഞത് ഇങ്ങനെയായിരുന്നു ‘ദൈവമാണ് ഇവരെ എത്തിച്ചത്. അല്ലെങ്കിൽ ഞങ്ങൾ 5 പേരും മുങ്ങുമായിരുന്നു ‘ ഏതായാലും സ്വന്തം ജീവൻ നോക്കാതെ അവരെ രക്ഷിച്ച ഈ രണ്ട് മിടുക്കന്മാർക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago