നടൻ മാമുക്കോയ അന്തരിച്ചു , ആദരാഞ്ജലികൾ

നർമം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാളി പ്രേഷകരുടെ ഇഷ്ട നടനായി മാറിയ മാമുക്കോയ അന്തരിച്ചു (76 ) , കണ്ണീരോടെ സിനിമാലോകവും ആരാധകരും . ഹൃദയാഘാതത്തോടൊപ്പമുള്ള തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണ കാരണം . കഴിഞ്ഞ ദിവസം സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉത്‌ഘാടനത്തിനെത്തിയപ്പോഴാണ്‌ താരത്തെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . പിന്നീട് കോഴിക്കോട്ടെ ഒരു സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . തിങ്കളാഴ്ച മുതൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു താരം . ഇന്ന് ഉച്ചയ്ക്കാണ് താരം മരണത്തിന് കീഴടങ്ങിയത് . നിരവധി വെത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടനായി തിളങ്ങാൻ താരത്തിന് സാധിച്ചിരുന്നു , ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി 4 പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് മാമുക്കോയ .

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയ നടന്മാരിൽ ഒരാളായിരുന്നു മാമുക്കോയ , തന്റേതായ ശൈലി കൊണ്ട് ഏറെ ആരാധകരെ സമ്പാദിക്കാനും താരത്തിന് സാധിച്ചിരുന്നു . 1979 ൽ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയായിരുന്നു മാമുക്കോയ അഭിനയ ലോകത്തേക്ക് എത്തിയത് . പിന്നീട് നിരവധി ചിത്രങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ താരം മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു . നാടകത്തിൽ നിന്നുമാണ് താരം സിനിമാലോകത്തേക്ക് എത്തിയത് . 1946 ൽ കോഴിക്കോട് ജില്ലയിൽ പള്ളിക്കണ്ടിയിലാണ് താരം ജനിക്കുന്നത് . പഠനകാലത്ത് തന്നെ സ്കൂളിൽ നാടകങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു താരം

x