Latest News

വിസ്മയക്കേസിൽ എല്ലാവരും മറന്നൊരു വ്യക്തിയുണ്ട് ; വെറുമൊരു ആത്മഹത്യയിൽ ഒതുങ്ങേണ്ട കേസിന്റെ ഗതിമാറ്റിയ എസ് ഐ മഞ്ജു വി നായർ

കേരളം മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു വിസ്മയ കേസ് . പ്രതി ഒരു ഉന്നത ഉദ്യോഗസ്ഥൻ ആയതുകൊണ്ട് തന്നെ മലയാളികൾ ഉറ്റുനോക്കിയ ഒരു സംഭവം കൂടിയായിരുന്നു ഇത്. കോലിളക്കം സൃഷ്ടിച്ച വിസ്മയ കേസിന്റെ വിധി കഴിഞ്ഞ ദിവസമായിരുന്നു വന്നത്. കോടതി ശിക്ഷ വിധിച്ചു രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരായ ഹർഷിത അട്ടല്ലൂരിയും രാജ് കുമാറും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ എല്ലാരും മറന്നുപോയ ഒരാൾ കൂടി ഉണ്ട് ഇവരുടെ കൂട്ടത്തിൽ. ശൂരനാട് പോലീസ് സബ് ഇൻസ്പെക്ടർ മഞ്ചു.വി.നായർ.
വെറുമൊരു ആത്മഹത്യയായി ഒതുങ്ങി പോകേണ്ട കേസിന്റെ ഗതി മാറ്റിയത് എസ് ഐ മഞ്ജു നടത്തിയ അന്വേഷണത്തിന്റെ ഫലമാണ്. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരുടെ പരാതിയിന്മേലാണ് മഞ്ജു എഫ് ഐ ആർ നടപടി എടുക്കുന്നത്. മഞ്ജു സ്വീകരിച്ച നടപടിയാണ് കിരൺ എന്ന കുറ്റവാളിയെ കണ്ടെത്താനുള്ള വഴിതുറന്നത്. മാവേലിക്കര ചാരുംമൂട് വേടരിപ്ലവു സ്വദേശിയാണ് മഞ്ജു. 2018 ലാണ് മഞ്ജു പോലീസിൽ ചേരുന്നത്. വാഹനങ്ങൾക്ക് പിറകെ ഓടിത്തളർന്ന സ്‌കൂൾ വിദ്യാർത്ഥികളെ പോലീസ് ജീപ്പിൽ പരീക്ഷാ സ്ഥലത്ത് എത്തിച്ചു മുൻപ് കയ്യടി നേടിയിരുന്നു മഞ്ജു.
വിസ്മയക്കേസിൽ എല്ലാവരും മറന്നൊരു പോലീസ് ഓഫീസറുണ്ട്. ശൂരനാട് പോലീസ് സബ് ഇൻസ്പെക്ടർ മഞ്ചു.വി.നായർ. വിസ്മയയുടെ മരണമറിഞ്ഞ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി ഇൻക്വസ്റ്റ് ഉൾപ്പെടെ നടപടികളിൽ പങ്കെടുത്തും കൃത്യ സ്ഥലമഹസ്സർ തയ്യാറാക്കി എഫ്.ഐ.ആർ (0791/2021ശൂരനാട് പി.എസ്)
രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി വച്ചത് എസ്.ഐ മഞ്ചു.വി.നായരാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിസ്മയയുടെ ബോഡിയുമായി പോയി പോസ്റ്റ്മോർട്ടം നടപടികൾ മഞ്ചു.വി.നായരുടെ ഇടപെടലോടെയാണ് വൈകിയാണെങ്കിലും അന്ന് തന്നെ നടന്നത്.
ആത്മഹത്യയാണെങ്കിലും ആത്മഹത്യ പ്രേരണക്കുറ്റം നിലനിൽക്കുമെന്ന് കണ്ട് മേലുദ്യോഗസ്ഥരെ വിവരമറിയിച്ച് ആയതിനുള്ള വകുപ്പുകൾ ചേർത്ത് ഡി.വൈ.എസ്പിക്ക് അന്വേഷണം കൈമാറിയതും എസ്.ഐ മഞ്ചു.വി.നായരാണ്.
ഒരു ആത്മഹത്യയിലൊതുങ്ങി പോകുമായിരുന്ന കേസിൽ മഞ്ചു.വി.നായരുടെ പ്രാഥമിക അന്വേഷണ മികവാണ് കേസ് ഈ രീതിയിലേക്ക് മാറ്റി മറിച്ചത്.
വിസ്മയക്ക് നീതി ലഭിക്കാൻ ഒരു സ്ത്രി തന്നെ കാരണമായി എന്നത് യാഥ്യർച്ഛികം മാത്രം. വിസ്മയ കേസ് – പ്രതിക്ക് 304 ആം വകുപ്പ് പ്രകാരം 10 വർഷം, 306 ആം വകുപ്പ് പ്രകാരം 6 വർഷം, 498 A പ്രകാരം 2 വർഷം അങ്ങനെ ആകെ 18 വർഷം തടവും 12.5 ലക്ഷം പിഴയും.
സാധാരണ കുടുംബത്തിൽ ജനിച്ച മഞ്ജു വളരെ കഷ്ടപ്പാടുകൾ സഹിച്ചാണ് ഇവിടെ വരെ എത്തുന്നത്. അച്ഛനു കടയായിരുന്നു , അമ്മ കശുവണ്ടി ഓഫീസ് തൊഴിലാളിയും. ഇവരുടെ തുച്ഛമായ വരുമാനം വെച്ചാണ് മഞ്ജുവും അനിയത്തി അഞ്ജുവും പഠിച്ചത്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം എം.എസ്.സി ,ബിഎഡ് നേടി റെയിൽവേയിലും പിആർഡിയിലും ജോലി നോക്കിയിട്ടുള്ള മഞ്ജുവിന്റെ നാലാമത്തെ സർക്കാർ ജോലിയാണിത്.
Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago