എച്ച്. ഐ. വി ബാധിതർ തമ്മിൽ ആദ്യമായി വിവാഹം കഴിച്ചപ്പോൾ കെപിഎസി ലളിത വരെ പങ്കെടുത്ത കല്യാണം ; പിന്നീട് ഇരുവരുടെയും ജീവിതത്തിൽ സംഭവിച്ചത്

എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ച് ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഒരുപാട് മിഥ്യാധാരണകൾ ഉണ്ട്. എയ്ഡ്സ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കുള്ളിൽ ഉണ്ടാകുന്ന ഭയം അതിനു വലിയൊരു ഉദാഹരണമാണ്. ഇപ്പോൾ നമ്മുടെ സമൂഹത്തിൽ കൃത്യമായിട്ടുള്ള ബോധവൽക്കരണം ഇല്ലാത്തതുകൊണ്ടാണ് ഇതിന്റെ മുഖ്യകാരണം. എയ്ഡ്സ് എന്ന രോഗം വളരെ നോർമൽ കാണുന്ന സമൂഹത്തിനുമുന്നിൽ തങ്ങളുടെ ജീവിത മാതൃകയാകുകയാണ് പാലക്കാട് സ്വദേശികളായ ദമ്പതിമാർ. “എച്ച്ഐവിയെ ഒരു രോഗമായി കാണാതെ തികച്ചും നോർമലായി നേരിടുക. അതിനോടൊപ്പം മാനസിക പിന്തുണയും ആവശ്യമാണ്. ഇതാണ് ഒരു എച്ച്ഐവി രോഗിയെ ആത്മവിശ്വാസത്തോടെ മുന്നോട്ടു ജീവിക്കാൻ നയിക്കുന്നത്. ” പാലക്കാട് സ്വദേശികളായ അശോകന്റെ യും അജിതയുടെയും വാക്കുകൾ ആണ് ഇത്. ലോകത്തിൽ ആദ്യമായി നടന്ന എച്ച് ഐ വി രോഗബാധിതർ തമ്മിലുള്ള വിവാഹം ഈ ദമ്പതിമാരുടെതായിരുന്നു. ഈയിടെയായി സാമൂഹ്യമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിരിക്കുകയാണ് ഇരുവരും. തന്റെ ജീവിതത്തിൽ താൻ നേരിട്ട മാനസിക സംഘർഷങ്ങളും അതിൽനിന്നു ഏറെ പൊരുതി ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഈ ദമ്പതിമാരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ.

ഒരു അപകടത്തെ തുടർന്നാണ് അശോകൻ ഒരു എച്ച്ഐവി രോഗി ആണെന്ന് മനസ്സിലാക്കിയത്. പിന്നീട് അങ്ങോട്ട് വളരെ യാതനകൾ നിറഞ്ഞ ഒരു ജീവിതരീതിയായിരുന്നു അശോകന്റെത്. ആ ഇവിടെയാണ് പാലക്കാട് എച്ച്ഐവി രോഗബാധിതർക്കായുള്ള ഒരു സംഘടന രൂപപ്പെട്ടത്. അവിടെ നിന്നാണ് അജിതയെ അശോകൻ പരിചയപ്പെടുന്നത്. തന്റെ ആദ്യവിവാഹത്തിൽ നിന്നാണ് അജിത ഒരു എച്ച്ഐവി രോഗബാധിതയാണെന്ന് മനസ്സിലാക്കുന്നത്. പിന്നീട് തന്റെ ആദ്യ ഭർത്താവ് മരിക്കുകയും ഇരുവരും പുതിയൊരു ജീവിതം ആരംഭിക്കുകയായിരുന്നു. ലോക എയ്ഡ്സ് ഡേയായ ഡിസംബർ 1 ന് ആയിരുന്നു അജിതയുടെയും അശോകന്റെയും വിവാഹം. വിവാഹം വളരെ ആഘോഷപൂർവ്വമായിരുന്നു നടന്നത് സുകുമാർ അഴീക്കോടിന്റെ വീട്ടിൽ വച്ചാണ് നടന്നത് കെപിഎസി ലളിതയും വിവാഹത്തിനു പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ ഇരുവരും വളരെ നല്ല വിവാഹ ജീവിതം നയിച്ച് മുന്നോട്ടു പോവുകയാണ്.

ഒരു വിഭാഗം എയ്ഡ്സ് രോഗബാധിതർ സമൂഹത്തിൽ അവഗണിക്കപ്പെടുകയും അവരെ ഒറ്റപ്പെടുത്തുകയും ആണ് പലരേയും ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കുന്നത്. എയ്ഡ്സ് രോഗബാധിതർ നേരിടുന്ന പ്രശ്നങ്ങൾ ആത്മധൈര്യം കൈവിടാതെ ജീവിക്കുക. എന്നാൽ മാത്രമാണ് ഇതിൽ നിന്നും മുന്നോട്ടു വരാൻ സാധിക്കുകയുള്ളൂ. ഇതുതന്നെയാണ് അശോകന്റെയും അജിതയുടേയും വിജയം. എയ്ഡ്സിന്റെ ആദ്യ നാളുകളിൽ ഒരു തരത്തിലുമുള്ള ലക്ഷണങ്ങൾ ഉണ്ടാകാറില്ല. ഒരു വ്യക്തി സാധാരണ ദിവസം പോലെ ആരോഗ്യവാനായിരിക്കും. ഏതാനും വർഷങ്ങൾക്ക് ശേഷം മാത്രമണ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. പനി, ക്ഷീണം, വരണ്ട ചുമ, ശരീരഭാരം കുറയൽ, ചർമ്മത്തിൽ, വായ, കണ്ണ് മൂക്ക് എന്നിവയ്ക്ക് ചുറ്റുമുള്ള പാടുകൾ, കാലക്രമേണ ഓർമ്മക്കുറവ്, ശരീരവേദന എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം.

തുടർച്ചയായുള്ള ചികിത്സയും ചിട്ടയായ ജീവിതശൈലിയും കൊണ്ടുമാത്രമേ എയ്ഡ്സ് എന്ന രോഗത്തെ ചെറുത്തു നിൽക്കാൻ സാധിക്കുകയുള്ളൂ എയ്ഡ്സ് എന്ന രോഗം പകരുന്നത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, രോഗിയുടെ ശരീരത്തിൽ ഉപയോഗിക്കുന്ന കുത്തിവയ്പ്പ് മറ്റൊരാൾക്ക് ഉപയോഗിക്കുന്നതിലൂടെ, രോഗിയുടെ രക്തം മറ്റൊരാൾക്ക് കൈമാറുന്നതിലൂടെ, എച്ച് ഐ വി ബാധിതയായ ഗർഭിണിയുടെ ശരീരത്തിൽ നിന്ന് ഗർഭസ്ഥ ശിശുവിന്റെ ശരീരത്തിലേക്കും വൈറസ് പകരാം. പക്ഷേ ഇന്ന് നമ്മുടെ ആരോഗ്യ മേഖല എയ്ഡ്സ് ബാധിതർക്ക് വേണ്ടി ഒരുപാട് പദ്ധതികൾ മുന്നോട്ട് കൊണ്ടു വന്നിട്ടുണ്ട് സർക്കാർ ആശുപത്രികളിൽ കൃത്യമായ ചികിത്സ സൗജന്യ മരുന്ന് ഈ സേവനങ്ങൾ ഇപ്പോൾ ഉറപ്പുവരുത്തുന്നുണ്ട്.

Articles You May Like

x