വീട്ടുകാർ സ്വീകരിക്കാൻ വിസമ്മതിച്ചതോടെ പ്രവാസിയുടെ മൃതദേഹം പെരുവഴിയിൽ കാത്തു കിടന്നത് മണിക്കൂറുകളോളം

സ്വന്തം ഇഷ്ടവും ആഗ്രഹങ്ങളും പ്രിയപ്പെട്ടവരെയും ഒക്കെ ഉപേക്ഷിച്ച് കുടുംബത്തിനു വേണ്ടി കുടുംബത്തിൻറെ അല്ലലില്ലാതാക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരാണ് ഓരോ പ്രവാസിയും. അവർ എല്ലാം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിൽ കഴിയുമ്പോൾ തങ്ങളുടെ സ്വന്തക്കാർ നാട്ടിൽ സന്തോഷത്തോടെ ഇരിക്കുന്നു എന്ന ചിന്തയാണ് അവരെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ ഒട്ടുമിക്ക പ്രവാസികളുടെ വീട്ടിലെ കാര്യം വളരെ വ്യത്യസ്തമാണ്. കാശിനുവേണ്ടി മാത്രം മകനായാലും ഭർത്താവായാലും അച്ഛനായാലും ഗൾഫിൽ കിടന്ന് കഷ്ടപ്പെടട്ടെ എന്ന ചിന്തിക്കുന്നവരാണ് അധികവും. ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹമാണ് വീട്ടുകാർ സ്വീകരിക്കാത്ത നിലയിൽ മണിക്കൂറുകളോളം റോഡിൽ കാത്തു കിടന്നത്.

മൃതദേഹം സംസ്കരിക്കുന്നതുമായ ബന്ധപ്പെട്ട അനചിതത്വം നീങ്ങുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചെങ്കിലും ഏറ്റുവാങ്ങിയ സഫിയക്ക് മൃതദേഹം വിട്ടു നൽകാൻ ജയകുമാറിന്റെ ബന്ധുക്കൾ തയ്യാറായതോടെ മരണത്തിൽ ഇനി ജയകുമാറിന് ശാന്തത ഉണ്ടാകും എന്ന് കരുതാം. ഈ മാസം 19ന് ദുബായിൽ വച്ചാണ് ഏറ്റുമാനൂർ സ്വദേശി ജയകുമാർ ആത്മഹത്യ ചെയ്തത്. വീടുമായി യാതൊരു ബന്ധവും വർഷങ്ങളായി സൂക്ഷിക്കാത്ത ഒരാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് മരണ സർട്ടിഫിക്കറ്റ് മാത്രം മതിയെന്നുമാണ് കുടുംബം നിലപാട് എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ പോലീസിന്റെ എൻ ഓ സി ലഭിക്കാതെ സുഹൃത്തുക്കൾക്ക് മൃതദേഹം സംസ്കരിക്കാനും നിർവാഹമില്ല. തുടർന്ന് പോലീസ് കുടുംബവുമായി സംസാരിച്ച മൃതദേഹം എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു

ദുബായിൽ നടപടികൾ പൂർത്തിയാക്കി ഇന്ന് പുലർച്ചെ രണ്ട് നാല്പത്തിയഞ്ചോടെയാണ് ജയകുമാറിന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ആലുവയിൽ സംസ്കരിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ഇതിന് പോലീസിൻറെ എൻ ഓ സി വേണമെന്ന് പിന്നീടാണ് മനസ്സിലായത്. വിദേശത്തുവച്ച് മരിച്ചയാളുടെ മൃതദേഹം കുടുംബം ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ആലുവയിൽ സംസ്കരിക്കുന്നതിൽ നിയമപ്രശ്നങ്ങൾ നിമിത്തമാണ് പോലീസിൻറെ എൻ ഓ സി വേണമെന്ന് അധികൃതർ പറഞ്ഞത്. വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറാകാതെ കുടുംബം ഇരുന്നതിന് പിന്നിലെ കാരണമെന്ന് അനുമാനിക്കുന്നു. ഭാര്യയുമായി അകൽച്ചയിൽ ആയിരുന്നു ജയകുമാർ കഴിഞ്ഞ നാലു വർഷമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയയോടൊപ്പം ലിവിങ് ടുഗതർ ജീവിതമാണ് നയിച്ചിരുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്.

x