മരണത്തിലും ഗോപിക ടീച്ചര്‍ രക്ഷിച്ചത് ഏഴു പേരുടെ ജീവന്‍ ; പരാജയപ്പെട്ടവരെ ചേർത്ത് പിടിച്ച ഗോപിക ടീച്ചർ മരണത്തിലും മാതൃകയായി മാറിയ അധ്യാപിക

ശാസ്തമംഗലം ആര്‍ കെഡിഎന്‍എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗോപിക ടീച്ചർ വിദ്യാർത്ഥികൾക്കെന്നും ഒരു അത്ഭുതമായിരുന്നു. ഒരു അധ്യാപിക എന്നതിന് അപ്പുറത്തേയ്ക്ക് സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും തുറന്ന അധ്യായമായിരുന്നു ടീച്ചർ. ഏറെ ഞെട്ടലയോടെയാണ് കഴിഞ്ഞ ദിവസം ടീച്ചറുടെ വിയോഗ വാർത്ത ആര്‍ കെഡിഎന്‍എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും കേട്ടത്. താങ്ങാവുന്നതിലും വലിയ വേദന സമ്മാനിച്ച മരണമായിരുന്നു ടീച്ചറുടേത്. സ്വന്തം വീട്ടിൽ വിളയിച്ച പച്ചക്കറികളും ഫലവർഗങ്ങളുമായി ഭർത്താവിനും മകനും ഒപ്പം സ്കൂളിലെത്തി കമ്യൂണിറ്റി പൊലീസ് ഓഫീസ് കൂടിയായ ടീച്ചർ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾക്ക് ഭക്ഷണം പാകം ചെയ്തു നൽകും.

‘ഹോപ്പ്’ എന്ന പദ്ധതിയിൽ സ്വമേധയ അംഗമാകുകയും, പഠനം പാതിവഴിയിൽ നിലയ്ക്കുകയും തോറ്റു പോകുകയും ചെയ്ത കുട്ടികൾക്ക് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ട്യൂഷൻ നൽകുകയും ചെയ്യുന്നത് ടീച്ചറുടെ ശിഷ്യ സ്നേഹത്തിന്റെ ഒരു വശം മാത്രമാണ്. ഏഴ് ദിവസങ്ങൾക്ക് മുൻപാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് പക്ഷാഘാതമുണ്ടായി വലിയവിള കുണ്ടമണ്‍കടവ് ബാലഭാരതി സ്കൂളിന് സമീപം ശ്രീവല്ലഭയില്‍ ഗോപികാറാണി (47) എന്ന ഗോപിക ടീച്ചറിർ ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലിരിക്കെ ആരോഗ്യസ്ഥിതി മോശമായി തുടരുകയും ബുധനാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിക്കുകയും ചെയ്യുന്നത്. ഒരു മാതൃക അധ്യാപിക എങ്ങനെയായിരിക്കണം എന്നതിൻറെ ഉത്തമ ഉദാഹരണമായിരുന്നു ടീച്ചർ.

കുട്ടികളില്‍ സഹജീവികളോടുള്ള സ്നേഹം, മനുഷ്യത്വം, ദയ തുടങ്ങിയ നല്ല ഗുണങ്ങൾ പകര്‍ന്നു നല്‍കുന്ന ടീച്ചറുടെ ജീവിതസന്ദേശം മരണത്തിന് ശേഷവും അതുപോലെ നിലനിർത്തമെന്ന് ബന്ധുക്കള്‍ തീരുമാനിക്കുകയിരുന്നു. ഭര്‍ത്താവ് പ്രവീൺ കുമാറും, മകന്‍ പ്രാണ്‍ പ്രവീണും ബന്ധുക്കളുമെല്ലാം ഒരുമിച്ച് ചേർന്നെടുത്ത തീരുമാനമാണ് മൂന്ന് പേരേ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവന്നത്.

കേരളാ സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍റ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷനുമായി (കെ സോട്ടോ) ബന്ധുക്കളുടെ അഭിനന്ദാർഹമായ തീരുമാനത്തെ അങ്ങേയറ്റം ആദരവോട് കൂടെയാണ് കണ്ടത്. പിന്നീട് വൈകാതെ തന്നെ അവയവദാന നടപടികള്‍ പുരോഗമിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ശസ്ത്രക്രിയ രാത്രിയോടെ അവസാനിച്ചു. കരള്‍, വൃക്കകള്‍, ഹൃദയ വാൽവ് എന്നിവ വിവിധ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന രോഗികള്‍ക്ക് ദാനം ചെയ്യുകയായിരുന്നു.

കരള്‍ കിംസ് ആശുപത്രിയിലും, വൃക്കകള്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, പുഷ്പഗിരി മെഡിക്കല്‍ കോളേജിലും, ഹൃദയ വാൽവ് ശ്രീ ചിത്രയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് നല്‍കിയത്. പ്രശസ്ത ചിത്രകാരൻ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെയും, ഗിരിജാകുമാരി (റിട്ട. പ്രധാനാധ്യാപിക) യുടെയും മകളാണ് ഗോപി കാറാണി. മൃതദേഹം വ്യാഴം പകൽ 2.30 ന് ശാസ്തമംഗലം സ്കൂളിൽ പൊതു ദർശനത്തിന് വെച്ച ശേഷം വൈകുന്നേരം 4.30 ന് ശാന്തി കവാടത്തിൽ സംസ്കരിക്കുകയായിരുന്നു. മരണത്തിലും ജീവിക്കുന്ന ടീച്ചറെ അവസാനമായി ഒരു നോക്ക് കാണാൻ വലിയൊരു ജനാവലി തന്നെയുണ്ടായിരുന്നു.

x