പകൽ ഹോട്ടലിൽ ജോലിയെടുത്തും പത്ത് രൂപ പ്രതിഫലത്തിന് രാത്രി ബസ് കഴുകിയും; ഇന്ന് ഇദ്ദേഹം നേടിയെടുത്തത് എന്താണെന്ന് കണ്ടോ

സ് കഴുകി സ്വരുക്കൂട്ടി വച്ച് പഠിച്ച് അഭിഭാഷകനായ കൃപേഷ് കാടകം എന്ന യുവാവിന്റെ കഥ ഇന്നത്തെ യുവാക്കള്‍ക്ക് ഒരു മാതൃകയാണ്. 2010 മുതല്‍ 2015 വര്‍ഷക്കാലം കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയില്‍ രാത്രി കാലങ്ങളില്‍ ബസ് കഴുകിയിരുന്നത്. ഒറു ബസിന്റെ പുറം ഭാഗം കഴുകിയാല്‍ 10 രൂപയായിരുന്നു കൃപേഷിന് ലഭിച്ചിരുന്നത്. ബസുകള്‍ ഒരോന്നും വൃത്തിയാക്കുമ്പോള്‍ ഈ യുവാവിന്റെ മനസില്‍ ആകെ ഉണ്ടായിരുന്നത് ഒറു അഭിഭാഷകന്‍ ആകണമെന്ന് മാത്രമായിരുന്നു. വൈകീട്ട് 4 മണിയ്ക്ക് ബസ് കഴുകാന്‍ തുടങ്ങിയാല്‍ രാത്രി 12 മണിവരെ ഉണ്ടാവും. രണ്ടാമത്തെ ഷിഫ്റ്റ് രാത്രി 12മുതല്‍ രാവിലെ 8 മണിവരെയും ആണ്. ദിവസം പത്ത് ബസ് എന്ന കണക്കില്‍ ശരാശരി 150 രൂപയാണ് ലഭിക്കുന്നത്. ബസിന്റെ അകം കൂടി കഴുകിയാല്‍ 10 രൂപ അധികം കിട്ടുകയും ചെയ്യും.

കാസര്‍കോട് ഗവ.കോളേജില്‍ ബോട്ടണി വിഭാഗം വിദ്യാര്‍ത്ഥിയായിരിക്കെയായിരുന്നു കൃപേഷ് ഈ ജോലിയ്ക്ക് പോയിരുന്നത്. ്അമ്മ നളിനി കൃപേഷിന് കോളേജില്‍ പോകുവാന്‍ ആകെ നല്‍കാറുള്ളത് 4 രൂപയായിരുന്നു. എന്നാല്‍ ഈ തുക മാത്രം കിട്ടിയാല്‍ പഠനം മുന്നോട്ടുകൊണ്ട് പോകാനാവില്ലെന്ന് തിരിച്ചറിഞ്ഞ കൃപേഷ് കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി. എന്നാല്‍ അത് കോളേജിലെ ഹാജര്‍ നിലയെ നല്ലപോലെ ബാധിക്കാന്‍ തുടങ്ങി. അങ്ങനെ ക്ലാസ് മുടങ്ങാതെ രാത്രി ജോലിക്കു പോകാനുള്ള ശ്രമം തുടങ്ങി. 2010ല്‍ രണ്ടാമത്തെ സെമസ്റ്റര്‍ ആയപ്പോള്‍ കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയില്‍ ബസ് കഴുകുന്ന ജോലിക്ക് പോയിത്തുടങ്ങി.പഠിക്കുന്ന സമയത്ത് കൃപേഷ് എസ്എഫ്‌ഐ കാറഡുക്ക ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. പല ദിവസങ്ങളിലും കോളജില്‍ പോകാന്‍ കഴിയാതെ വരികയും പഠനം മുടങ്ങുകയും ചെയ്തു. അതോടെ രാത്രിയിലെ ബസ് കഴുകലിനു പുറമെ പകല്‍ സുള്ള്യയില്‍ ബന്ധുവിന്റെ ഹോട്ടലില്‍ ജോലിക്കു കയറി.

ഇതിനിടെ സിപിസിആര്‍ഐയില്‍ 6 മാസം ഫീല്‍ഡ് വര്‍ക്കര്‍ ആയി. അപ്പോഴും കെഎസ്ആര്‍ടിസി ബസ് കഴുകല്‍ ഒഴിവാക്കിയിരുന്നില്ല. ജോലിയെല്ലാമെടുത്ത് കിട്ടുന്ന പണമെല്ലാം സ്വരുക്കൂട്ടി വെച്ചു.അങ്ങനെ 2015ല്‍ എല്‍എല്‍ബി പഠിക്കാനുള്ള പണം ആയപ്പോള്‍ സുള്ള്യ കെവിജി ലോ കോളേജില്‍ ചേര്‍ന്നു. പിന്നീട് ബസ് കഴുകാന്‍ പോകുന്ന പണി ഉപേക്ഷിച്ചു. അങ്ങനെയിരിക്കെ മഴക്കാലം വന്നു. മഴക്കാല്‌ത്തെ താങ്ങി നിര്‍ത്താന്‍ ശേഷിയില്ലാത്ത വീടായിരുന്നു കൃപേഷിന്റേത്. പഠിക്കാന്‍ മാറ്റിവെച്ചിരുന്നപണം വീടിന്റെ ആവശ്യത്തിന് ചിലവാക്കി. പിന്നെ പഠിക്കാനായി ബാങ്കില്‍ നിന്ന് പണം വായ്പയെടുത്തു.

ഇതിനിടെ വിവാഹ ആലേചന വരുകയും പഠിക്കാന്‍ എടുത്ത പണം അതിലേക്കും ചിലവായി. ഭാര്യയുടെ പേര് സൂര്യമോള്‍ എന്നാണ്. ഒരു മകനും കൃപേഷിന് ഉണ്ട്. പിന്നീട് പിഎസ്സി കോ്ച്ചിംങ് സെന്ററില്‍ പരിശീലകനായി.2020ലാണ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. കോവിഡ് കാരണം പരീക്ഷ, പരീക്ഷാഫലം എന്നിവയെല്ലാം വൈകിയാണഅ എത്തിയത്. ഒടുവില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹം കോടതിയില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. നാടകകൃത്ത്, നടന്‍, സംവിധായകന്‍, ഫുട്‌ബോള്‍ കോച്ച്, തെരുവു നാടക കലാകാരന്‍ തുടങ്ങിയ നിലകളിലെല്ലാം മികവു കാണിച്ച കൃപേഷ് ജീവിത ദുരിതം മറികടന്ന് ഇനി അഭിഭാഷക റോളില്‍ കാസര്‍കോട് കോടതികളില്‍ എത്തും.

Articles You May Like

x