ഇന്ത്യ ചന്ദ്രനിൽ കാല് കുത്തി എന്ന് പറയുന്നത് കള്ളം, ഇന്ത്യ പുറത്തുവിട്ട വീഡിയോ മുംബൈ ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്തതാണ്; ആരോപണവുമായി പാക് ചിന്തകൻ

കറാച്ചി : ഇന്ത്യയുടെ ചന്ദ്രദൗത്യം ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്ന വാദവുമായി പാക് ചിന്തകൻ സെയ്ദ് ഹമീദ്. ഇന്ത്യ പുറത്തുവിട്ട വീഡിയോ മുംബൈ ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്തതാനെന്നും അയാൾ ആരോപിച്ചു. ഒരു പാക് ചാനലിലെ ചർച്ചയ്‌ക്കിടെയായിരുന്നു ഹമീദിന്റെ പരാമർശം. ഇന്ത്യ ചന്ദ്രനിൽ കാല് കുത്തി എന്ന് പറയുന്നത് കളവാണ്. അവർക്ക് അതിന് സാധിച്ചില്ല. ഇസ്രോ പുറത്തുവിട്ടു എന്ന് പറയുന്ന വീഡിയോ നിർമ്മിച്ചെടുത്തതാണെന്നാണ് ആരോപണം.

ഇന്ത്യ ഇത്തരത്തിൽ നിരവധി കള്ളത്തരങ്ങൾ മുൻപും ചെയ്തിട്ടുണ്ടെന്നും സെയ്ദ് ആരോപിച്ചു. അതേസമയം ഇന്ത്യ വിരുദ്ധ പരമാർശം നടത്തി ശ്രദ്ധേയനായിട്ടുള്ള ആളാണ് സെയ്ദ് ഹമീദ്. മുംബൈ ഭീകരാക്രമണം ഇന്ത്യയിലെ ഹിന്ദുത്വവാദികൾ ആസൂത്രണം ചെയ്തതാണെന്നും അജ്മൽ കസബിന്റെ യതാർത്ഥ പേര് അർപ്പിത് സിംഗാണെന്നുമായിരുന്നു സെയ്ദ് ഹമീദിന്റെ വാദം.

മാദ്ധ്യമങ്ങളുടെ ബലത്തിൽ നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും, വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ തക്കത്തിലുള്ള പ്രാപ്തിയുള്ള രാജ്യമല്ല ഇന്ത്യയെന്നും സെയ്ദ് ഹമീദ് പറയുകയുണ്ടായി. ഇന്ത്യയുടെ നേട്ടങ്ങളിൽ അസ്വസ്ഥരാകുന്നവരുടെ വാക്കുകൾ മാത്രമാണ് ഇത്.

Articles You May Like

x