ക്യാപ്റ്റൻ നിർമൽ ശിവരാജിന് വിട നൽകി നാട് , ഹൃദയം നുറുങ്ങുന്ന വേദനയിലും പ്രിയപ്പെട്ടവന് സല്യൂട്ട് നൽകി യാത്രയാക്കി ഭാര്യ

മധ്യപ്രദേശിൽ പ്രളയത്തിലുണ്ടായ അപകടത്തെത്തുടർന്ന് അന്തരിച്ച മലയാളി സൈനിക ക്യാപ്റ്റൻ നിർമൽ ശിവരാജിന് ആദരാഞ്ജലികൾ അർപ്പിച്ച് നാട് വിട നൽകി. സാമൂഹിക – സാംസകാരിക രംഗത്ത് നിന്ന് നിരവധി ആളുകൾ ഉൾപ്പടെ അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണുന്നതിനായും, ആദരാഞ്ജലികൾ അർപ്പിക്കുന്നതിനുമായി എറണാകുളത്തെ മാമംഗലം വീട്ടിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

പ്രളയ മുന്നറിയിപ്പ് അറിയാതെ കഴിഞ്ഞ ദിവസം കാറിൽ യാത്ര ചെയ്യുന്നതിന് ഇടയ്ക്കാണ് അപകടം സംഭവിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു എല്ലാവരെയും നടുക്കിയ ആ അപകട വാർത്ത പുറം ലോകം അരിഞ്ഞത്. മദ്യപ്രദേശിലെ ജഭൽപൂരിൽ ലെഫ്റ്റൻഡായി സേവനം ചെയ്യുന്ന അദ്ദേഹത്തിൻ്റെ ഭാര്യ ഗോപി ചന്ദ്രയെ കണ്ടതിന് ശേഷം തൻ്റെ ജോലി സ്ഥലത്തേയ്ക്ക് മടങ്ങുന്നതിന് ഇടയ്ക്കാണ് നിർമലിനെ അദ്ദേഹം സഞ്ചരിച്ച കാർ ഉൾപ്പടെ കാണാതാകുന്നത്. ശക്തമായ വെള്ളപ്പൊക്കത്തിലും, മഴയിലും കാർ ഒഴുക്കിൽപ്പെടുകയായിരുന്നു.

നിർമലിനെ കണ്ടെത്തുന്നതിനായി തിരച്ചിൽ നടത്തിയെങ്കിലും ആദ്യ ദിവസങ്ങളിൽ തെരച്ചിൽ പരാജയപ്പെടുകയായിരുന്നു. നിർമൽ എവിടെയെങ്കിലും കുടുങ്ങി കിടക്കാനാണ് സാധ്യതയെന്നാണ് വീട്ടുകാരും, സഹപ്രവർത്തകരും കരുതിയിരുന്നത്. എന്നാൽ വിധി മറ്റൊന്നായിരുന്നു. മൂന്ന് ദിവസത്തെ നീണ്ട തെരച്ചിലിനും, പരിശ്രമത്തിനും ഒടുവിൽ പാട്നി എന്ന സ്ഥലത്ത് നിന്നും നിർമലി ൻ്റെ കാർ കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ ശക്തമായ തെരച്ചിലിനൊടുവിൽ സമീപ പ്രദേശത്ത് നിന്നും നിർമലിൻ്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

ശക്തമായ മഴയെത്തുടർന്ന് ആ ഭാഗങ്ങളിലെല്ലാം വലിയ വെള്ളാപ്പക്കവും ഉണ്ടായിരുന്നു. 2014 – ലാണ് നിർമൽ സൈനിക ജോലിയിൽ പ്രവേശിക്കുന്നത്. കാർഗിൽ യുദ്ധസമയത്ത് വിദ്യാർത്ഥിയായിരുന്ന നിർമലിൻ്റെ ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നു സൈനിക സേവനമെന്നത്. പഠിക്കാൻ മിടുക്കനായ നിർമൽ തൻ്റെ ലക്ഷ്യത്തിലേയ്ക്ക് വേഗത്തിൽ നടന്നു നീങ്ങുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥനായ ശിവരാജൻ, സുബൈദ ദമ്പതിമാരുടെ മൂത്ത മകനാണ് നിർമൽ.

മകൻ നിർമലിൻ്റെ അപ്രതീക്ഷിത വിയോഗം രക്ഷിതാക്കൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഉള്ളം പിടയുന്ന വേദനയിലും അവസാനമായി തൻ്റെ പ്രിയപ്പെട്ടവനെ ധൈര്യത്തോടെ യാത്രയാക്കുന്ന ഭാര്യ ഗോപി ചന്ദ്രയുടെ മുഖം എല്ലാവരുടെ മനസിലും ഒരു നീറ്റലായി അവേശേഷിച്ചു. സൈനിക ഓഫീസർ കൂടെയായ ഗോപി ചന്ദ്ര സല്യൂട്ട് നൽകിക്കൊണ്ടാണ് നിർമലിനെ യാത്രയാക്കിയത്. പ ച്ചാളം പൊതു ശ്മാശാനത്തിലാണ് മൃതദേഹം ഔദ്യോഗിക ബഹുമതികളോട് കൂടെ സംസ്കരിച്ചത്. കേന്ദ്രമന്ത്രി ഭഗവത് നിർമലിൻ്റെ വീട്ടിൽ നേരിട്ടെത്തി ബന്ധുക്കളെ കണ്ട് അനുശോചനം അറിയിച്ചു. നിർമലിൻ്റെ മരണം തീരാ നഷ്ടമാണെന്നും, രാജ്യത്തെ സേവിക്കുവാനുള്ള അവസരം അദ്ദേഹത്തിന് നഷ്ടമായതിൽ ദുഃഖമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കലക്ടർ രേണു രാജ് പുഷ്പചക്രം സമർപ്പിച്ചു. മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എംപി എന്നിവരും അന്തിമോപചാരം അർപ്പിച്ചു. തിങ്കളാഴ്ച ഭാര്യയെ കണ്ട് ജോലി സ്ഥലത്തേക്ക് മടങ്ങവെയാണ് ക്യാപ്റ്റൻ നിർമൽ അപകടത്തിൽപ്പെട്ടത്.

x