ഏതെങ്കിലും സീരിയലിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ… ചട്ടയും മുണ്ടും ഉടുത്ത ഒരു സ്ത്രീയുണ്ടോ.. ഒരു പള്ളീലച്ഛനുണ്ടോ… ഒരു മൊല്ലാക്കയുണ്ടോ… ഒരു ദളിതനുണ്ടോ, ഒരു സീരിയലിൽ സുന്ദരിയെന്ന് പേരിട്ട് ഒരു കറുത്ത മുത്തിനെ കൊണ്ട് വന്നിട്ടും അവളെ വെളുപ്പിച്ചാണ് കാണിക്കുന്നത്, മുഴുവൻ സവർണ മേധാവിത്വം: ഗായത്രി

പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ് ഗായത്രി. മീശ മാധവനിലെ പട്ടാളക്കാരന്റെ ഭാര്യയുടെ കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സീരിയലുകളിലെ സവർണ്ണ മേധാവിത്വത്തിനെതിരെ പ്രതികരിച്ചിരിക്കയാണ് നടി. സീരിയലുകളിൽ മുസ്ലാമാണ് കഥാപാത്രവും വികാരിയച്ചൻ കഥാപാത്രവും ഒന്നുമില്ല എന്നാണ് ഗായത്രിയുടെ ആരോപണം.

ഞാൻ അടക്കമുള്ളവർ അഭിനയിക്കുന്ന സീരിയലുകളിൽ, ഒരു ന്യൂന പക്ഷ കഥയുണ്ടോ.. മുസ്ലീമിന്റെയോ ക്രിസ്ത്യാനിയുടെയോ കഥയുണ്ടോ. ആറു മണി മുതൽ 10 മണി വരെയുള്ള ഏതെങ്കിലും സീരിയലുകളിൽ ഒരു മുസൽമാനുണ്ടോ, ക്രിസ്ത്യനുണ്ടോ,ഒരു ​ദളിതനുണ്ടോ.ന​ഗ്നത മറയ്‌ക്കാൻ അവകാശം വേണമെന്ന് പറഞ്ഞു കൊണ്ട് മാറ് മുറിച്ച് കൊടുത്ത നങ്ങേലിയുടെ, അദ്ധ്വാനിക്കുന്ന ജനതയുടെ കൊയ്ത് അരിവാളിന്റെ പാട്ട് പാടുന്ന ഒരു പെണ്ണിനെ നമ്മുടെ ടിവിയിൽ കാണുന്നുണ്ടോ..അവരാരും കാണാൻ കൊള്ളില്ലേ… നമ്മൾ എപ്പോഴും കരയുന്ന പേടിപ്പെടുത്തുന്ന ഭീതിപ്പെടുത്തുന്ന സീരിയലുകൾ കണ്ടാൽ മതിയെന്ന ഒരു ചട്ടകൂടുണ്ട്. ഒരു ട്രയാങ്കളാണ് ഇത് തീരുമാനിക്കുന്നത്.

‘ഏതെങ്കിലും സീരിയലിൽ ഒരു മുസൽമാൻ കഥാപാത്രമുണ്ടോ… ചട്ടയും മുണ്ടും ഉടുത്ത ഒരു സ്ത്രീയുണ്ടോ.. ഒരു പള്ളീലച്ഛനുണ്ടോ… ഒരു മൊല്ലാക്കയുണ്ടോ… ഒരു ദളിതനുണ്ടോ, ഒരു സീരിയലിൽ സുന്ദരിയെന്ന് പേരിട്ട് ഒരു കറുത്ത മുത്തിനെ കൊണ്ട് വന്നിട്ടും അവളെ വെളുപ്പിച്ചാണ് കാണിക്കുന്നത്. അവളെ പൊട്ടിട്ട് വെളുപ്പിച്ച് ചന്ദനക്കുറിയിട്ട് പട്ടുസാരി ഉടുപ്പിച്ച് സവർണ മേധാവിത്വത്തിന്റെ വിധത്തിലാണ് പുറത്ത് അവതരിപ്പിക്കുന്നത്. ആറുമണി മുതലുള്ള സീരിയലുകളിൽ മുസ്ലീം കഥാപാത്രങ്ങളില്ലെന്ന് നടി ​ഗായത്രി. മലയാള സീരിയലുകളിൽ സവർണ മേധാവിത്വമാണ് കാണാൻ കഴിയുന്നതെന്നും ​ഗായത്രി പറഞ്ഞു. ഏത് തരത്തിലുള്ള സീരിയലുകളാണ് കാണേണ്ടതെന്ന് തീരുമാനിക്കുന്ന ഒരു ചട്ടക്കൂടുണ്ട്. ഇതിന്റെ അടിസ്ഥാനം തീരുമാനിക്കുന്നത് നരേന്ദ്ര മോദിയും അമിത്ഷായും അടങ്ങുന്ന ഭരണകൂടമാണെന്നും ​​ഗായത്രി കൂട്ടിച്ചേർത്തു. ഈ ആരോപണങ്ങൾ ഉന്നയിക്കുന്ന ഗായത്രിയുടെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

x