ഭർത്താവിൻ്റെ അസുഖം വല്ലാതെ തളർത്തി, പന്ത്രണ്ടു കൊല്ലത്തോളം ഞാൻ രാവും പകലും കരയുമായിരുന്നു, ഗർഭിണിയായിരുന്ന സമയത്ത് വീട്ടിൽ റെയ്ഡ് നടന്നു; ബീനാ കണ്ണൻ്റെ വളർച്ചയ്ക്ക് പിന്നിലെ കഥ ഇങ്ങനെ

കേരളക്കര അറിയപ്പെടുന്ന വസ്ത്ര ബ്രാൻഡാണ് ശീമാട്ടി. കേരളത്തിനപ്പുറത്തേക്ക് ശീമാട്ടി ലോകോത്തര ബ്രാൻഡുകളിലൊന്നായി മാറിക്കഴിഞ്ഞു. വമ്പൻ പരസ്യങ്ങളും ജനസ്വീകാര്യതയുമെല്ലാം ശീമാട്ടിയെ വസ്ത്ര വ്യാപാര ബിസിനസിൽ വേറിട്ട ഒരു തലത്തിലെത്തിച്ചു. ശീമാട്ടിയുടെ തലപ്പത്ത് ഇരിക്കുന്നത് ആ ബ്രാൻഡിനെ ലോക പ്രസിദ്ധമാക്കിയ ഒരു അയൺ ലേഡിയെന്ന വിശേഷിപ്പിക്കാവുന്ന മഹിളാ രത്‌നമാണ്. ബീനാ കണ്ണൻ. ഇപ്പോഴിതാ ബീന കണ്ണൻ തന്റ ബിസിനസ് പടുത്തുയർത്തുമ്പോൾ നേരിട്ട ദുരനുഭവങ്ങളെയും ദുർഘടം നിറഞ പാതകളെയും പറ്റി പറയുകയാണ്. ഏത് വിജയിച്ച സംരംഭകർക്കും പരിഹാസവും കളിയാക്കലും കഷ്ടതകളും കഠിനാധ്യാനവും എല്ലാം നിറഞ്ഞ ഒരു കാലം ഉണ്ടാകും. അതെല്ലാം താണ്ടിയാണ് കാണുന്ന മികച്ച പല ബിസിനസുകാരും തങ്ങളുട പ്രസ്ഥാനം പടുത്തുയർത്തിയിരിക്കുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെയെന്ന പരിപാടിയിലാണ് തന്റെ കഥ ബീന കണ്ണൻ പറയുന്നത്.

വസ്ത്ര വ്യാപ്ര മേഖലയിൽ പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ബീന കണ്ണൻരെയും ജനനം. ക്യാൻസർ ബാധിച്ചാണ് തന്റെ ഭർത്താവ് മരിക്കുന്നത്. അന്ന് ഭർത്താവാണ് ബിസിനസ് നടത്തുന്നത്. മകൾക്ക് അന്നു ആറു മാസം മത്രമാണ് പ്രായം. മറ്റ് കുട്ടികളുമുണ്ട്. തന്റെ ഭർത്താവ് ക്യാൻസർ ബാധിതനായ അദ്ദേഹംത്തിന് അത് മുഴുവൻ പടർന്നു പിടിക്കാൻ തുടങ്ങി. എന്തു ചെയ്യണമെന്നറിയാത്ത ഞാൻ. അന്ന് ഞാൻ അദ്ദേഹത്തിന്റെ ഭാര്യ മാത്രമാണ്. ഒരു കുടുംബിനി. അന്നു സ്ത്രീകളാരും ജോലിക്കു പോകുമായിരുന്നില്ല തങ്ങളുടെ റെഡിയാർ സമുദായത്തിൽ. ഭർത്താവിന്റെ അസുഖം വല്ലാതെ തളർത്തി. പന്ത്രണ്ടു കൊല്ലത്തോളം ഞാൻ രാവും പകലും കരയുമായിരുന്നു. ഒടുലിൽ അച്ചൻ എന്നാേട് എന്തിനാണ് ഇങ്ങനെ കരയുന്നതെന്ന് ചോദിച്ചു. പിന്നീടങ്ങോട്ട് ജീവിതം പിടിക്കാനുള്ള വാശിയായിരുന്നു. പിന്നീട് യൂറോപ്പിലും സിംഗപൂരിലുമാെക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. നിരവധി പ്രശ്‌നങ്ങൾ അപ്പോഴും വന്നു. താൻ ഗർഭിണിയായിരുന്ന സമയത്ത് വീട്ടിൽ റെയ്ഡ് നടന്നിട്ടുണ്ട്. അന്നു അച്ചനും അമ്മയും വീട്ടിലില്ല. പതിമൂന്ന് ദിവസമാണ് റെയ്ഡ് നടന്നത്.

അതിന്റെ ടോർച്ചർ താങ്ങാവുന്നതിലപ്പുറമായിരുന്നു. രാത്രി മൂന്ന് മണി വരെ റെയ്ഡും പിന്നീട് അവരുടെ ചോദ്യം ചെയ്യലും. അതിനിടയ്ക്ക് ബാങ്ക് അക്കൗണ്ട് മരവപ്പിച്ചു. റെയ്ഡിന്റെ ടോർച്ചർ താങ്ങാനാവാതെ തന്റെ ഭർത്താവ് ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്ന് അദ്ദഹത്തെ പ്രഗനന്റായ ഞാനാണ് ആശുപത്രിയിലെത്തിക്കുന്നത്. മറ്റാരും കൂടെ ഉണ്ടായിരുന്നില്ല. അമ്മയ്ക്കു പത്തു പവനോളം സ്വർണ്ണം ഉണ്ടായിരുന്നു. അതൊക്കെ റെയ്ഡിന്റെ പേരിൽ അവർ കൊണ്ടു പോയി. കണ്ണൻ മരിച്ചപ്പോഴാണ് കണ്ണന്റെ സ്ഥാനം തനിക്കു ഏറ്റെടുക്കേണ്ടി വന്നത്. അതുവരെ താൻ പൊതുവെ കാര്യങ്ങലിൽ ഉൾപ്പെടുമെന്നല്ലാതെ മറ്റൊരു സ്ഥനമൊന്നും വഹിച്ചിരുന്നില്ല.

പർച്ചേയ്‌സിങിന് കണ്ണനായിരുന്നു പോയിരുന്നത്. പിന്നീട് എല്ലാം ഒറ്റയ്ക്കു ചെയ്യേണ്ടി വന്നു. കുത്താമ്പള്ളി, ബാലരാമപുരത്തു നിന്നും താൻ കോട്ടൻ സാരിയകൾ പർച്ചേയ്‌സ് ചെയ്തു. അവിടെ നിന്നായിരുന്നു തുടക്കം. പിന്നീട് അതിൽ വ്യത്യസ്തത തേടി താൻ കേരളത്തിന് പുറത്തേയ്ക്ക് പോയി. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പല വ്യത്യസ്തകൾ നിറഞ്ഞ കോട്ടൺ സാരികൾ വാങി. അന്ന പരസ്യത്തിന് അന്ന് രണ്ടു ലക്ഷം രൂപ വേണമായിരുന്നു. എനിക്കാകെ ബിസിനസ് ചെയ്ത് കിട്ടുന്നത് അഞ്ച് ലക്ഷം രൂപയായിരുന്നു. അതുകൊണ്ട് തന്നെ പരസ്യം അന്ന് നൽകാനാകുമായിരുന്നില്ല.പിന്നീടാണ് ഞാൻ സിൽക്ക്‌സാരി മേഖലയിലേയ്ക്ക് ഇറങ്ങിയതെന്നും ബീന കണ്ണൻ പറുയുന്നു. നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ശീമാട്ടി ഇന്ന് ലോകോത്തര ബ്രാൻഡായി മാറിയിരിക്കുന്നത്.

x