“ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള ശേഷി ക്രമേണ കുറഞ്ഞുവന്ന് ഗുരുതരമാകുന്ന അവസ്ഥ ” നേഹ എന്ന പെൺകുട്ടിയുടെ അവസ്ഥ കാണാതെ പോവരുതേ

ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനായി സഹായം തേടുന്ന ഇടുക്കി കട്ടപ്പന സ്വദേശിനിയായ 15 വയസുകാരി നേഹ മോളുടെ വാർത്ത സമൂഹമാധ്യമങ്ങളിൽ ഒക്കെ നിറഞ്ഞതായിരുന്നു. ഇതിൻറെ ഫലമായി നിരവധി പേർ കൈയഴിച്ചു സഹായവുമായി എത്തുകയും ചെയ്തു. പക്ഷേ ഇപ്പോൾ വീണ്ടും ദുർ അവസ്ഥയിൽ എത്തിയിരിക്കുകയാണ് നേഹയുടെ കാര്യം. രോഗാവസ്ഥ വഷളായതിനെത്തുടർന്ന് നേഹ ഇപ്പോഴും ആശുപത്രി കിടക്കയിലാണ്. ജന്മനാ ഹൃദയ പേശികൾക്ക് ബലക്ഷയം ഉള്ള ഡിലേറ്റഡ് കാർഡിയോ മയോപ്പതിയാണ് നേഹ റോസിന്റെ രോഗാവസ്ഥ. ഹൃദയത്തിന് രക്തം പമ്പ് ചെയ്യാനുള്ള ശേഷി ക്രമേണ കുറഞ്ഞുവന്ന് ഗുരുതരമാകുന്ന നില.

ഇതിനിടെ ശ്വാസകോശത്തിന് തകരാർ കണ്ടെത്തുകയായിരുന്നു. 30 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ചികിത്സ നടത്തുകയും രണ്ട് അവയവങ്ങളും മാറ്റിവയ്ക്കുകയും ചെയ്തു. വീടും വസ്തുവകകളും മൊത്തം പണയത്തിൽ ആക്കിയാണ് ഓട്ടോറിക്ഷ തൊഴിലാളിയായ നേഹയുടെ അച്ഛൻ തോമസ് ഇതിനൊക്കെയുള്ള പണം കണ്ടെത്തിയത്. ഹൃദയത്തിൽ നിന്നും രക്തം പുറത്തെടുത്ത് യന്ത്ര സഹായത്തോടെ ഓക്സിജൻ കലർത്തി നൽകുന്ന പ്രക്രിയയിലൂടെയാണ് ഇടക്കാലത്ത് നേഹയുടെ ജീവൻ നിലനിർത്തിയത്. ഒരു ദിവസം ഒന്നര ലക്ഷത്തിലേറെ രൂപയായിരുന്നു ഇതിന് ചിലവായത്. ശസ്ത്രക്രിയയ്ക്ക് വേണ്ടിവന്ന തുക എടുത്തതിന് ശേഷം ബാക്കി വന്ന സഹായങ്ങൾ നന്ദിയോടെ മടക്കിയ കുടുംബം കൂടിയാണ് ഇത്.

എന്നാൽ സമാഹരിച്ച് തുക ഏതാണ്ട് പൂർണ്ണമായും ചികിത്സയ്ക്കായി ചെലവാക്കി. അവയവമാറ്റൽ ശസ്ത്രക്രിയ പൂർത്തിയായെങ്കിലും ഭാരിച്ച ആശുപത്രി ബിൽ അടയ്ക്കാൻ വഴിയില്ലാതെ എന്ത് ചെയ്യണം എന്നറിയാതെ സുമനസ്സുകളുടെ കാരുണ്യം തേടുകയാണ് ഇപ്പോൾ നേഹയുടെ വീട്ടുകാർ. കഴിഞ്ഞ 15ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഹൃദയവും ശ്വാസകോശവും മാറ്റിവെച്ച ശാസ്ത്രക്രിയ നടന്നത്. ജീവിതത്തിലെ സമ്പാദ്യം എല്ലാം വിറ്റു പെറുക്കിയിട്ടും ആശുപത്രി ബില്ലിലെ ബാക്കി 20 ലക്ഷം കൂടി കണ്ടെത്തുവാൻ സ്നേഹയുടെ പിതാവിന് കഴിയാത്ത അവസ്ഥയാണ്. 82 ലക്ഷം രൂപയാണ് ഇതുവരെയുള്ള ആശുപത്രി ചിലവ്.

താമസിക്കുന്ന വീടും പുരയിടവും അടക്കം വിൽക്കാൻ പറ്റുന്നതെല്ലാം വിറ്റ് തോമസ് 62 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. നിലവിൽ ബില്ലിനപ്പുറമുള്ള ചികിത്സയ്ക്കും വൻ പണം ആവശ്യമാണ്. ശസ്ത്രക്രിയ അടക്കം വിജയകരമായി പൂർത്തിയായതുകൊണ്ട് തന്നെ നേഹ കളിചിരികളുടെ ലോകത്തേക്ക് വളരെ പെട്ടെന്ന് തന്നെ തിരികെ എത്തുമെന്ന് ഡോക്ടർമാരും പറയുന്നു. എന്നാൽ അങ്ങനെ വരണമെങ്കിൽ ഇപ്പോൾ നമ്മുടെ ഓരോരുത്തരുടെയും സഹായം നേഹയ്ക്ക് ആവശ്യമാണ്.

x