നടക്കാൻ വയ്യാത്ത മകൾ ഒരു ബാധ്യത ആകുമെന്ന് തോന്നിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചുപോയി , നിഷ എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിച്ചത്

സമ്പത്തും പണവും ഒന്നും വേണ്ടാതെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ് ഒരു ആലോചന വരിക, കല്യാണം കഴിഞ്ഞ് ഒന്നരവർഷം സന്തോഷത്തോടെ ജീവിക്കുക. ഗൾഫിലായിരിക്കുന്ന ഭർത്താവ്. സന്തോഷകരമായ കുടുംബജീവിതം എന്ന് ആർക്കും തോന്നും. എന്നാൽ പ്രശ്നങ്ങൾ പിന്നീടാണ് ഉണ്ടായത്. രണ്ടര മാസം ഗർഭിണിയായിരിക്കയാണ് ഭർത്താവ് ഗൾഫിലേക്ക് പോകുന്നത്. അവിടുന്ന് ആയിരുന്നു പ്രശ്നങ്ങളുടെ തുടക്കം. ഫ്ലവേഴ്സിൽ മത്സരിക്കാൻ എത്തിയ ഒരുകോടിയിലെ മത്സരാർത്ഥിയായ നിഷ തുറന്നു പറയുന്ന ജീവിതകഥ ആരെയും വേദനിപ്പിക്കും. അസുഖം ബാധിച്ച മകളുടെ ചികിത്സയ്ക്ക് വേണ്ടി ഒരു വർഷം 75 ലക്ഷത്തോളം രൂപയാണ് ചിലവ്. ഗർഭിണിയായ നിഷ കുട്ടിക്ക് ഹാർട്ട് ബീറ്റ് ഇല്ലാതെ വന്നതോടെ അത് അബോട്ട് ചെയ്യേണ്ട അവസ്ഥ വന്നു. അതുകഴിഞ്ഞ് കുറച്ചു മാസം യാതൊരു വിവരവും ഇല്ലാതിരുന്ന ഭർത്താവിനെ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ സ്വഭാവവും മാറി. ജീവിതത്തിൽ ഏറ്റവും വലിയ ആഗ്രഹം ഇപ്പോൾ തനിക്ക് ഉള്ളത് മകൾ നടന്നു കാണാനാണെന്ന് നിഷ പറയുന്നു. തന്റെ വേണ്ടപ്പെട്ടവരെല്ലാം തന്നെ ഉപേക്ഷിച്ചപ്പോൾ നിഷയ്ക്കും മകൾക്കും കൂട്ടായത് ഭർത്താവിന്റെ പിതാവിന്റെ സാന്നിധ്യം മാത്രമായിരുന്നു. ഒരു വർഷം മകൾക്ക് ചിലവാകുന്നത് 75 ലക്ഷം രൂപയാണ്.

 

മകളുടെ അസുഖം അറിഞ്ഞതോടെയാണ് ഭർത്താവ് ഇറങ്ങിപ്പോയത്. അയാൾ ഒരു സ്വാർത്ഥൻ ആണെന്ന് എനിക്ക് മനസ്സിലായി. ഇപ്പോൾ ഭർത്താവുമായി യാതൊരു അടുപ്പവുമില്ല. മകളുടെ അസുഖവിവരം അറിഞ്ഞപ്പോൾ പോയതാണ് അയാൾ. തമിഴ്നാട്ടിലാണെന്ന് അറിയാം. ഞങ്ങൾക്ക് യാതൊരു വിധത്തിലുള്ള വിവരവുമില്ല. മകൾ ബാധ്യതയാകുമെന്ന് കരുതി. മാധ്യമങ്ങളിൽ എല്ലാം മകളുടെ ചികിത്സയ്ക്ക് സഹായം തേടി. അത് ഞാൻ സ്റ്റാറ്റസ് ഇട്ടപ്പോൾ അയാളും കണ്ടിരുന്നു. പ്രത്യേകിച്ച് പ്രതികരണങ്ങൾ ഒന്നും വന്നില്ല. ആദ്യമൊക്കെ ഞാൻ കുറെ വിളിച്ചു. ഒന്നര വർഷം മുൻപ് മകൾക്ക് ഒരു സർജറി ഉണ്ടായിരുന്നു. അന്ന് മകളുടെ ഫോട്ടോയും സർജറിയുടെ വിശദാംശങ്ങളെ കുറിച്ചും ഒക്കെ ഞാൻ പറഞ്ഞു. അപ്പോഴും അയാൾ വന്നില്ല. ആൾ ഇനി വരുമെന്ന് തോന്നുന്നില്ല. ഡോക്ടർമാർ പറയുന്നത് അവൾ നടക്കും എന്ന പ്രതീക്ഷയിലാണ് താൻ. നാലഞ്ചു വർഷം മുൻപ് ബന്ധുക്കൾ ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ എനിക്ക് വാപ്പയും മോളും മാത്രമേയുള്ളൂ. വാപ്പയും ഉമ്മയും നേരത്തെ മരിച്ചു പോയതാണ്. എനിക്ക് രണ്ട് ചേച്ചിമാരും അനിയന്മാരും ഉണ്ട്. ഉമ്മ ഭയങ്കര ബോൾഡ് ആയിരുന്നു. അറ്റാക്ക് വന്നായിരുന്നു. ഉമ്മയുടെ മരണം അത് താങ്ങാൻ വാപ്പക്കായില്ല. അവര് മരിച്ചതിനു ശേഷമുള്ള എന്റെ ജീവിതം പ്രതിസന്ധിയിലായി. ഒന്നും വേണ്ടെന്ന് പറഞ്ഞാണ് ഈ വിവാഹാലോചന എത്തുന്നത്.

കല്യാണം കഴിഞ്ഞ് ഒന്നരവർഷം പ്രശ്നങ്ങൾ ഒന്നുമില്ല. ആൾ ഗൾഫിലായിരുന്നു. രണ്ടുമാസം കഴിഞ്ഞ് ഗർഭിണിയായി. കുട്ടിക്ക് ഹാർട്ട് ബീറ്റ് ഇല്ലാതെ വന്നതോടെ അത് ചെയ്യേണ്ടി വന്നു. അതുകഴിഞ്ഞ് ആറേട്ടുമാസം കോൺടാക്ട് ഒന്നുമില്ലായിരുന്നു. പെട്ടെന്ന് ഒരു സുപ്രഭാതത്തിലാണ് ആളുടെ സ്വഭാവം മാറുന്നത്. ഒരു റിസ്കും എടുക്കാൻ സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ആളാണ് അദ്ദേഹം.. പൈസയൊന്നും അയക്കാതെ വന്നപ്പോൾ വാപ്പയാണ് എന്റെ കാര്യങ്ങളൊക്കെ നോക്കിയത്. വാപ്പയുടെ കൂടെ പോയ്ക്കോ എന്നായിരുന്നു അമ്മ പറഞ്ഞത്. വാപ്പയുടെ സ്വത്ത് ഞാൻ എഴുതി മേടിക്കുമോന്ന് ഭയമായിരുന്നു ഉമ്മയ്ക്ക്. വഴക്കിട്ടപ്പോൾ വാപ്പയ്ക്കും ഉമ്മയെ തല്ലേണ്ടി വന്നു. വാപ്പ സപ്പോർട്ട് ചെയ്ത് സംസാരിച്ചിരുന്നു. ഞാൻ വാപ്പയെ വഴിതെറ്റിച്ചു എന്നായിരുന്നു ഉമ്മ പറഞ്ഞത്. അനിയൻ എന്നെ സപ്പോർട്ട് ചെയ്തപ്പോൾ അവനെയും എനിക്ക് തിരിച്ചുവിട്ടു. ഉമ്മ വളരെ മോശമായിട്ടാണ് സംസാരിച്ചത്. എനിക്ക് വേണ്ടി സംസാരിച്ച വാപ്പ പോലീസ് സ്റ്റേഷനിൽ ഇരിക്കേണ്ടി വന്നു. ഞാനും അവിടെ തന്നെയാണ് ഇരുന്നത്.

ഗുണ്ടാസംഘത്തെ വരെ ഏർപ്പെടുത്തിയാണ് വാപ്പ ഉമ്മ വീട്ടിൽ നിന്നും പുറത്താക്കിയത്. എന്നെ എവിടെയെങ്കിലും കൊണ്ടുപോയി കളയാൻ ആയിരുന്നു പറഞ്ഞത്. ആ വഴക്കിലൊക്കെ ഭർത്താവ് ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. തിരിച്ചു വീട്ടിലേക്ക് ചെന്നപ്പോൾ അടിയും പ്രശ്നങ്ങളും ഒക്കെയായി. അപ്പോഴാണ് വാടക വീട്ടിലേക്ക് മാറിയത്. അപ്പോഴും പ്രശ്നങ്ങളായിരുന്നു. ഉമ്മയുടെ പേരിലായിരുന്നു വാപ്പയുടെ സമ്പാദ്യങ്ങൾ എല്ലാം. വഴക്ക് ആയതോടെ എല്ലാം ഉമ്മയുടെ മാത്രമായി. സ്വത്ത് കിട്ടിയതോടെ അവരുടെ പ്രശ്നങ്ങളെല്ലാം മാറി. നിയമപരമായി ഞങ്ങൾ ഡിവോഴ്സ് അല്ല. എനിക്കിനി അയാളുടെ കൂടെ ജീവിക്കാൻ താല്പര്യമില്ല. വന്നാലും ഞാൻ കൂടെ കൂട്ടില്ല. മനസ്സുകൊണ്ട് അത്രയും വെറുപ്പാണ്. മകളുടെ സർജറി സമയത്ത് എന്റെ കുടുംബക്കാരും കൂട്ടുകാരും എല്ലാം മോൾക്ക് എങ്ങനെയുണ്ട് അവളെ ഐസുവിൽ നിന്ന് മാറ്റുമെന്ന് വിളിച്ചു ചോദിച്ചു. ആ ഒരു മര്യാദയെങ്കിലും അയാൾക്ക് കാണിക്കാമായിരുന്നു. പൈസ ഒന്നും എനിക്ക് വേണ്ട. ആ സമയത്ത് എന്നെ ഒന്ന് വിളിച്ചിരുന്നെങ്കിൽ ഞാൻ ഇത്രയ്ക്ക് വെറുക്കില്ലായിരുന്നു. ഞങ്ങൾ മരിച്ചാലും ആൾ വരണ്ട. ആളെ തീറ്റി പോറ്റാൻ ഒന്നും എനിക്ക് പറ്റില്ല.

x