“ലോകത്തിലെ ഏറ്റവും നല്ല ‘അമ്മ എന്ന വിശേഷണം ലഭിച്ച യുവാവ് ” കയ്യടിച്ച് സോഷ്യൽ ലോകം

ജന്മം കൊടുത്തത് കൊണ്ട് മാത്രം ആരും അച്ഛനും അമ്മയുമാകില്ല , കർമം കൊണ്ടാവണം ഓരോരുത്തരും മാതാപിതാക്കളാവേണ്ടത് . അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുന്നതും നിറയെ കയ്യടികൾ നേടുന്നതും . ലോകത്തിലെ ഏറ്റവും നല്ല ‘അമ്മ എന്ന വിശേഷണം ലഭിച്ച ഒരച്ഛൻ .. സംഭവം ഇങ്ങനെ ; ജനിച്ച കുഞ്ഞിന് ഓട്ടിസം ആണെന്ന് മനസിലായതോടെ കുഞ്ഞിനെ ഉപേക്ഷിച്ചു മാതാപിതാക്കൾ മുങ്ങുകയായിരുന്നു. എന്നാൽ ഉപേക്ഷിച്ചുപോയ മാതാപിതാക്കളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയ ആദിത്യ തിവാരി എന്ന യുവാവ് ആ ഓട്ടിസം ബാധിച്ച കുഞ്ഞിനെ ദത്ത് എടുക്കാൻ തീരുമാനിച്ചു . എന്നാൽ നാനാ ഭാഗത്തുനിന്നും ആദിത്യക്ക് എതിർപ്പുകളുണ്ടായിരുന്നു . കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്ന് പോലും തീരുമാനം അത്ര ശരിയല്ല എന്നും എടുത്തു വളർത്തിയാലും കുഞ്ഞിന് വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നും നിരവധി ആളുകൾ അഭിപ്രായങ്ങൾ പറഞ്ഞു .

എന്നാൽ പിന്തിരിപ്പിക്കാൻ ശ്രെമിച്ചവർക്ക് കണക്കിന് മറുപടി കൊടുത്ത് ആദിത്യ കുഞ്ഞിനെ ദത്ത് എടുക്കുകയായിരുന്നു . ദത്തെടുത്ത കുഞ്ഞിന് അവൻ അവിനാശ് തിവാരി എന്ന പേരും നൽകി . ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ സിംഗിൾ പേരന്റ് എന്ന വിശേഷണവും ആദിത്യക്ക് ലഭിച്ചു . ഓട്ടിസം എന്ന രോഗം മൂലം സ്വന്തം കുഞ്ഞിനെ എങ്ങനെ അവർക്ക് ഉപേക്ഷിക്കാൻ തോന്നി എന്നാണ് ആദിത്യ ചോദിക്കുന്നത് . ഓട്ടിസം നബാധിച്ച കുഞ്ഞുങ്ങളെ നമ്മൾ ചേർത്തുപിടിക്കുകയാണ് വേണ്ടത് അല്ലാതെ അവരെ ഒഴിവാക്കുകയല്ല ചെയ്യേണ്ടത് എന്ന് കാണിച്ചുകൊടുത്ത ആദിത്യക്ക് ലോകത്തിലെ ഏറ്റവും മികച്ച ‘അമ്മ എന്ന പേരും ഏവരും നൽകി . മാറ്റങ്ങൾ ഉണ്ടാകില്ല എന്ന് കളിയാക്കിവർ ഇപ്പൊ ആദിത്യയെ ഓർത്ത് അഭിമാനിക്കുന്നുണ്ട് . കൃത്യമായ ചികിത്സയിലൂടെയും , പരിചരണത്തിലൂടെയും , ശ്രെദ്ധയോടും കൂടി അവിനാശിനെ ചേർത്തുപിടിച്ചപ്പോൾ അവനിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി എന്നാണ് ആദിത്യ പറയുന്നത് ..


ലോകത്തിലെ ഏറ്റവും നല്ല ‘അമ്മ എന്ന പേര് വനിതാ ദിനത്തോടനുബന്ധിച്ചുള്ള പരിപാടിയിലാണ് ആദിത്യക്ക് നൽകുന്നതും ആദിത്യയുടെ പ്രവർത്തിയെ ആദരിക്കുകയും ചെയ്തത് . ഇങ്ങനെ ഒരു അംഗീകാരം ലഭിച്ചതിൽ താൻ ഏറെ സന്തുഷ്ടനാണ് എന്നാണ് ആദിത്യ പറയുന്നത് ,. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെ മാറ്റിയെടുക്കാൻ സാധിക്കും എന്ന് ആദിത്യ പറയുന്നത് , ഏറെ നിയമയുദ്ധങ്ങൾക്ക് ശേഷമാണു അവിനാശിനെ ആദിത്യ തിവാരി സ്വന്തം മകനായി സ്വീകരിച്ചത് . അവനു വേണ്ടിയതെല്ലാം ആദിത്യ ചെയ്തു നൽകുന്നുണ്ട് . നൃത്തം പാട്ട് എന്നിവ ഉൾപ്പടെ നിരവധി കലാവാസനകൾ അവിയെ പരിശീലിപ്പിക്കാൻ ആദിത്യ ശ്രെധ നൽകുന്നുണ്ട് , ഒപ്പം സ്പെഷ്യൽ സ്കൂളിലും വിടുന്നുണ്ട് . ഇൻഡോർ സ്വദേശിയായ ആദിത്യ സോഫ്റ്റ്വെയർ എൻജിനീയറാണ്

 

x