“അവളെ എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല , എന്റെ ജീവനാണ് അവൾ ” അപകടത്തിൽ തളർന്നുപോയിട്ടും കഴിഞ്ഞ 7 വർഷമായി സ്നേഹിച്ച പെണ്ണിനെ പൊന്നുപോലെ നോക്കി വിനു ..

അവളെ എനിക്ക് അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ല , എനിക്ക് ഇപ്പോഴും അവളെ ജീവനാണ് , സ്നേഹം കുറഞ്ഞിട്ടില്ല കൂടിയിട്ടേ ഉള്ളു ” ഇത് പറയുമ്പോൾ വിനുവിന്റെ കണ്ണ് നിറയുന്നുണ്ട് . താലികെട്ടാനിരുന്ന പെൺകുട്ടി അപകടത്തിൽ പരിക്കേറ്റ് തളർന്നുപോയിട്ടും അവളെ കയ്യൊഴിയാൻ തയ്യാറാവാതെ അവളെ ജീവിതത്തിലേക്ക് കൂട്ടുകയായിരുന്നു വിനു എന്ന യുവാവ് ചെയ്തത് . വിനുവിന്റെയും ലിനിഷയുടെയും വിവാഹം ഉറപ്പിച്ചിരുന്നു എങ്കിലും വിവാഹ നിച്ഛയം കഴിഞ്ഞതോടെ തീർത്ഥയാത്രയ്ക്ക് പോയി മടങ്ങി വരുന്നതിനിടെ ലിനിഷയും വീട്ടുകാരും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു . ആ വാഹനാപകടത്തിന് ശേഷം കിടന്ന കിടപ്പിലാണ് ലിനിഷ . വിളിച്ചാൽ കണ്ണ് തുറന്ന് എല്ലാവരെയും ഒന്ന് നോക്കും അത്ര മാത്രം . എന്നാൽ ലിനിഷയെ ഉപേഷിക്കനോ അവളെ വിട്ടുപോവാനോ വിനു തയ്യാറല്ലായിരുന്നു . ഒറ്റ ദിവസം കൊണ്ടുള്ള സ്നേഹമായിരുന്നില്ല ഇരുവരും തമ്മിൽ . 11 വർഷത്തോളമുള്ള പ്രണയമായിരുന്നു ഇരുവരുടെയും .

11 വർഷത്തെ പ്രണയം ഇരുവരും ഇരുവരുടെയും വീട്ടിൽ തുറന്നു പറഞ്ഞപ്പോൾ എതിർപ്പുകൾ ഉണ്ടായിരുന്നു എങ്കിലും ഇരുവരെയും പിരിക്കാനാകില്ല എന്ന ബോധ്യം വന്നതോടെ ഇരു വീട്ടുകാരും സമ്മതം മൂളുകയും ചെയ്തു . അങ്ങനെ 2016 ൽ ഏറെ കാത്തിരിപ്പിനും പ്രണയത്തിനും ശേഷം ലിനിഷയുടെയും വിനുവിന്റെയും വിവാഹ നിച്ഛയം നടക്കുകയും ചെയ്തു . പിന്നീടാണ് വീട്ടുകാരുമൊത്ത് വേളാങ്കണ്ണി , പഴനി തുടങ്ങിയ സ്ഥലത്തേക്കുള്ള തീർത്ഥയാത്രക്കിടയിലാണ് ലിനിഷയെ തേടി ദുരന്തം എത്തിയത് . അപകടത്തിൽ ലിനിഷയുടെ അച്ഛനും അമ്മയ്ക്കും പരിക്കേറ്റിരുന്നു . അപകടത്തിന് ശേഷം തളർന്നുപോയ ലിനിഷ പിന്നീട് ഇതുവരെ എണീറ്റുനടന്നിട്ടില്ല . കിടന്ന കിടപ്പുതന്നെയാണ് .. ഇടയ്ക്ക് ഒന്ന് വിളിച്ചാൽ കണ്ണ് തുറന്നു നോക്കും , അത്ര മാത്രം ..

എന്നാൽ ലിനിഷയുടെ അവസ്ഥ മനസിലാക്കിയ വീട്ടുകാരും കൂട്ടുകാരും മറ്റൊരു വിവാഹത്തിന് വിനുവിനെ നിർബന്ധിച്ചെങ്കിലും വിനു എതിർപ്പ് പ്രകടപ്പിക്കുകയായിരുന്നു .. അന്ന് മുതൽ ഇന്ന് വരെ കൂലിപ്പണി ചെയ്ത് കിട്ടുന്ന പണം കൊണ്ടാണ് വിനു സ്വന്തം വീട്ടിലെ കാര്യങ്ങളും ലിനിഷയുടെ കാര്യങ്ങളും നോക്കുന്നത് . പൊയ്യ മടത്തും പടി സ്വദേശികളാണ് ലീനിശയും വിനുവും .. ഈ സ്നേഹത്തിന് മുന്നിൽ നമിക്കുന്നു എന്നും നിസാര കാര്യങ്ങൾക്ക് പിരിഞ്ഞു പോകുന്ന പ്രണയിനികളും ഭാര്യാ ഭർത്താക്കന്മാരും ഇതൊക്കെ ഒന്ന് കാണണമെന്നും ഇതാണ് യാതാർത്ഥ പ്രണയം എന്നും നിരവധി കമന്റ് കളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്

x