സുഹൃത്തിൻറെ പിതാവിന് കരൾ പകുത്തു നൽകി; ശസ്ത്രക്രിയ കഴിഞ്ഞതോടെ പക്ഷാഘാതവും സ്ട്രോക്കും; സുഹൃത്തും കുടുംബവും കൈയ്യൊഴിഞ്ഞതോടെ തീരാദുരിതത്തിലായി യുവാവ്

അവയവദാനം എന്നത് മഹത്തായ ഒരു പ്രവർത്തിയായാണ് ഇന്ന് എല്ലാവരും കാണുന്നത്. മുൻപ് പലരും അവയവദാനത്തിന് വിസമ്മതിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ന് അതിനെപ്പറ്റിയുള്ള അവബോധവും കാരണം പലരും ഈ രംഗത്തേക്ക് കടന്നു വരുന്നുണ്ട്. രക്തദാനം പോലെ അവയവദാനത്തെയും മഹത്തരമായ ഒരു പ്രവർത്തിയായി കാണുകയാണ് ലോകജനത. മരണശേഷവും ജീവിച്ചിരിക്കുമ്പോഴും അവയവം പകത്തു നൽകി നിരവധി പേർ ഇതിനോടകം മാതൃകയായിട്ടുണ്ട്. തന്നെപ്പോലെ തന്റെ സഹജീവികൾക്കും ഭൂമിയിൽ ജീവിക്കാൻ ഒരു സഹായം ആവശ്യമാണെന്ന് മനസ്സിലാക്കി അതിനായി കൈകോർക്കുകയാണ് അധികവും ആളുകൾ ചെയ്യുന്നത്. സാമ്പത്തികമായ പിന്നോക്കാവസ്ഥയിൽ നിൽക്കുന്നവർക്കാണ് ഇന്ന് അധികവും ആളുകൾ അവയവം പകുത്തു നൽകുന്നത്.

മാതാപിതാക്കൾക്ക് അവയവം പകച്ചു നൽകി മക്കളും മക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ അവയവം പകുത്തി നൽകി അച്ഛനമ്മമാരും ഒക്കെ മാതൃകയാകുമ്പോൾ കരൾ പകുത്തു നൽകി ജീവിതം തന്നെ ദുരിതത്തിൽ ആയിപ്പോയ ഒരു ചെറുപ്പക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. സുഹൃത്തിന്റെ പിതാവിന് കരൾ പകുത്തു നൽകിയ യുവാവ് തീരാദുരിതം അനുഭവിക്കുന്ന വാർത്തയാണ് മാധ്യമങ്ങളിൽ നിറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞതോടെ പക്ഷാഘാതവും സ്ട്രോക്കും വന്ന് മൂന്നുവർഷമായി കിടപ്പിലായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രഞ്ജു തുടർ ചികിത്സക്കായി ഇപ്പോൾ മറ്റുള്ളവരുടെ സഹായം തേടുകയാണ്. വിദേശത്ത് ജോലി ചെയ്തപ്പോഴാണ് രഞ്ജു സുഹൃത്തിന്റെ പിതാവിന് കരൾ പകുത്തു നൽകാൻ തീരുമാനിച്ചത്. സുഹൃത്തിന്റെയും കുടുംബത്തിന്റെയും ദയനീയ അവസ്ഥയും കഷ്ടപ്പാടും കണ്ടാണ് രഞ്ജു സുഹൃത്തിന്റെ പിതാവിന് കരൾ പകുത്തു നൽകാൻ തയ്യാറായത്.

എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ സ്ട്രോക്ക് ബാധിച്ച് രഞ്ജുവിന്റെ ശരീരം പൂർണ്ണമായി തളർന്ന കിടപ്പിലായി. ഇതിന് പിന്നാലെ പക്ഷാഘാതവും പിടിപെട്ടു. ശസ്ത്രക്രിയ കഴിഞ്ഞതോടെ സുഹൃത്തും കുടുംബവും രഞ്ജുവിനെ കൈയൊഴിഞ്ഞു. തൻറെ സുഹൃത്തിനെയും കുടുംബത്തെയും സഹായിക്കാൻ പോയി ഇപ്പോൾ എന്തു ചെയ്യണം എന്നറിയാതെ നിസ്സഹായ അവസ്ഥയിലാണ് രഞ്ജുവും സഹോദരിയും. വിവാഹം കഴിച്ചിട്ടില്ലാത്ത രഞ്ജുവിന്റെ ആശുപത്രിയിലെ ആവശ്യങ്ങളും മറ്റുകാര്യങ്ങളും നോക്കുന്നത് സഹോദരിയാണ്. മാതാപിതാക്കൾ മരിച്ചുപോയ രഞ്ജുവിന്റെ തുടർ ചികിത്സക്കായുള്ള ആവശ്യങ്ങൾക്ക് വീടും പുരയിടവും വിറ്റു എന്നും ഇനി മറ്റൊരു മാർഗം മുന്നിലില്ലെന്നും രഞ്ജുവിന്റെ സഹോദരി പറയുന്നുണ്ട്. അവയവദാനം എന്നത് ഒരു കച്ചവടമായി എന്ന് മാറുമ്പോൾ മനുഷ്യത്വപരമായ പ്രവർത്തി കാണിച്ച രഞ്ജുവിനെ പോലെയുള്ളവർ എന്നും ബലിയാടായി അവശേഷിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഇത്.

x