“അനസ്തേഷ്യ ഒന്നും ഏറ്റില്ല , കീറി മുറിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു” , രണ്ടാം പ്രസവവേദനയെക്കുറിച്ച് തുറന്ന് പറഞ്ഞ് നബീല എന്ന യുവതി

ശ്രീകണ്ഠൻ നായർ അവതാരകനായ എത്തുന്ന ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരുകോടി എന്ന പരിപാടിയിൽ എത്തുന്നവർ ഒക്കെയും ജീവിതത്തോട് പൊരുതിയവരും പ്രയാസങ്ങളെ അതിജീവിച്ച് മുന്നോട്ടു നടന്നു നീങ്ങാൻ ശ്രമിക്കുന്നവരും ആണ്. അക്കൂട്ടത്തിൽ കഴിഞ്ഞ ദിവസം എത്തിയ നബിലയുടെ ജീവിതവും ഏറെ ജനശ്രദ്ധ ഏറ്റുവാങ്ങുകയുണ്ടായി. കേരളത്തിലെ ആദ്യത്തെ ടാലൻറ് ഹണ്ടായ വുമൺ ഓഫ് കേരളയുടെ ടൈറ്റിൽ വിന്നർ ആയ നബീല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന പേരിലും തൻറെ പേര് രേഖപ്പെടുത്തി കഴിഞ്ഞു. നബീലയുടെ വിശേഷങ്ങൾ ഇങ്ങനെയൊക്കെ… അഞ്ചു പെൺമക്കളിൽ ഇളയവളായാണ് നബില ജനിച്ചത്.

വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളുള്ള നബീല ചേച്ചിമാർ രണ്ടുപേരും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയതോടെയാണ് തനിക്കും എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിന്റെ പുറത്ത് യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. പൂർണ്ണപിന്തുണയുമായി ഭർത്താവ് പിന്നിൽ തന്നെ ഉണ്ടായിരുന്നത് നബീലയ്ക്ക് ധൈര്യം പകർന്നു. സോഷ്യൽ മീഡിയയിലേക്ക് ഇറങ്ങുമ്പോൾ സ്വാഭാവികമായും നെഗറ്റീവ് കമൻറുകൾ ഉണ്ടാകും എന്ന് ഉറപ്പായിരുന്നു. പക്ഷേ പലരും തന്നെ വിമർശിച്ചത് ഉപ്പയുടെ ജോലി പറഞ്ഞാണ്. അതും അറിയാവുന്നവർ തന്നെ. നീ വലിയ ആളൊന്നുമാകേണ്ട നിൻറെ ഉപ്പ ബാർബർ അല്ലെ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ നിരന്തരം വന്ന കമന്റുകളിൽ ഒന്ന്. അറിയാവുന്നവർ തന്നെയാണ് മുടിവെട്ടുകാരന്റെ മകൾ എന്ന് പറഞ്ഞ് കളിയാക്കാൻ തുടങ്ങിയത്.

പക്ഷേ അതൊന്നും എന്നെ ബാധിച്ചില്ല. ചെറുപ്പത്തിൽ ഉപ്പയുടെ ജോലി പറയുവാൻ നാണക്കേടായിരുന്നു. എന്നാൽ ഇപ്പോൾ അതില്ല. ഓരോ ജോലിയ്ക്കും അതിൻറെതായ മഹത്വം ഉണ്ടെന്ന് വിശ്വസിക്കുന്ന ആൾ കൂടിയാണ് ഞാൻ. സോഷ്യൽ മീഡിയയിൽ എന്തെങ്കിലും കണ്ടന്റ് എന്ന ലക്ഷ്യത്തോടെയാണ് വുമൺ ഓഫ് കേരള ഓഡിഷനു പോയത്. ഓഡിഷൻ സെലക്ഷൻ കിട്ടിയപ്പോഴും ഇവിടെയുള്ളവരെപ്പോലെ എനിക്ക് പറ്റില്ല എന്നായിരുന്നു ചിന്തിച്ചത്. ആദ്യ റൗണ്ടിൽ തന്നെ ഔട്ട് ആകും എന്ന് കരുതിയെങ്കിലും ടൈറ്റിൽ വിന്നർ ആകാൻ സാധിച്ചത് ജീവിതത്തിലെ വലിയ ഒരു നേട്ടമായാണ് കാണുന്നത്. ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദന സഹിച്ചത് രണ്ടാമത്തെ പ്രസവത്തിലാണ്. ആദ്യത്തെ പ്രസവം സിസേറിയൻ ആയതുകൊണ്ട് തന്നെ രണ്ടാമത്തേതും സിസേറിയൻ തന്നെയാകുമെന്ന് എനിക്കറിയാമായിരുന്നു.

ലേബർ പെയിൻ വന്നപ്പോൾ തന്നെ ആശുപത്രിയിൽ എത്തി. നേരെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറ്റി. പ്രസവവേദന സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് അനസ്തേഷ്യ നൽകുന്നത്. അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് എങ്കിലും വേദനകളെല്ലാം മാറി ഒന്നുമറിയാൻ പറ്റാതെ കിടക്കാമല്ലോ എന്ന ആശ്വാസമുണ്ടായിരുന്നു. പക്ഷേ അനസ്തേഷയ്ക്കുള്ള ഇഞ്ചക്ഷൻ തന്നിട്ടൊന്നും ശരീരത്തിന് ഏൽക്കുന്നുണ്ടായിരുന്നില്ല. പലതവണ കുത്തിയിട്ടും ശരീരം പ്രതികരിച്ചില്ല. അതിനിടയിൽ ഒരുതവണ എല്ലാ ഒക്കെയായി എന്ന് പറഞ്ഞ് കത്തിയെടുത്ത് ഓപ്പറേഷൻ തുടങ്ങി. അപ്പോഴേക്കും ഞാൻ ആകെ തളർന്നിരുന്നു.എങ്കിലും സർവ്വശക്തിയുമെടുത്ത് എനിക്ക് വേദനയാകുന്നു എന്ന് കരഞ്ഞു പറഞ്ഞു. നല്ല ചുമ ഉള്ളതുകൊണ്ടാണ് പൂർണമായും മയക്കി ഓപ്പറേഷൻ ചെയ്യാഞ്ഞത്.

അങ്ങനെ അനസ്തേഷ്യ നൽകുമ്പോൾ തൊണ്ടയിലൂടെ ട്യൂബ് ഇടണം. അപ്പോൾ സ്ക്രാച്ച് വീണ് ചുമ അധികമാകും. സ്റ്റിച്ച് കഴിഞ്ഞാൽ ചുമ അധികം ആകുമ്പോൾ അതും പ്രശ്നമാണെന്ന് കരുതി. പക്ഷേ നട്ടെല്ലിന് എത്ര കുത്തിയിട്ടും വേദന മാറാതെ വന്നതോടെ മുഴുവനായി മയക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലാതെ വന്നു. അപ്പോഴേക്കും പ്രസവവേദനയും നട്ടെല്ലിന് ഇഞ്ചക്ഷൻ വേദനയും ബുദ്ധിമുട്ടുകളും എല്ലാം കൊണ്ട് ഞാൻ തളർന്നിരുന്നു. ഏതാണ്ട് ഒരു മണിക്കൂറിലേറെ എടുത്താണ് എനിക്ക് രണ്ടാമത്തെ സിസേറിയൻ കഴിഞ്ഞത്. സിസേറിയന് ശേഷം ചുമ അധികമായപ്പോൾ സ്റ്റിച്ചിൽ പിടിച്ചു കൊണ്ടായിരുന്നു ചുമച്ചിരുന്നത്.

 

 

x