നാടിന് രക്ഷയായി അതിർത്തിയിൽ പെൺ കരുത്തും, കാശ്മീരിലെ സൈനികരുടെ കൂട്ടത്തിൽ കേരളത്തിൽ നിന്നുള്ള പെൺകുട്ടിയും

ആർമി എന്ന് പറയുമ്പോൾ തന്നെ അത് പുരുഷന്മാർക്ക് മാത്രമുള്ള മേഖലയാണെന്നാണ് പൊതുവെ ഉള്ള ധാരണ. സാധാരണ ആർമിയിൽ സ്ത്രീകളുടെ സാന്നിധ്യം ഉള്ളത് ആരോഗ്യ മേഖലയിൽ മാത്രമാണ്. അതിർത്തി കാക്കുവാൻ പെൺകുട്ടികൾ എത്രകണ്ട് ശ്രമിച്ചാലും അവിടെയൊക്കെ സ്ഥാനം ഇല്ലെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ ഈ ധാരണകൾ ഒക്കെ തെറ്റിദ്ധാരണകൾ ആണെന്ന് തെളിയിക്കുകയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നാടിന് സംരക്ഷണം ഒരുക്കാൻ കാശ്മീർ അതിർത്തികളിൽ സൈന്യത്തിന്റെ കൂട്ടത്തിൽ കേരളത്തിൽ നിന്ന് ഒരു പെൺകുട്ടിയും ഉണ്ടെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ചെറുപ്പം മുതൽ തന്നെ പട്ടാളക്കാരി ആകണമെന്നായിരുന്നു ആതിരയുടെ ആഗ്രഹം.

സൈനിക യൂണിഫോം പുരുഷന്മാർക്ക് മാത്രമുള്ള ജോലിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആതിര ഉൾപ്പെടെയുള്ള ഒരുകൂട്ടം യുവതികൾ. ഇവരിൽ കേരളത്തിൻറെ അഭിമാനമാണ് കായംകുളം തെക്കേമങ്കുഴി ഐക്കര കിഴക്കേതിൽ 25 വയസ്സുകാരി ആയ ആതിര. ഇന്ത്യൻ ആർമിയിൽ മലയാളി വനിതകളുടെ സാന്നിധ്യം ഉണ്ടെങ്കിലും അസം റൈഫിൾസിൽ നിന്ന് കാശ്മീരിലെ അതിർത്തി കാക്കാൻ പോയ ആദ്യ ബാച്ചിലെ ഏക മലയാളിയാണ് ആതിര കെ പിള്ള. മധ്യ കാശ്മീരിലെ ഗാന്ധർവ്ബാല്‍ ജില്ലയിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുകയാണ് ആതിരയുടെ വനിതാ സേന. ആതിര ഉൾപ്പെടെ 10 വനിതാ സൈനികർ അസം റൈഫിൾസിൽ മൂമെന്റ് ജനറൽ ഡ്യൂട്ടി തസ്തികയിൽ ജോലി നോക്കുന്നുണ്ട്. ഇൻഫർമേഷൻ വാർഫയർ വിഭാഗത്തിലാണ് നിയമനം

അസം റൈഫിൾസിൽ സൈനികരായിരിക്കെ 13 വർഷം മുമ്പും മരിച്ച അച്ഛൻ കേശവപിള്ളയുടെ ജോലിയാണ് ആതിരയ്ക്ക് ലഭിച്ചത്. നാഗാലാൻഡ്, മണിപ്പൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷം ആണ് കാശ്മീരിലേക്ക് എത്തിയത്. ചെറുപ്പം മുതൽ തന്നെ പട്ടാളക്കാരി ആകണം എന്നായിരുന്നു ആതിരയുടെ ആഗ്രഹം. അതിന് പ്രചോദനവും തുണയുമായി അച്ഛൻ പിന്നിൽ തന്നെ നിന്നു. അതിർത്തിയിലെ പെൺകുട്ടികൾക്ക് തങ്ങളെ കാണുമ്പോൾ അഭിമാനമാണെന്ന് ആതിര പറയുന്നു. വലുതാകുമ്പോൾ അവർക്കും ഞങ്ങളെപ്പോലെ ആകണമെന്നാണ് ആഗ്രഹം എന്ന് ആതിര പറയുന്നു. കാശ്മീർ ഓപ്പറേഷൻ വളരെ പ്രയാസകരമായിരുന്നു. ഒരു കുന്നുകയറണം. കാലിടറിയാൽ കുത്തനെയുള്ള ചരുവിയിലേക്ക് വീഴും. രാത്രിയിൽ ടോർച്ച് ഉപയോഗിക്കാൻ കഴിയില്ല, കാരണം സൈന്യത്തിൻറെ വരവ് ഭീകരർ അറിയും. ഇതിനെയെല്ലാം നേരിടാനുള്ള കരുത്ത് ഉണ്ടെങ്കിൽ മാത്രമേ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ കഴിയുമെന്നാണ് ആതിര പറയുന്നത്.

x