Viral News

കനക മാനസിക രോഗിയോ, പുറത്തുപോലും ഇറങ്ങാതെ ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാതെ ഇന്ന് കനക ജീവിക്കുന്നതെങ്ങനെ ?

ഒരു സമയത്ത് മലയാളം, തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് തിളങ്ങി നിന്ന നായികയാണ് കനക. തൻ്റെ പ്രത്യേക സൗന്ദര്യം കൊണ്ടും ചടുലമായ അഭിനയ മികവുകൊണ്ടും മറ്റുള്ള നായികമാർക്കൊപ്പം പിടിച്ചു നിന്ന് ഒട്ടനവധി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയായിരുന്നു കനക. എന്നാൽ ഇന്ന് താരത്തെ ചലച്ചിത്ര രംഗത്ത് കാണാൻ തന്നെയില്ല. അവരെ കുറിച്ച് നിരവധി മോശമായ വാർത്തകളാണ് പലയിടങ്ങളിലായി നിറയുന്നത്. മാനസിക രോഗിയായിപ്പോയി എന്നും മയക്ക് മരുന്നിന് അടിമപ്പെട്ടു എന്നുമുള്ള നിരവധി പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്താണ് വാസ്തവത്തിൽ കനകയ്ക്ക് സംഭവിച്ചത്.

സിനിമാ ബന്ധങ്ങളുള്ള വലിയൊരു ബാഗ്രൗണ്ടിൽ നിന്നാണ് കനക വരുന്നത്. കനകയുടെ മുത്തശ്ശനായ രഘുപതി വെങ്കയ്യയാണ് ചെന്നൈയിലെ ആദ്യത്തെ സിനിമാ ഹൗസ് ആയ ഗെയിറ്റി തിയേറ്റർ നിർമിച്ചത്. ഇന്ത്യക്കാരൻ്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യത്തെ സിനിമ ഹൗസ് ആയിരുന്നു അത്. ക്രൗൺ, ഗ്ലോബ് എന്നീ തിയേറ്ററുകളും അദ്ദേഹം നിർമിച്ചിട്ടുണ്ട്. സിനിമാ ലോകത്തിന് നൽകിയ സംഭാവനകൾ മാനിച്ച് ആന്ധ്രാ പ്രദേശ് സർക്കാർ അദ്ദേഹത്തിൻ്റെ പേരിൽ തെലുങ്കിൽ പുരസ്‌കാരങ്ങളും (രഘുപതി വെങ്കയ്യ നായിഡു പുരസ്‌കാരം) നൽകി വരുന്നു. കനകയുടെ വല്ല്യമ്മാവൻ സി ബസുദേവ് മദ്രാസ് ലെജിസ്‌ളേറ്റീവ് കൗൺസിലിൽ മുൻ അംഗവും മദ്രാസ് മേയറും ആയിരുന്നു. എംജിആറിനും ശിവാജി ഗണേശിനും ഒപ്പമെല്ലാം അഭിനയിച്ച ദേവികയുടെ മകളാണ് കനക. മകളെ വളർത്തുന്നതിന് വേണ്ടി തൻ്റെ കരിയർ പൂർണമായും ഉപേക്ഷിച്ച ദേവിക അസൂയവഹമായ നേട്ടങ്ങൾ അപ്പോഴേക്കും കരിയറിൽ നേടിക്കഴിഞ്ഞിരുന്നു. ഗംഗൈ അമരൻ്റെ ഭാര്യയാണ് കനകയെ സിനിമയിലേക്ക് കൊണ്ടുവരാൻ ആയി പറയുന്നത്. അങ്ങിനെ കരകാട്ടകാരനിലൂടെയായിരുന്നു കനക സിനിമയിലേക്കെത്തുന്നത്.

ശേഷം നിരവധി ഹിറ്റ് ചിത്രങ്ങളിൽ കനക നായികാ വേഷം അവതരിപ്പിച്ചു. കരിയറിൻ്റെ വിജയവും പ്രശ്‌സതയും വലിയ രീതിയിൽത്തന്നെ കനകയുടെ ജീവിതത്തിന് നിറം പകർന്നു. ഇതിനിടെയാണ് അമ്മയുടെ മരണം കനകയെ തളർത്തിയത്. തൊട്ടുപിന്നാലെ കനകയ്ക്ക് എതിരെ ആരോപണങ്ങളുമായി അച്ഛൻ രംഗത്ത് എത്തി. അമ്മയുടെ വിൽപ്പത്രം കനക കെട്ടിച്ചമച്ചതാണെന്നായിരുന്നു ആരോപണം. മകൾക്ക് മാനസിക രോഗമാണെന്നും മയക്ക് മരുന്നിന് അടമയാണെന്നും ആ അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. അതിനെ എല്ലാം കനക ധൈര്യത്തോടെ നേരിട്ട് അതിജീവിച്ചു. പിന്നീട് വന്ന വാർത്തകൾ കനകയ്ക്ക് കാൻസർ ബാധിച്ചു എന്നായിരുന്നു. കനക മരണപ്പെട്ടു എന്ന വാർത്തയും ശക്തമായി പ്രചരിച്ചിരുന്നു. ഞാൻ മരിച്ചിട്ടില്ല, ജീവനോടെ ഉണ്ട് എന്ന് പറഞ്ഞ് കനകയ്ക്ക് തന്നെ രംഗത്ത് വരേണ്ടി വന്നു.

ഈയിടെയാണ് കനകയുടെ വീട്ടിൽ ഒരു തീ പിടുത്തം ഉണ്ടായത്. അതിന് ശേഷം മാനസിക രോഗിയായി കനകയെ ചിലർ മുദ്രകുത്തി.
ഈ പശ്ചാത്തലത്തിൽ കനകയുടെ വീട്ടിലെത്തിയ അമ്പിളി എം പി എന്ന മാധ്യമപ്രവർത്തകൻ കണ്ട കാഴ്ചകളാണ് ഇപ്പോൾ വൈറലാവുന്നത്. ഇന്ത്യൻ എക്‌സ്പ്രസ്സിൽ അദ്ദേഹം അവിടെ കണ്ട കാര്യങ്ങൾ എല്ലാം വിവരിക്കുന്നുണ്ട്. ചുറ്റുപാടുകളെ നിരീക്ഷിച്ച അദ്ദേഹം കനകയോടും കനകയെ അവിടെ സഹാസിക്കുന്ന സെക്യൂരിറ്റിക്കാരനോടും എല്ലാം സംസാരിച്ചു.

ഒരു പഴയ വീട്ടിലാണ് കനക താമസിയ്ക്കുന്നത്. തനിച്ചാണ്. വിള്ളലുകൾ വന്ന് പൂപ്പൽ പിടിച്ച ഒരു പഴയ വീട്. ഗേറ്റ് പൂട്ടിയിട്ടുണ്ട് എങ്കിലും സെക്യൂരിറ്റിയില്ല. ദിവസങ്ങളായി തൂത്തുവരാത്ത മുറ്റവും പരിസരവും. പൊടി പിടിച്ച് കിടക്കുന്ന രണ്ട് കാറുകൾ പോർച്ചിൽ ഉണ്ട്. അത് കണ്ടാലറിയാം, കനക അത് ഉപയോഗിക്കാറില്ല. മുൻപൊക്കെ ഇടയ്ക്ക് വണ്ടി എടുത്ത് പുറത്ത് പോയി സാധനങ്ങൾ വാങ്ങാറുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ എല്ലാം ഓഡർ ചെയ്ത് വരുത്തിയ്ക്കുകയാണ് എന്ന് അയൽവാസി പറയുന്നു. ഈ അയൽവാസി തന്നെയാണ് കനകയുടെ വീട്ടിൽ നിന്നും പുക വരുന്നത് കണ്ട് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയർഫോഴ്‌സിനെ കനക ആദ്യം അകത്തേക്ക് വിട്ടിരുന്നില്ല എന്നതൊക്കെ സത്യമായിരുന്നു. എന്നാൽ അത് ഒരു ചെറിയ അപകടം ആയിരുന്നു. പൂജ മുറിയിൽ ഷോർട്ട് സർക്യൂട്ട് ആയതാണ് എന്ന് അന്ന് അവിടെ എത്തിയ ഫയർഫോഴസ് ഉദ്യോഗസ്ഥനും പറഞ്ഞു. അതുകൊണ്ടാവാം ഒരുപക്ഷെ കനക അകത്തേക്ക് ആരെയും വിടാതിരുന്നത്.

എന്നാൽ അത് മാത്രമല്ല കാരണം എന്ന് തൊട്ടടുത്ത അപ്പാർട്‌മെൻ്റിലെ സെക്യൂരിറ്റി ഗാർഡൻ പറയുന്നു. കനകയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നത് ഈ സെക്യൂരിറ്റി ജീവനക്കാരനാണ്. ആ അപകടം നടക്കുന്ന ദിവസം താൻ ശബരിമലയിൽ ആയിരുന്നു എന്നും, രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വന്നതിന് ശേഷമാണ് മാഡത്തിന്റെ വീട്ടിലെ ഇലക്ട്രിസിറ്റി ശരിയാക്കി കൊടുത്തത് എന്നും അദ്ദേഹം പറഞ്ഞു. ആരെയും അകത്തേക്ക് കടത്താത്തതിന് കാരണം ചില ബന്ധുക്കളിൽ നിന്നുള്ള മോശമായ അനുഭവങ്ങൾ കാരണം മാഡം ആരെയും വീടിന് അകത്തേക്ക് വിടാറില്ല. എല്ലാവരുമായും ഒരു അകലം സൂക്ഷിക്കും. വീട് പെയിൻ്റ് ചെയ്യുന്നതിനെ കുറിച്ചും ആളുകളെ വച്ച് വൃത്തിയാക്കുന്നതിനെ കുറിച്ചും എല്ലാം ഞാൻ പറഞ്ഞിരുന്നു. ചെയ്യാം എന്നാണ് മാഡം പറഞ്ഞത്. മാഡത്തിന് ഒരു പ്രശ്‌നവും ഇല്ല എന്നും ആ സെക്യൂരിറ്റി ജീവനക്കാരൻ അടിവരയിട്ട് പറയുന്നു.

വർഷങ്ങളായി കനകയ്ക്ക് സിനിമകളില്ല, പുറത്തേക്ക് ഇറങ്ങുന്നത് പോലും ഇല്ല, ബന്ധുക്കളും സുഹൃത്തുക്കളും ഇല്ല. നിങ്ങൾ ഇപ്പോൾ കാണുന്നത് പോലെ തന്നെ, എനിക്ക് യാതൊരു കുഴപ്പവും ഇല്ല. എന്നെ പറ്റി വരുന്ന വാർത്തകൾ ഞാൻ കേൾക്കുന്നുണ്ട്. അതിനോട് ഒന്നും പ്രതികരിക്കണം എന്ന് തോന്നിയില്ല. ഒരിടയ്ക്ക് ഞാൻ ഒന്ന് രണ്ട് അഭിമുഖങ്ങൾ കൊടുത്തിരുന്നു. പിന്നീട് അതിൻ്റെ ആവശ്യം ഇല്ല എന്ന് തോന്നി. എൻ്റെ ജീവിതം അവരെ ആരെയും ബാധിയ്ക്കുന്നതല്ല, അവരുടെ ജീവിതം എന്നെയും ബാധിയ്ക്കുന്നില്ല. പിന്നെ എന്തിനാണ് ഞാൻ വിശദീകരിക്കാൻ പോകുന്നത്, കനക പറഞ്ഞതായി മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്തു.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago