Television

അന്യായമായ എവിക്ഷൻ, റീ എൻട്രി ആ​ഗ്രഹിക്കുന്നുവെന്ന് ബിഗ് ബോസ് മത്സരാർത്ഥി വൈബർ ഗുഡ് ദേവു

ബിഗ് ബോസ് മത്സരാർത്ഥികളെയും ആരാധകരെയും ഞെട്ടിപ്പിച്ചുകൊണ്ടാണ് ഇത്തവണത്തെ എവിക്ഷൻ നടന്നിരിക്കുന്നത്. ഡബിൾ എവിക്ഷനാണ് നടന്നത്. ശക്തരായ രണ്ട് മത്സരാർത്ഥികളായ മനീഷ, വൈബർ ​ഗുഡ് ദേവു എന്നിവർ ഒരുമിച്ച് പുറത്തേക്ക് പോവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അഖിൽ,സെറീന, ജുനൈസ്, സാ​ഗർ എന്നിവർ സേഫ് ആ​ണെന്ന് ആദ്യം തന്നെ മോഹൻലാൽ പറഞ്ഞു. ശേഷം ഷിജുവിനെയും സേഫ് ആക്കി. ബാക്കി വന്നവരോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ച മോഹൻലാൽ എവിക്ഷൻ പ്രഖ്യാപിക്കുക ആയിരുന്നു. ഈ എവിക്ഷനിൽ വീട്ടിലെ മറ്റ് മത്സരാർത്ഥികളെല്ലാം വികാരഭരിതരായി. ക്യാപ്റ്റൻസി സ്ഥാനം മിഥിന് നൽകിയാണ് ദേവു പുറത്തേക്ക് പോയത്.

ബി​ഗ് ബോസിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വൈബർ ​ഗുഡ് ദേവു. അന്യായമായ എവിക്ഷനാണ് നടന്നതെന്ന് ദേവു പറയുന്നു. സപ്പോർട്ട് ചെയ്ത് എല്ലാവർക്കും നന്ദി അറിയിച്ചു. അൺഫെയർ എവിക്ഷൻ എന്ന് തന്നെ ഞാൻ പറയും. ബിഗ് ബോസിൽ ഞാൻ ഞാനായിത്തന്നെയാണ് കളിച്ചത്, ഒരിക്കലും എക്സ്പെക്ട് ചെയ്തില്ല ഈ എവിക്ഷൻ. റീ എൻട്രിക്ക് ആ​ഗ്രഹിക്കുന്നു. നിങ്ങളുടെ സപ്പോർട്ട് വേണം. വൈബർ ​ഗുഡ് ദേവു വീഡിയോയിൽ പറഞ്ഞു.

ഷോയിൽ സ്ക്രീൻ സ്പേസ് കിട്ടിയെങ്കിലും രണ്ട് പേരുടെയും ​ഗെയ്മുകളിൽ പ്രേക്ഷകർക്ക് അതൃപ്തിയുണ്ടായിരുന്നു. മനീഷ അടുത്തിടെയായി മിക്ക സമയങ്ങളിലും കരച്ചിലായിരുന്നു. സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന മനീഷയ്ക്ക് നേരെ ട്രോളുകളും നിറഞ്ഞിരുന്നു. മറുവശത്ത് ദേവുവിന് തുടക്കത്തിലുള്ള ഹൈപ്പ് നിലനിർത്താനും കഴിഞ്ഞില്ല.​ പലയിടത്തും ദുർബലയായ മത്സരാർത്ഥിയായി ദേവു ചിത്രീകരിക്കപ്പെട്ടു. എന്നാൽ രണ്ട് പേരുടെയും ഒരുമിച്ചുള്ള എവിക്ഷൻ പ്രേക്ഷകർക്കും നിരാശയായിട്ടുണ്ട്.

എയ്ഞ്ചലിൻ മരിയ, ​ഗോപിക, ദേവു, മനീഷ എന്നിവരാണ് ബി​ഗ് ബോസിൽ നിന്നും ഇതുവരെ എവിക്ടായ മത്സരാർത്ഥികൾ. ഷോയിൽ ഇതുവരെ രണ്ട് പേർ ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം പുറത്തേക്ക് പോയി. ഷോയുടെ രസച്ചരട് പോയ ഘട്ടത്തിലാണ് വൈൽഡ് കാർഡ് എൻട്രിയായി ഹനാൻ എത്തുന്നത്. എന്നാൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഹനാന് പുറത്ത് പോവേണ്ടി വന്നു. ഇതിന് പിന്നാലെ ലച്ചുവും ആരോ​ഗ്യ പ്രശ്നങ്ങൾ വന്ന് പുറത്തേക്ക് പോയി. ഷോയിൽ ജനശ്രദ്ധ നേടിയ മത്സരാർത്ഥികളായിരുന്നു ഈ ഏഴ് പേരും . ഇവരൊന്നുമില്ലാതെ ഇനി ബി​ഗ് ബോസ് രസകരമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അനു ജോസഫാണ് പുതിയ വൈൽഡ് കാർഡ് എൻട്രിയായി വീട്ടിൽ എത്തിയിരിക്കുന്നത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago