Viral News

അച്ഛന്‍ സഹദ് ഗര്‍ഭം ധരിച്ചു , ആദ്യ കൺമണിയെ മാറോടണച്ച് താലോലിക്കാന്‍ കാത്തിരിക്കുകയാണ് അമ്മ സിയ , ആശംസകളുമായി ആരാധകർ

ട്രാൻസ് ജൻഡേഴ്‌സ് എന്ന് പറയുമ്പോൾ തന്നെ പലർക്കും അവഗണനയുടെ മുഖം ആയിരിക്കും ഉണ്ടാവുക. എന്നാൽ ഇപ്പോൾ കാലം മുന്നോട്ടു പോകുമ്പോൾ ട്രാൻസ്ജെൻഡേഴ്സിനെയും തങ്ങളിൽ ഒരാളായി കാണുവാനും ചേർത്തുപിടിക്കുവാനും സമൂഹം ശ്രമിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ന് പുതിയ ഒരു വാർത്ത മാധ്യമങ്ങളിൽ ഉയർന്നപ്പോൾ ചിലർക്കെങ്കിലും ചില ആശങ്ക മുഖത്ത് ഉണ്ടായപ്പോൾ വാർത്ത വായിച്ച ചിലരുടെയൊക്കെ മുഖത്ത് ഉണ്ടായത് ഒരു ചെറു പുഞ്ചിരി ആണ്. രാജ്യത്ത് ആദ്യമായി കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്ന ട്രാൻസ്‌മാന്റെ കഥയാണ് ഇന്ന് സൂര്യനുദിച്ചപ്പോൾ ഓരോ വ്യക്തിയെയും തേടിയെത്തിയത്. സഹദ് ഫാസിൽ സിയാ പവൽ എന്നീ ട്രാൻസ് ദമ്പതികളിൽ പുരുഷപങ്കാളിയായ സഗദ് ഫാസിലാണ് കുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നത്.

സഹദിന്റെ ഉദരത്തിൽ ഇപ്പോൾ എട്ടുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. അമ്മ എന്ന എന്നിലെ സ്വപ്നം പോലെ അച്ഛൻ എന്ന അവൻറെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന് ഒരു ആഗ്രഹവും സഫലമാകുന്നു എന്ന കുറിപ്പോടെ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്. കുറുപ്പിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടും ഇവർ പങ്കുവെച്ച് കഴിഞ്ഞു. ചിത്രങ്ങളും കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞ് ശബ്ദത്തിലുള്ള വിളി കേൾക്കാനായി കാത്തിരിക്കുന്നു എന്നാണ് സിയയുടെ പോസ്റ്റിൽ പറയുന്നത്. “ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാനറിഞ്ഞു വളർന്ന കാലമത്രയും എന്നിൽ ഉണ്ടായ ഒരു സ്വപ്നം അമ്മ…

ആ വേദനയും സുഖവും അറിയാനും അനുഭവിക്കാനും ഈ ജന്മം അത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം. ഞാൻ അറിയുന്ന ദൈവം എന്നെ അറിഞ്ഞത് പോലെ തന്നെ കാലം എന്റെ ആഗ്രഹങ്ങൾ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാൾക്ക് പേരും കണ്ടുവെച്ച് കുന്നോളം സ്വപ്നങ്ങളും പേറി 9 മാസത്തോളം കാത്തിരിക്കുന്നത് ഒരു അമ്മയുടെ പ്രതീക്ഷ.. എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാനായി കാത്തിരിക്കുന്നു. ഇനി കുറഞ്ഞ ദിനങ്ങൾ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ടുപോകാനുള്ള കഴിവ് എനിക്കും എൻറെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിതപങ്കാളിക്ക് നൽകണേ നാഥാ…

എൻറെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് എനിക്ക് കൂട്ടായത് എൻറെ ഇക്ക സഹദ് ഫാസിൽ. പിറന്ന ശരീരത്തിൽ ജീവിക്കാൻ മാനസികമായ ബുദ്ധിമുട്ടുകൾക്കിടയിലും തന്റെ ഇഷ്ടങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കുമ്പോൾ അവൻറെ ശരീരത്തെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് മാറ്റുവാൻ ആരംഭിച്ചു. ഹോർമോൺ തെറാപ്പിയും… ബ്രസ്റ്റ് റിമൂവൽ സർജറിയും… കാലം ഞങ്ങളെ ഒരുമിപ്പിച്ചു. ഇപ്പോൾ മൂന്ന് വർഷം ആകുന്നു. അമ്മ എന്ന എന്നിലെ സ്വപ്നം പോലെ അച്ഛൻ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിൽ എത്തിച്ചു. പൂർണ സമ്മതത്താൽ ഇന്ന് എട്ടുമാസം പ്രായമുള്ള ജീവൻ തന്റെ ഉദരത്തിൽ ചലിക്കുന്നു” എന്നാണ് സിയ പങ്കുവെച്ച പോസ്റ്റ്.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago