എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സന്തോഷത്തിലും ഒപ്പം നിന്ന യഥാർത്ഥ ഫ്രണ്ട്; ബാലയെ കാണാനെത്തി മുന്ന

കഴിഞ്ഞ ​ദിവസമായിരുന്നു തനിക്ക് വേണ്ടി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞുള്ള ബാലയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നത്. ഇതിനു പിന്നാലെ ഇപ്പോഴിതാ അസുഖത്തിൽ നിന്നും സുഖം പ്രാപിച്ച് തിരികെ ആരോഗ്യവാനായി ജീവിതത്തിലേക്ക് വന്ന ബാലയെ കാണാൻ ആത്മാർത്ഥ സുഹൃത്തും നടനുമായ മുന്ന വന്നതിൻ്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബാല. മുന്നയുടെ പിറന്നാൾ ആയതുകൊണ്ട് തന്നെ ബാലയ്ക്കൊപ്പം മധുരം കഴിച്ച് മുന്ന അത് ആഘോഷിക്കുന്നതും വീഡിയോയിൽ കാണാം. കേരളത്തിൽ ഒരു വലിയ സിനിമയുടെ ഭാ​ഗമായിട്ടുണ്ട് മുന്നയെന്നും അതിൻ്റെ ഷൂട്ടിന് വന്നപ്പോൾ മുന്ന സമയം കണ്ടെത്തി തന്നേയും വന്ന് കണ്ടതാണെന്നും ബാല വീഡിയോയിൽ പറഞ്ഞു. ബാലയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും പഴയ പ്രസരിപ്പ് മുഖത്ത് കാണുന്നുണ്ടെന്നും മുന്ന ബാലയോട് പറയുന്നതും വിഡിയോയിൽ ഉണ്ട്.

തൻ്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സന്തോഷത്തിലും ഒപ്പം നിന്ന യഥാർത്ഥ ഫ്രണ്ടാണ് മുന്നയെന്നും ബാല വീഡിയോയിൽ പറഞ്ഞു. വളരെ സന്തോഷവാനായി കൂടുതൽ ആരോ​ഗ്യത്തോടെ ബാലയെ മുന്നയ്ക്കൊപ്പം കണ്ട സന്തോഷം ആരാധകരും കമൻ്റായി കുറിച്ചു. ഞങ്ങൾ പ്രേക്ഷകർ ഒരുപാട് പ്രാർഥിച്ചിരുന്നു നിങ്ങൾക്ക് വേണ്ടി, ദൈവം അനു​ഗ്രഹിക്കട്ടെ, കുറച്ച് നാളുകളായി നഷ്ടപ്പെട്ടിരുന്ന ആ പഴയ ബാലയെ ഇപ്പോൾ എവിടൊക്കെയോ കാണുന്നുണ്ട്, ഇനി ഇങ്ങനെ തന്നെ പോകട്ടെ, ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ, പഴയതിലും നന്നായി ആരോഗ്യത്തോടെ തിരിച്ച് വന്നിരിക്കുന്നു, ആരോഗ്യം കളയാതെ കാത്ത് സൂക്ഷിക്കൂ. എപ്പോഴും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ, ബാല സാറിനെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്, ഈശ്വരൻ ഉണ്ടെന്നുള്ള വിശ്വാസമാണ് ഓരോ വ്യക്തികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന അനുഭവങ്ങൾ എന്നെല്ലാമാണ് ബാലയ്ക്ക് ആശംസകൾ നേർന്ന് ആരാധകർ കുറിച്ചത്. ഭാര്യ എലിസബത്താണ് ബാലയുടെ വീഡിയോകൾ പകർത്തി പങ്കുവെക്കുന്നത്. ബാലയുടെ ആരോ​ഗ്യം നോക്കുന്നതിനായി കുറച്ച് കാലം എലിസബത്ത് ഡോക്ടർ ജോലിയിൽ നിന്നും അവധി എടുത്തിരിക്കുകയാണ്.

കുറച്ച് നാളുകൾക്ക് മുമ്പാണ് കരൾ രോ​ഗം ബാധിച്ച് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശേഷം കരൾ മാറ്റി വെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ബാല തിരികെ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ബാല ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിലാണെന്ന് വാർത്ത ആരാധകരിൽ വലിയ തോതിലുള്ള ഞെട്ടൽ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ താരം തിരികെ ജീവിതത്തിലേക്ക് വന്നുെവന്ന് അറിയുമ്പോൾ ആശംസകൾ കൊണ്ട് മൂടുകയാണ് എല്ലാവരും. തമിഴ്നാട് സ്വ​​ദേശിയാണെങ്കിൽ കൂടിയും ഭാര്യയുമൊത്ത് ബാല താമസിക്കുന്നത് കേരളത്തിലാണ്. വളരെ കുറച്ച് തമിഴ് സിനിമകൾ മാത്രമാണ് ബാലയുടെ സിനിമാ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത്. ബാക്കിയെല്ലാം മലയാള സിനിമകളാണ്. വളരെ വർഷങ്ങളായി ബാലയെ കാണുന്നത് കൊണ്ട് തന്നെ മലയാളികൾക്ക് എന്നും ബാല ഏറെ പ്രിയപ്പെട്ടവനാണ്.

Articles You May Like

x