Viral News

കിടപ്പറയിൽ ഭർത്താവ് വല്ലാതെ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടാണത്രേ, എനിക്ക് വല്ലാത്ത ദേഷ്യമാണ് ; യുവതിയുടെ കുറിപ്പ് വൈറൽ

ന്റെ നിലപാടുകള്‍ ആരേയും ഭയക്കാതെ തുറന്നു പറയുവാന്‍ മടിയില്ലാത്ത വ്യക്തിയാണ് ആന്‍സി വിഷ്ണു. അതുകൊണ്ട് തന്നെ ആന്‍സി പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ആന്‍സി പങ്കുവെച്ച മറ്റൊരു കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാണ്. സ്‌നേഹത്തിലെന്ന പേരില്‍ സ്ത്രീകളെ ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്മാരെ ക്കുറിച്ചാണ് ആന്‍സി എഴുതിയിരിക്കുന്നത്. അച്ഛനോ മകനോ ഭര്‍ത്താവോ കാമുകനോ സുഹൃത്തോ ആരുമാകട്ടെ തന്റെ ശരീരത്തെ വേദനിപ്പിക്കുവാന്‍ അനുവദിക്കരുതെന്നാണ് കുറിപ്പില്‍ ആന്‍സി പറയുന്നത്.

ഭര്‍ത്താവ് തല്ലിയെന്ന്, തെറി പറഞ്ഞെന്ന് ഒക്കെയും പരാതികള്‍ പറയുമ്പോള്‍ സ്‌നേഹം കൊണ്ടെന്ന് പറഞ്ഞ് സഹിക്കാന്‍ പഠിപ്പിക്കുന്ന അമ്മമാര്‍ പെണ്മക്കളെ വേദനകള്‍ അനുഭവിക്കാന്‍ മാത്രമാണോ വളര്‍ത്തിയതെന്നും കുറിപ്പലൂടെ ആന്‍സി ചോദിക്കുന്നു. ഒരിക്കല്‍ തല്ല് കൊണ്ടാല്‍ പിന്നെ നിരന്തരം നിങ്ങള്‍ തല്ല് കൊള്ളേണ്ടി വരും,ആരോഗ്യപരമായി അഭിപ്രായവ്യത്യാസങ്ങള്‍ പറഞ് തീര്‍ക്കുവാന്‍ ഇടമില്ലാത്തിടത്ത് ഒരു സ്‌നേഹവും നിലനില്‍ക്കുന്നില്ല എന്ന് വേണം മനസിലാക്കുവാന്‍. പെണ്ണിനെ തല്ലി ശെരിയാക്കുവാന്‍ ആണിന് അധികാരമില്ലെന്ന് ചുരുക്കമെന്നും പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഭർത്താവിന് ഭാര്യയെ കരണം നോക്കിയൊന്ന് പൊട്ടിക്കാൻ, ഉപദ്രെവിക്കാൻ, അവകാശമുണ്ടോ? പുരുഷന് സ്ത്രീയെ തല്ലി ശെരിയാക്കാൻ അവകാശമുണ്ടോ? സ്നേഹം കൊണ്ട് കരുതൽ കൊണ്ട് സ്ത്രീയെ ശാരീരികമായി ഉപദ്രെവിക്കാൻ ആണിന് അവകാശമുണ്ടോ? അവന് നിന്നോടുള്ള സ്നേഹം കൊണ്ട് അല്ലെ, നിന്റെ ഭർത്താവല്ലേ തല്ലിയത് അവന് അതിനുള്ള അവകാശം ഉള്ളത് കൊണ്ട് അല്ലെ? സ്നേഹം കൊണ്ട് മനുഷ്യൻ മനുഷ്യനെ ഉപദ്രവിക്കുമോ?

ഭർത്താവ് ഉപദ്രവിക്കുന്നത്, കിടപ്പറയിൽ, സെക്‌സ്ൽ ഒക്കെയും വല്ലാതെ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടാണെന്ന് പറയുന്ന സ്ത്രീകളോട് എനിക്ക് വല്ലാത്ത ദേഷ്യമാണ്. ഭർത്താവ് തല്ലിയെന്ന്, തെറി പറഞ്ഞെന്ന് ഒക്കെയും പരാതികൾ പറയുമ്പോൾ സ്നേഹം കൊണ്ടെന്ന് പറഞ് സഹിക്കാൻ പഠിപ്പിക്കുന്ന അമ്മമാർ പെണ്മക്കളെ വേദനകൾ അനുഭവിക്കാൻ മാത്രമാണോ വളർത്തിയത്. ഈ അടുത്ത്‌ ഒരു കൂട്ടുകാരി എന്നോട് പറഞ്ഞു, കിടപ്പറയിൽ ഭർത്താവ് വല്ലാതെ തന്റെ ശരീരത്തെ കളിയാക്കുന്നുവെന്ന്, സെക്‌സിൽ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന്, വീട്ടുകാരുടെ മുൻപിൽ കൂട്ടുകാരുടെ മുൻപിൽ ഒക്കെയും തന്റെ ശരീരത്തെ കളിയാക്കുന്നുവെന്ന്.

ആ പെൺകുട്ടി രണ്ട് ആൺകുട്ടികളുടെ അമ്മയാണ്, കൗമാരത്തിൽ അവൾ അതീവ സുന്ദരിയായിരുന്നു, രണ്ട് പ്രസവിച്ചപ്പോൾ തടി വെച്ചിട്ടുണ്ട്, മാറിടങ്ങൾ തൂങ്ങിയിട്ടുണ്ട്, ശരീരത്തിന്റെ ഭംഗി നഷ്ട്ടപെട്ടിട്ടുണ്ട്,തന്റെ ഭാര്യയെ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയെ നിരന്തരം ബോഡി ഷൈമിങ് ചെയ്യുവാൻ മുതിരുന്ന ആണുങ്ങളോടാണ് ” നിങ്ങൾക്കും പഴയ സൗന്ദര്യം ഇല്ല, ആകെ മൊത്തം പഴകിയിട്ടുണ്ട്, ” എന്നിട്ടും കൂട്ടുകാരികളുടെ മുൻപിൽ, വീട്ടുകാരുടെ മുൻപിൽ ബോഡിഷെയിമിങ് ചെയ്യാത്തത് ഭാര്യയുടെ വിശാലമായ മനസാണ് എന്ന് വേണം കരുതാൻ. എത്രയൊക്കെ സ്നേഹത്തിന്റെ പേരിലും, കരുതലിന്റെ പേരിലും സ്ത്രീയെ ഉപദ്രവിക്കുവാൻ ആണിന് അവകാശമില്ല. അച്ഛനോ മകനോ ഭർത്താവോ കാമുകനോ സുഹൃത്തോ ആരുമാകട്ടെ തന്റെ ശരീരത്തെ വേദനിപ്പിക്കുവാൻ അനുവദിക്കരുത്.

ഒരിക്കൽ തല്ല് കൊണ്ടാൽ പിന്നെ നിരന്തരം നിങ്ങൾ തല്ല് കൊള്ളേണ്ടി വരും,ആരോഗ്യപരമായി അഭിപ്രായവ്യത്യാസങ്ങൾ പറഞ് തീർക്കുവാൻ ഇടമില്ലാത്തിടത്ത് ഒരു സ്നേഹവും നിലനിൽക്കുന്നില്ല എന്ന് വേണം മനസിലാക്കുവാൻ. പെണ്ണിനെ തല്ലി ശെരിയാക്കുവാൻ ആണിന് അധികാരമില്ലെന്ന് ചുരുക്കം. എത്ര പറഞാലും, എഴുതിയാലും, ഭാര്യ തനിക്ക് തീറെഴുതി കിട്ടിയ വസ്തുവാണെന്ന് മനുഷ്യർ വിശ്വസിക്കാൻ തീരുമാനിച്ചാൽ ലോകം ഒരിക്കലും ശെരിയാകില്ല. മാറേണ്ടത് പുരുഷ കേന്ദ്രകൃത സമൂഹമാണ്,സിനിമകളിൽ സീരിയലുകളിൽ നായികക്ക് നേരെ നായകൻ ശബ്‌ദം ഉയർത്തിയാൽ, നായികയെ പട്ടിയെ പോലെ ഉപദ്രേവിച്ചാൽ ഒക്കെ കയ്യടിക്കുന്ന, അത് പ്രണയം എന്ന് അതാണ് പ്രണയം എന്ന് കൊട്ടിഘോഷിക്കുന്ന സമൂഹത്തിലാണ് നമ്മൾ, ഇപ്പോഴും എത്ര സ്ത്രീവിരുദ്ധതയാണ് നമ്മൾ പുലമ്പി കൊണ്ടിരിക്കുന്നത്. എന്ന് മാറും….എങ്ങനെ മാറും….നമുക്ക് പറഞ് കൊണ്ടിരിക്കാം എഴുതി കൊണ്ടിരിക്കാം ഇതാണ് ആൻസി കുറിച്ചത്

Niya

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago