Television

സീരിയല്‍ നടി അര്‍ച്ചന സുശീലന്‍ രണ്ടാമതും വിവാഹിതയായി ; വരൻ ആരാണെന്ന് കണ്ടോ ആശംസകളറിയിച്ച് താരങ്ങള്‍ വിവാഹ ചിത്രങ്ങള്‍ കാണാം

ഷ്യാനെറ്റ് ചാനലിലെ ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ നടിയാണ് അര്‍ച്ചന സുശീലന്‍. സീരിയലിലെ ഗ്ലോറി എന്ന വില്ലത്തി കഥാപാത്രം അര്‍ച്ചനയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടി കൊടുത്തു. വില്ലത്തിയായിരുന്നിട്ട് പോലും നിരവധി ആരാധകരായിരുന്നു അര്‍ച്ചനയ്ക്ക് ഉണ്ടായിരുന്നത്. ഡല്‍ഹി സ്വദേശിയായ മനോജ് യാദവിനേയാണ് അര്‍ച്ചന ആദ്യം വിവാഹം ചെയ്തത്. 2014ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. അര്‍ച്ചനയുടേതും മനോജിന്റേതും പ്രണയ വിവാഹമായിരുന്നു. അര്‍ച്ചന ജനിച്ചത് മധ്യപ്രദേശിലാണ്. അച്ഛന്റെ സ്ഥലം മാറ്റങ്ങള്‍ക്കനുസരിച്ചുള്ള കറക്കമായിരുന്നു പിന്നീട് അര്‍ച്ചനയുടെ ജീവിതം.

ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് ആദ്യ സീസണില്‍ അര്‍ച്ചനയും ഉണ്ടായിരുന്നു. ബിഗ് ബോസിലെ ഏറ്റവും ശ്ക്തമായ മഝരാര്‍ത്ഥികളില്‍ ഒരാളായിരുന്നു താരം. പലപ്പോഴും തന്റെ കുടുംബ കാര്യങ്ങള്‍ പങ്കുവെയ്ക്കാറുള്ള അര്‍ച്ചന ഇപ്പോള്‍ തന്റെ ജീവിതത്തിലെ പ്രണയത്തിനെ ആരാധകരുമായി ഈയടുത്ത് പങ്കുവെട്ടിരുന്നു. പ്രിയതമനെന്നും ലവ് ആണെന്നുമൊക്കെ പറഞ്ഞ് പ്രവീണ്‍ എന്നൊരാളുടെ കൂടെയുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരുന്നത്. ഇതോടെ നടിയുടെ ഭര്‍ത്താവ് എവിടെ പോയി എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ താരം വിവാഹിത ആയിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അര്‍ച്ചന തന്നെയാണ് തന്റെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകൡലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെ മുന്‍നാത്തൂനായ ആര്യ അടക്കം നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ചെത്തിയിരിക്കുന്നത്. പ്രവീണ്‍ നായരെ ഞാന്‍ വിവാഹം കഴിച്ചു. നിന്നെ പോലൊരാളെ ജീവിതത്തിലേക്ക് ലഭിച്ച ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്നേഹവും നേടി തരുന്നതിന് നിന്നോട് നന്ദി പറയുകയാണ്. വിവാഹത്തിന് വേണ്ടിയുള്ള എന്റെ ലെഹംഗ രൂപകല്‍പന ചെയ്ത് തന്നതിന് അനു നോബിയ്ക്ക് പ്രത്യേക നന്ദി അറിയിക്കുന്നുവെന്നുമായിരുന്നു അര്‍ച്ചന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

വിവാഹവേഷത്തില്‍ പ്രവീണിനൊപ്പം ഇരിക്കുന്ന അര്‍ച്ചനയും, വധൂവരന്‍മാരെ എടുത്തുയര്‍ത്തി ഹാരം അണിയിക്കുന്ന ചിത്രവുമായിരുന്നു അര്‍ച്ചന പ്ങകുവെച്ചത്. അമേരിക്കയില്‍ വെച്ചായിരുന്നു വിവാഹം. ഇവരുടെ ഫ്‌ളാറ്റില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്യ, സാധിക വേണുഗോപാല്‍, വീണ നായര്‍, തുടങ്ങിയവരും ഇവര്‍ക്ക് ആശംസ അറിയിച്ചു. അര്‍ച്ചനയുടെ വിവാഹ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സീരിയല്‍ നടന്‍ ദീപന്‍ മുരളി ഇരുവര്‍ക്കും ആശംസ നേര്‍ന്നത്.

അര്‍ച്ചനയ്ക്കും പ്രവീണിനും വിവാഹ ആശംസ അറിയിച്ച് ബിഗ് ബോസ് താരം ദിയ സനയും രംഗത്തെത്തിയിരുന്നു. ‘ജീവിതത്തില്‍ കൂടപ്പിറപ്പിനോളം പ്രിയപ്പെട്ട മുത്തേ അര്‍ച്ചന സുശീലന്‍, നിന്റെ സന്തോഷങ്ങളില്‍ മാത്രം നിനക്ക് ഒരുപാട് മുന്നോട്ടു പോകാന്‍ സാധിക്കട്ടെ. അമേരിക്ക വരെ എത്തണ കാര്യം നടക്കൂല. പക്ഷെ ഇനി കൂടെ എന്തിനും മൈ ബ്രോ പ്രവീണ്‍ നായര്‍ ഉണ്ടല്ലോ… മിസ്സ് യൂ ചക്കരെ… അപ്പൊ ഹാപ്പി കല്യാണ ദിവസം അര്‍ച്ചു &പ്രവീണ്‍ ഹാപ്പി മ്യാരീജ് ലൈഫ്.. എന്നായിരുന്നു ദിയ സന പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

 

അതേസമയം അര്‍ച്ചന ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കുടുംബാഗംങ്ങളുടെ സാന്നിധ്യത്തില്‍ വലിയ ആഘോഷത്തോടെ ആയിരുന്നു അര്‍ച്ചനയുടെ ആദ്യ വിവാഹം നടന്നത്. പിന്നീട് ഇരുവരേയും കുറിച്ച് വാര്‍ത്തകളൊന്നും തന്നെ പുറത്തു വന്നിരുന്നില്ല. ആദ്യ ബന്ധം എന്തുകൊണ്ട് വേര്‍പ്പെടുത്തി, എന്തുകണ്ടാണ് സീരിയലുകളില്‍ ഇപ്പോള്‍ അഭിനയിക്കാത്തത് എന്നൊക്കെയുള്ള ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

Niya

Recent Posts

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

2 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

2 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

2 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

2 months ago

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ മരിച്ചു, അമ്മ മരിച്ച സങ്കടം അറിയിക്കാതെയാണ് അച്ഛൻ എന്നെ വളർത്തിയത്, രണ്ടാമത്തെ വിവാഹത്തിൽ അച്ഛന് ഒരു മകൻ കൂടിയുണ്ട്: ഹരീഷ് കണാരൻ

കോമഡി വേദികളിലൂടെ വന്ന് മലയാളികളുടെ പ്രീയപ്പെട്ട താരമായി മാറിയ നടനാണ് ഹരീഷ് കണാരൻ. ഹാസ്യം കൈകാര്യം ചെയ്യുന്നതിലെ മികവുകൊണ്ടുതന്നെ ഹരീഷിന്…

2 months ago