‘പടച്ചോന്‍ ആണ് യൂസഫലി സാറിനെ കാണിച്ചു തന്നത്, കോടി പുണ്യം കിട്ടും’ ; കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ ആമിനയും കുടുംബവും

പ്രില്‍ 11ന് ആയിരുന്നു പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കൊച്ചി പനങ്ങാട് ചതുപ്പില്‍ ഇടിച്ചിറക്കിയത്. അപകടത്തില്‍പെട്ട ദിവസം തന്നെ രക്ഷപ്പെടുത്തിയ കുടുംബത്തെ കാണാന്‍ കഴിഞ്ഞ ദിവസം യൂസഫലി എത്തിയിരിന്നു. അപകടം സംഭവിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയത് തൊട്ടടുത്ത ചുമട്ടുതൊഴിലാളിയായ മാടവന കുറ്റിക്കാട് വീട്ടിലെ രാജേഷ് ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഭാര്യ എ.വി. ബിജിയും ആയിരുന്നു. ഇവരെ കാണാനായാണ് യൂസഫലി എത്തിയത്.

ഞാന്‍ ആരാണെന്ന് അറിയാതെയാണ് ഇവര്‍ എന്നെ രക്ഷിച്ചത്. ഇവര്‍ നല്‍കിയ മനുഷ്യത്വപരമായ സ്നേഹത്തിന് നന്ദി പറയുന്നുവെന്നും ചെയ്ത സഹായത്തിന് എത്ര നന്ദി പറഞ്ഞാലും മതിവരില്ലെന്നും ഈ സഹായത്തിന് പ്രത്യുപകാരം നല്‍കിയാലും അത് എനിക്ക് മറക്കാന്‍ സാധിക്കില്ല” അദ്ദേഹം പറയുകയുണ്ടായി. യൂസഫലി രാജേഷിനു രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും മകന്‍ ഒരു വയസ്സുള്ള ദേവദര്‍ശനു മിഠായിപ്പൊതികളും സമ്മാനിച്ചാണഅ അവിടെ നിന്ന് മടങ്ങിയത്.

അവിടെ നിന്നും മടങ്ങുന്നതിനിടയിലാണ് കാഞ്ഞിരമറ്റം സ്വദേശി ആമിന കയ്യില്‍ ഒരു കടലാസുമായി നിറഞ്ഞ കണ്ണുകളോടെ യൂസഫലിയെ കാണാനെത്തിയത്. അഞ്ച് ലക്ഷം രൂപ വായ്പയെടുത്തത് കാരണം തന്റെ വീട് ജപ്തി ചെയ്യുമെന്ന് ഭീക്ഷണിയിലാണെന്നായിരുന്നു കടലാസില്‍ കുറിച്ചത്. അക്കാര്യം യൂസഫലിയോട് പറഞ്ഞപ്പോള്‍ അദ്ദേഹം വേണ്ടത് ചെയ്യാമെന്നും ബാങ്കില്‍ പോയി കാര്യങ്ങള്‍ അന്വേഷിച്ച് ജപ്തി ഒഴിവാക്കാനും കാശു കൊടുത്ത് ഡോക്യുമെന്റ് ഇവരുടെ കൈകളില്‍ എത്തിക്കാനും ജീവനക്കാരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. നാളെ തന്നെ ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു.

ഇപ്പോഴിതാ യൂസഫലി പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്. യൂസഫലിയുടെ ഇടപെടലില്‍ ബാങ്ക് ജപ്തി നോട്ടിസ് നല്‍കിയ കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ആമിനയും കുടുംബവും. 6 വര്‍ഷം മുന്‍പ് ഇളയ മകളുടെ വിവാഹം നടത്താനാണ് ഇവര്‍ വീടിരുന്ന 9 സെന്റ് പണയം വച്ചാണ് ആമിനയും സെയ്ത് മുഹമ്മദും കീച്ചേരി സഹകരണ ബാങ്കില്‍ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്. തുച്ഛമായ വരുമാനംകൊണ്ട് വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു ആമിനയുടെ ഭര്‍ത്താവ് സെയ്ത് മുഹമ്മദ് കാന്‍സര്‍ രോഗ ബാധിദനായത്.

കയ്യില്‍ കിട്ടുന്ന പണം ചികിഝയ്ക്ക് ആവശ്യം വന്നതോടെ വായ്പ തിരിച്ചടക്കാന്‍ പറ്റാതെ വന്നു. ഇതോടെ പലിശയും കൂട്ടുപലിശയുമായി വായ്പത്തുക വര്‍ധിച്ചു. തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് ലഭിച്ചു. ജീവിതം ഒരു ചേദ്യചിഹ്നമായി നിന്നപ്പോഴാണ് ആമിന യൂസഫലിയെ കാണുന്നത്. സെയ്തു മുഹമ്മദിന്റെ ചികിഝയ്ക്കായി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതാണ് ഇരുവരും. യൂസഫലി അവിടെ എത്തിയതറിഞ്ഞ് മകളുടെ വീട്ടില്‍ നിന്നും ആമിന അവിടേക്ക് പോകുകയായിരുന്നു. മടങ്ങിപ്പോകാനായി കാറിലേക്കു കയറുമ്പോഴാണ് ആമിന തന്റെ വിഷമം യൂസഫലിയെ അറിയിച്ചത്.

ലുലു ഗ്രൂപ്പ് അധികൃതര്‍ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ചു വായ്പ തീര്‍ത്തു. വായ്പ അടവും പലിശയും ബാങ്കില്‍ കെട്ടിവെച്ചതിന്റെ രസീതും 50,000 രൂപയും ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് ആമിനയുടെ കൈകളില്‍ ഏല്‍പ്പിച്ചു. ബാങ്കില്‍ പണമടച്ച രസീത് കൈമാറി ലുലു ഗ്രൂപ്പ് ജീവനക്കാര്‍ മടങ്ങുമ്പോഴും നിറഞ്ഞ സന്തോഷവും ആശ്ചര്യവുമായിരുന്നു ആമിനയുടെയും സെയ്ദ് മുഹമ്മദിന്റെയും മുഖങ്ങളില്‍. ”പടച്ചോന്‍ ആണ് എനിക്ക് യൂസഫലി സാറിനെ കാണിച്ച് തന്നത്. ദൈവത്തെ ഓര്‍ത്ത് ഒന്നും വിചാരിച്ചല്ല ലെറ്ററുമായി പോയത്. ലെറ്റര്‍ കൊടുത്ത് വിവരങ്ങള്‍ പറഞ്ഞു. ഇത്ര പെട്ടന്ന് എല്ലാം ശരിയാക്കുമെന്ന് ഞാന്‍ വിചാരിച്ചില്ല. യൂസഫലി സാര്‍ ഇല്ലായിരുന്നെങ്കില്‍ ഞാനും എന്റെ കുടുംബവും പെരുവഴിയിലായാനേ.. കോടി പുണ്യം കിട്ടും. സുഖമായിട്ട് എനിക്ക് ഒന്നുറങ്ങാന്‍ സാധിച്ചു.” ആമിന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

x