ഞാൻ ഇത്ര വൈറൽ ആയിട്ടും ഒരു പെൺകുട്ടി പോലും എന്നോട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല; ആരെങ്കിലും പറയട്ടെ എന്ന് ഒരുപാട് ആഗ്രഹിക്കുന്നുവെന്ന് സന്തോഷ് വർക്കി

‘ആറാട്ട്’ എന്ന മോഹൻ ലാൽ ചിത്രം റിലീസ് ദിവസം തന്നെ തീയേറ്ററുകളിൽ വൻ ഹിറ്റ് ആയി മാറിയിരുന്നു. ചിത്രം പുറത്തിറങ്ങിയ ദിവസം തന്നെ ചിത്രം കണ്ട് പുറത്തിറങ്ങിയപ്പോൾ അഭിപ്രായം പറഞ്ഞ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി. സിനിമയിൽ ‘മോഹൻലാൽ ആറാടുകയാണ്’ എന്ന് പറഞ്ഞ് വൈറലാവുകയായിരുന്നു സന്തോഷ്. പിന്നാലെ ആറാട്ട് അണ്ണൻ എന്ന പേരും ലഭിച്ചു. തുടർന്ന് ഒട്ടനവധി ചിത്രങ്ങളുടെ റിവ്യൂസും ചെയ്തിരുന്നു. കൂടാതെ പല വിവാദങ്ങളും സൃഷ്ടിച്ചു.

ഇപ്പോഴിതാ അദ്ദേഹം ഷോ റീൽസ് എന്റർടൈൻമെന്റ്സിന് നൽകിയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. “ഞാൻ ഇത്രയും വൈറൽ ആയിട്ടും ഒരു പെൺകുട്ടി പോലും എന്നോട് വന്നിട്ട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല , എനിക്ക് അതാണ് മനസിലാവാത്തത്, അങ്ങനെ ആരെങ്കിലും ഒരാൾ പറയട്ടെ എന്ന് ആഗ്രഹിക്കുന്നു, എനിക്ക് ഇഷ്ടം ആണെങ്കിൽ അങ്ങോട്ടും പറയാം, കല്യാണവും കഴിക്കാം. പക്ഷെ അത് നടക്കുമെന്ന് തോന്നുന്നില്ല.” അടുത്തിരിക്കുന്ന അവതാരികയോടാണ് സന്തോഷ് വർക്കി ഇത് പറയുന്നത്. അത് കേട്ട് അവതാരക ചിരിക്കുന്നുണ്ട്.

കുട്ടിക്ക് എന്ത് തോനുന്നു എന്നോട്, കുട്ടിക്ക് എന്നെ ഏത് രീതിയിൽ കാണാനാണ് താല്പര്യം, ഇതുവരെ സംസാരിച്ചതല്ലേ, സഹോദരനായിട്ടാണോ അതോ സുഹൃത്തായിട്ടാണോ , തുറന്നു പറഞ്ഞോളൂ. അവതാരകയോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം. ആദ്യം ഉത്തരം പറയാൻ മടിച്ച അവതാരക ചിരിച്ചു കൊണ്ട് “അല്ല എനിക്ക് സഹോദരനായും സുഹൃത്തായും കാണാൻ എനിക്ക് ചേട്ടനെ പരിചയമില്ലല്ലോ… ഞാൻ ചേട്ടന്റെ കുറച്ചു റിവ്യൂസ് മാത്രമേ കണ്ടിട്ടൊള്ളൂ…” എന്ന് മറുപടിയും പറയുന്നുണ്ട്.

വീഡിയോക്ക് താഴെ നിരവധി കമെന്റുകൾ ഉണ്ട്. ഒതളങ്ങ കേരളത്തിൽ നല്ല ഫേമസ് ആണ്, പക്ഷെ അതുകൊണ്ട് ചമ്മന്തി അരച്ചുകൂട്ടാൻ ആരെങ്കിലും ആഗ്രഹിക്കുമോ, ആയ പ്രായത്തിൽ കെട്ടിയിരുന്നെങ്കിൽ അടുത്തിരിക്കുന്ന പ്രായത്തിലുള്ള മോൾ ഉണ്ടായേനെ , ചുമ്മാതല്ല 99 % സാക്ഷരത ഉള്ളത്, പെൺകുട്ടികളോട് കുറച്ചു ബഹുമാനം തോനുന്നു ഇത് കേട്ടിട്ട് , അച്ഛനെ പോലെ കണ്ടാൽ മതിയോ… തുടങ്ങി അങ്ങനെ പോകുന്നു കമ്മെന്റുകൾ.

Articles You May Like

x